web analytics

മഴയും കാറ്റും; നിർമാണക്കെട്ടിടത്തിൽ നിന്ന് കല്ല് പതിച്ച് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു

മഴയും കാറ്റും; നിർമാണക്കെട്ടിടത്തിൽ നിന്ന് കല്ല് പതിച്ച് റാസൽഖൈമയിൽ മലയാളി യുവാവ് മരിച്ചു

ദുബായ്: യുഎഇയിലെ റാസൽഖൈമയിൽ ശക്തമായ മഴയും കാറ്റും തുടരുന്നതിനിടെ, നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.

മലപ്പുറം കൊടിഞ്ഞി സ്വദേശിയായ സൽമാൻ ഫാരിസ് (27) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

കള്ളനെന്നാരോപിച്ച് ആൾക്കൂട്ട മർദ്ദനം; വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

അഭയം തേടിയിടത്ത് അപകടം

മഴയും ശക്തമായ കാറ്റും കാരണം സമീപത്തെ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അഭയം തേടിയതായിരുന്നു സൽമാൻ ഫാരിസ്. ഇതിനിടെയാണ് കെട്ടിടത്തിൽ നിന്നു കല്ല് ദേഹത്ത് പതിച്ചത്.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാസൽഖൈമയിൽ ഷവർമ കടയിലെ ജീവനക്കാരനായിരുന്നു സൽമാൻ.

റാസൽഖൈമയിൽ വ്യാപക നാശനഷ്ടം

റാസൽഖൈമയിലുടനീളം ശക്തമായ കാറ്റും മഴയും തുടരുകയാണ്. കാറ്റിനെ തുടർന്ന് പല ഭാഗങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അധികൃതർ ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ മഴ കനക്കുന്നു

യുഎഇയ്‌ക്കൊപ്പം സൗദി അറേബ്യ, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുന്നു. ഖത്തറിലും സൗദിയിലും യുഎഇയിലും വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ച്ച റിപ്പോർട്ട് ചെയ്തു.

ദുബായിൽ കഴിഞ്ഞ വർഷം ഏപ്രിലിന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും തുടരുകയാണ്.

കാലാവസ്ഥാ അസ്ഥിരത കണക്കിലെടുത്ത് ദുബായിൽ നാളെ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ബീച്ചുകളും പാർക്കുകളും അടച്ചിട്ടു. ഗ്ലോബൽ വില്ലേജ് താൽക്കാലികമായി അടച്ചു.

യാത്രക്കാർ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് ദുബായ് എയർപോർട്ട് നിർദേശം നൽകി.
യുഎഇയിൽ ‘അൽ ബഷായർ’ ന്യൂനമർദ്ദമാണ് മഴയ്ക്ക് കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്.

English Summary:

A 27-year-old Malayali youth, Salman Faris from Malappuram, died in Ras Al Khaimah after a stone fell on him from a building under construction while he sought shelter from heavy rain and strong winds. The incident occurred amid severe weather conditions across the UAE. Heavy rainfall has also affected Saudi Arabia, Qatar, and Oman, prompting safety advisories, work-from-home announcements in Dubai, and temporary closure of public places.

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

ക്രിസ്മസ്–പുതുവത്സര സീസൺ ലക്ഷ്യമിട്ട് ലഹരി കടത്ത്; വിഴിഞ്ഞത്ത് യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാന നഗരിയിൽ ലഹരിമരുന്ന് എത്തിച്ച യുവാവ്...

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി കൊല്ലം∙...

മദ്യപിച്ചു ബോധം പോയ പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ചു; ഇന്ത്യൻ വംശജനായ ടാക്സി ഡ്രൈവർ അറസ്റ്റിൽ

പെൺകുട്ടിയെ ടാക്സിയിൽ പീഡിപ്പിച്ച ടാക്സി ഡ്രൈവർ അറസ്റ്റിൽ വാഷിങ്ടൻ: യുഎസിലെ കാലിഫോർണിയ സംസ്ഥാനത്ത്...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

യുവതിയെ വീട്ടിൽ കയറി വെട്ടി ആദ്യ ഭർത്താവ് അറസ്റ്റിൽ

ഇടുക്കി:യുവതിയെ വീട്ടിൽ കയറി വെട്ടി ആദ്യ ഭർത്താവ് അറസ്റ്റിൽ കട്ടപ്പന നരിയമ്പാറയില്‍ യുവതിയെ...

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ് ഹൈക്കോടതിയിൽ

‘അണലി’ വെബ് സീരീസ് സംപ്രേക്ഷണം തടയണം; കൂടത്തായി പ്രതി ജോളി ജോസഫ്...

Related Articles

Popular Categories

spot_imgspot_img