web analytics

എടുത്തിട്ടലക്കി; വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം; എന്നിട്ടും പൂച്ച സർ രക്ഷപെട്ടു…!

വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം

കിഴക്കൻ ചൈനയിൽ നടന്ന ഒരു അസാധാരണ സംഭവമാണ് സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടുന്നത്. ഒരു വീട്ടിലെ വാഷിംഗ് മെഷീനിനുള്ളിൽ കുടുങ്ങിയ പൂച്ച പത്ത് മിനിറ്റോളം കറങ്ങിയ ശേഷമാണ് നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

മരണത്തിന്റെ വക്കിൽ നിന്നാണ് ജിന്‍ററാവോ എന്ന പൂച്ച തിരിച്ചുവന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിനു ശേഷം പൂച്ചയുടെ മൂക്ക് മാത്രം ചുവന്നതായി കണ്ടെത്തിയതൊഴിച്ചാൽ ഗുരുതര പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല.

@jiemodaxiaojie എന്ന പേരിൽ ചൈനീസ് സമൂഹമാധ്യമങ്ങളിൽ അറിയപ്പെടുന്ന ജിന്‍ററാവോയുടെ ഉടമയാണ് ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്. വീഡിയോ പുറത്തുവന്നതോടെ അത് വൻതോതിൽ വൈറലായി.

ഇരുപതിനായിരത്തിലധികം കമന്റുകളും രണ്ടരലക്ഷത്തിലധികം ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ചൈനയിലെ പ്രമുഖ വീഡിയോ പ്ലാറ്റ്‌ഫോമായ ഡ്യുയിനിലൂടെയാണ് ഉടമ ദൃശ്യങ്ങൾ പങ്കുവച്ചത്.

വാഷിംഗ് മെഷീനിൽ ഫുൾ സ്പീഡിൽ കറങ്ങിയത് 10 മിനിറ്റോളം നേരം

വാഷിംഗ് മെഷീനിൽ നിന്ന് വസ്ത്രങ്ങൾ പുറത്തെടുക്കുന്നതിനിടയിലാണ് നനഞ്ഞ് ഒട്ടിക്കിടക്കുന്ന പൂച്ചയെ ഉടമ കണ്ടത്. മെഷീനിൽ നിന്ന് പുറത്തേക്ക് ചാടിയ പൂച്ചയെ ആദ്യം തൊടാൻ പോലും ഉടമ മടിച്ചതായി വീഡിയോയിൽ പറയുന്നു.

ആന്തരിക പരിക്കുകളുണ്ടാകുമോ എന്ന ഭയമാണ് തനിക്ക് ഉണ്ടായിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുറത്തുവന്ന ശേഷം പൂച്ചയ്ക്ക് ശരിയായി നിൽക്കാനാകാതെ ആടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ വീഡിയോ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളും ഉയർന്നു. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ഉടമ കാണിച്ച അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പലരും ആരോപിച്ചത്.

വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിന് മുമ്പ് അതിനുള്ളിൽ വളർത്തുമൃഗങ്ങൾ കയറിയിട്ടുണ്ടോയെന്ന് നിർബന്ധമായും പരിശോധിക്കണമെന്ന് നിരവധി പേർ നിർദ്ദേശിച്ചു. ചിലർ സുരക്ഷാ ടിപ്സുകളുമായും രംഗത്തെത്തി.

സംഭവത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം പൂച്ച പൂർണമായും ആരോഗ്യം വീണ്ടെടുത്ത ദൃശ്യങ്ങളും ഉടമ പങ്കുവച്ചു.

അതേസമയം, വാഷിംഗ് മെഷീനുകളും ഡ്രയറുകളും പോലുള്ള ഗൃഹോപകരണങ്ങൾ വളർത്തുമൃഗങ്ങൾക്ക് വലിയ അപകടം സൃഷ്ടിക്കാമെന്ന് വെറ്ററിനറി ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

മുമ്പ് ഓസ്ട്രേലിയയിൽ പാബ്ലോ എന്ന പൂച്ചയും സമാനമായി വാഷിംഗ് മെഷീനിൽ നിന്ന് രക്ഷപ്പെട്ട വാർത്ത ലോകശ്രദ്ധ നേടിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

ഒളിവിൽ കഴിഞ്ഞത് റിസോർട്ടിൽ; ടവർ ലൊക്കേഷൻ പിന്തുടർന്ന് പ്രതിയെ കുടുക്കി; ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ

ജസ്‍ലിയയുടെ മരണത്തിൽ ഡോ. സിറിയക് വാഗമണ്ണിൽ പിടിയിൽ അങ്കമാലിയിൽ കാറിടിച്ച് വിദ്യാർഥിനി കൊല്ലപ്പെട്ട...

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്…

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഇടുക്കിയിലെ ഈ സ്കൂളിൽ പരീക്ഷയെഴുതിയത് 7 ജോഡി ട്വിൻസ്… തൊടുപുഴ:...

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും...

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; മണിക്കൂറുകളോളം കാട്ടിൽ കിടന്ന യുവാവ് ഗുരുതരാവസ്ഥയിൽ

കൊല്ലത്ത് കാട്ടാനയുടെ ആക്രമണം; മണിക്കൂറുകളോളം കാട്ടിൽ കിടന്ന യുവാവ് ഗുരുതരാവസ്ഥയിൽ കൊല്ലത്ത് കാട്ടാനയുടെ...

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ്

ഇറാനു പിന്നാലെ ലക്ഷ്യം മറ്റൊരു രാജ്യം; പുതിയ പദ്ധതിയുമായി ഡൊണാൾഡ് ട്രംപ് റാനിലെ...

Related Articles

Popular Categories

spot_imgspot_img