web analytics

മനുഷ്യരിൽ മൃ​ഗങ്ങളുടേയും കൃത്രിമ അവയവങ്ങളുടേയും ഉപയോ​ഗം: കര്‍ശന നിയമം അവതരിപ്പിച്ച് യുഎഇ

മനുഷ്യരിൽ മൃ​ഗങ്ങളുടേയും കൃത്രിമ അവയവങ്ങളുടേയും ഉപയോ​ഗം: കര്‍ശന നിയമം അവതരിപ്പിച്ച് യുഎഇ

ദുബായ് ∙ മൃഗങ്ങളുടെ അവയവങ്ങളും ലാബുകളിൽ കൃത്രിമമായി നിർമ്മിച്ച അവയവങ്ങളും മനുഷ്യരിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് കർശന നിയമം കൊണ്ടുവന്ന് യുഎഇ പുതിയ മാറ്റങ്ങൾക്ക് വാതിൽതുറന്നു.

ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകൾ ഇനി ശക്തമായ നിബന്ധനകളോടെയേ നടത്താൻ പറ്റൂ. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച ഫെഡറൽ നിയമത്തിലാണ് ഈ നിർണായക പരിഷ്‌കരണം ഉൾപ്പെടുത്തിയിരിക്കുന്നത്.

മനുഷ്യ അവയവങ്ങളുടെ ക്ഷാമം മൂലം അവയവമാറ്റ ശസ്ത്രക്രിയകൾ പലപ്പോഴും തടസപ്പെടുന്ന സാഹചര്യത്തിലാണ് ബദൽ മാർഗങ്ങൾക്കായി നിയമപരമായ അനുമതി നൽകുന്നത്.

മൃഗങ്ങളിൽ നിന്നുള്ള അവയവങ്ങളോ, ലാബുകളിൽ വികസിപ്പിച്ച കൃത്രിമ അവയവങ്ങളോ മാറ്റിവയ്‌ക്കാൻ ഇനി അനുവദിക്കും. എന്നാൽ ഇതിനായി ആരോഗ്യ വകുപ്പിന്റെ പ്രത്യേക ലൈസൻസ് നിർബന്ധമാണ്.

രോഗിയുടെ സുരക്ഷ ഉറപ്പാക്കാൻ സമഗ്രമായ ക്ലിനിക്കൽ, ലബോറട്ടറി പരിശോധനകളും രോഗിയുടെ വ്യക്തമായ സമ്മതപത്രവും ആവശ്യമാണ്.

മനുഷ്യ അവയവങ്ങളുടെ അനധികൃത വ്യാപാരം തടയാൻ കർശന ചട്ടങ്ങളും നിയമം ഉൾക്കൊള്ളുന്നു. ത്രീഡീ ബയോ പ്രിന്റിംഗ് പോലുള്ള ആധുനിക സാങ്കേതിക വിദ്യകൾക്കും നിയമം പ്രോത്സാഹനം നൽകുന്നു.

മൃഗങ്ങളുടെ അവയവങ്ങൾ, 3ഡി പ്രിന്റ് ചെയ്ത അവയവങ്ങൾ, കൃത്രിമ ടിഷ്യൂകൾ എന്നിവ മനുഷ്യരിൽ ഉപയോഗിക്കുന്നതിനുള്ള സുരക്ഷാ, ധാർമിക, മെഡിക്കൽ മേല്‍നോട്ട ചട്ടക്കൂട് യുഎഇയിൽ ആദ്യമായാണ് ഇങ്ങനെ നിർവചിക്കുന്നത്.

മൃഗങ്ങളിൽ നിന്ന് അവയവങ്ങൾ നീക്കം ചെയ്യുന്നതിനും മനുഷ്യരിൽ ഉപയോഗിക്കുന്നതിനും ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയവും പ്രാദേശിക ആരോഗ്യ അതോറിറ്റികളും അനുമതി നൽകണം.

നിയമം ലംഘിച്ചാൽ ജയിൽശിക്ഷയും 1 ലക്ഷം മുതൽ 20 ലക്ഷം ദിർഹമുവരെ പിഴയും വിധിക്കും. കൃത്രിമ അവയവങ്ങൾ മാറ്റിവെക്കുന്നതിന് മുമ്പ് അവയുടെ സുരക്ഷയും ഫലപ്രാപ്തിയും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അംഗീകൃത ലാബുകളിൽ നിന്ന് ലഭിക്കണം.

രോഗിക്ക് അവയവം യോജിക്കുന്നതാണോ എന്നത് വിദഗ്‌ധഡോക്ടർ സ്ഥിരീകരിക്കണം. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള എല്ലാ നടപടികളും പ്രത്യേക കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്ന് ആരോഗ്യ മന്ത്രാലയം നിർദ്ദേശങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.


English Summary

The UAE has introduced a strict new federal law permitting the use of animal organs and lab-created artificial organs for human transplants under stringent conditions. The regulation aims to address the shortage of human organs and opens the door for alternatives like xenotransplantation and 3D-printed organs.

Special licensing from the health authorities, complete clinical testing, explicit patient consent, and strict ethical guidelines are mandatory. Unauthorized organ use or trafficking will attract jail terms and fines ranging from AED 100,000 to AED 2 million. All artificial or animal organs must be certified safe and effective by accredited laboratories. A dedicated committee must approve every step before surgery. The new law represents the UAE’s first comprehensive legal framework governing artificial and animal organ use in humans.



uae-animal-artificial-organ-transplant-law


യുഎഇ, അവയവമാറ്റം, കൃത്രിമ അവയവങ്ങൾ, മൃഗഅവയവങ്ങൾ, ആരോഗ്യ നിയമം, 3ഡി ബയോപ്രിന്റിങ്, ഗൾഫ് വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട് ഡോക്ടർമാർ

ആന്റിവെനം പട്ടിക മാത്രം പോരാ, ജീവൻ രക്ഷിക്കാൻ സൗകര്യങ്ങളും വേണം; ആരോഗ്യവകുപ്പിനോട്...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

Related Articles

Popular Categories

spot_imgspot_img