web analytics

വാട്‌സാപ്പ് വഴി പ്രവർത്തിച്ച വമ്പൻ സെക്‌സ് റാക്കറ്റ് പുറത്ത്;പ്രധാന അഡ്മിൻ അറസ്റ്റിൽ

ഗുരുവായൂർ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി വ്യാപകമായി പ്രവർത്തിച്ചിരുന്ന ഓൺലൈൻ സെക്‌സ് റാക്കറ്റ് പൊളിച്ചടുക്കി ഗുരുവായൂർ പോലീസ്.

വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രവർത്തിച്ച സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടിയത്.

പ്രധാന കുറ്റവാളിയും ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24),

ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്.എൻ.പുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ. ഷോജിന്‍ (24), പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത് (41) എന്നിവരാണ് അറസ്റ്റിലായത്.

സംഘത്തിലെ വനിതാ അഡ്മിൻ പിടിയിലാകാനുണ്ട്; പോലീസ് അന്വേഷണം ശക്തമാക്കി

സംഘത്തിലെ മറ്റൊരു വനിതാ അഡ്മിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.

ഒരു വർഷത്തിലേറെയായി ഈ റാക്കറ്റ് സജീവമായിരുന്നു. പത്തു‐പതിനായിരക്കണക്കിന് ആളുകൾ അംഗങ്ങളായി ചേർന്നിരുന്ന നാല് വലിയ വാട്‌സാപ്പ് ഗ്രൂപ്പുകളും ബ്രോഡ്കാസ്റ്റ് ലിസ്റ്റുകളും അഡ്മിൻ ചെയ്തിരുന്നത് അജയ് വിനോദും പിടിയിലാകാതെിരിക്കുന്ന സ്ത്രീയുമാണ്.

സംസ്ഥാനത്തെ ഏതുഭാഗത്തും സേവനം ഒരുക്കാൻ ആയിരുന്നു ഇവരുടെ തന്ത്രമാണെന്ന് പോലീസ് പറഞ്ഞു.

ഓരോ പ്രദേശത്തും ഏജന്റുമാരെ നിയോഗിച്ചിരുന്ന സംഘം ആവശ്യക്കാർക്ക് അവരുടെ ലൊക്കേഷൻ അനുസരിച്ച് സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവെക്കുകയായിരുന്നു.

വിശ്വാസ്യത ഉറപ്പാക്കിയവരെ മാത്രം ഗ്രൂപ്പുകളിൽ ചേർക്കുന്ന രീതിയിലായിരുന്നു ഗ്രൂപ്പ് പ്രവർത്തനം.

മലയാറ്റൂരിൽ രണ്ട് ദിവസം മുമ്പ് കാണാതായ 19 കാരി മരിച്ച നിലയിൽ; കൊലപാതകമെന്ന് സൂചന

ഗൂഗൂൾ പേ, ഓൺലൈൻ ഇടപാട് തെളിവുകൾ പിടികൂടി; ഉപഭോക്താക്കളുടെ ഡാറ്റയും കണ്ടെത്തി

പണമിടപാടുകൾ എല്ലാം ഗൂഗിൾ പേ, മറ്റ് ഓൺലൈൻ ഇടപാടുകൾ വഴിയാണ് നടന്നിരുന്നതെന്നും, അജയ് വിനോദിന്റെ ഫോണിൽ നിന്ന് ഉപഭോക്താക്കളുടെ വിശദാംശങ്ങളും ധന ഇടപാട് രേഖകളും ലഭിച്ചു അന്വേഷണ സംഘം അറിയിച്ചു.

സംഘത്തെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് പോലീസ് മാസങ്ങളായി ഇവരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ലോഡ്ജുകൾ, ഏജന്റുമാർ, ബ്രോഡ്കാസ്റ്റ് ലിസ്റ്റുകൾ—സംഘത്തിന്റെ പ്രവർത്തനം മുഴുവൻ ഡിജിറ്റൽ അടിസ്ഥാനത്തിൽ

വിവിധ ജില്ലകളുമായി ബന്ധം പുലർത്തുന്ന വലിയൊരു നെറ്റ്‌വർക്ക് രൂപപ്പെടുത്തിയ ഇവരുടെ പ്രവർത്തനം ഗുരുവായൂരിലൂടെയാണ് പുറത്തായതെന്നും പോലീസ് വ്യക്തമാക്കി.

സ്ത്രീകളെ വിനിയോഗിച്ച് ഓൺലൈൻ വഴി വൻ ലാഭം കെട്ടിപ്പടുക്കുന്ന ഇത്തരം ക്രിമിനൽ ഗ്രൂപ്പുകളെതിരെ ശക്തമായ നടപടി തുടരുമെന്ന് പോലീസ് കൂട്ടിച്ചേർത്തു.

English Summary

Police in Guruvayur have busted a major online sex racket operating through large WhatsApp groups with tens of thousands of members. Three men, including the main admin Ajay Vinod, were arrested, while a female co-admin is still absconding. The racket used local agents across Kerala to supply women based on customer location.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ ‘ട്വിസ്റ്റ്’ വെളിപ്പെടുത്തി വിജയ് ബാബു

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ...

കോപ്പിയടി പിടികൂടി; കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം; മുഖത്തടിച്ചു: വീഡിയോ

കർണാടകയിൽ അധ്യാപകന് നേരെ മലയാളി വിദ്യാർത്ഥിയുടെ ആക്രമണം കർണാടകയിലെ കലബുറഗിയിലുള്ള ഡോ. മാലറെഡ്ഡി...

33 കുട്ടികളെ പീഡിപ്പിച്ച് ദൃശ്യങ്ങൾ വിറ്റു: ദമ്പതികൾക്ക് വധശിക്ഷ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ബന്ദയിൽ രാജ്യാന്തര തലത്തിൽ പ്രവർത്തിച്ചിരുന്ന വൻ പീഡന പരമ്പരയുടെ...

ആരോഗ്യമന്ത്രിയുടെ വീട്ടിൽ കത്രികയും റീത്തും! സുരക്ഷാക്കോട്ട തകർത്ത് യൂത്ത് കോൺഗ്രസ്; തലസ്ഥാനത്ത് വൻ സംഘർഷം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യവകുപ്പ് തീർത്തും പരാജയപ്പെട്ടുവെന്നും മന്ത്രി വീണാ ജോർജ് രാജി...

ചിലർക്ക് ‘അടി’ കിട്ടും, ചിലർക്ക് ‘അലവൻസ്’ കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന് കലിപ്പിലാണോ?

ചിലർക്ക് 'അടി' കിട്ടും, ചിലർക്ക് 'അലവൻസ്' കിട്ടും; നിങ്ങളുടെ നക്ഷത്രം ഇന്ന്...

Related Articles

Popular Categories

spot_imgspot_img