കഴിഞ്ഞ വർഷത്തെ 35 ചോദ്യങ്ങൾ അങ്ങനെ തന്നെ പകർത്തി എഴുതി; അധ്യാപികക്ക് എതിരെ നടപടി
തിരുവനന്തപുരം: കേരള സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ ബോട്ടണി പരീക്ഷയിൽ കഴിഞ്ഞ വർഷത്തെ 35 ചോദ്യങ്ങൾ പകർത്തി ഉൾപ്പെടുത്തിയ സംഭവത്തിൽ ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപികയ്‌ക്കെതിരെ സർവകലാശാല നടപടി സ്വീകരിച്ചു.
ഗുരുതരമായ കൃത്യവിലോപമാണെന്ന് കണ്ടെത്തപ്പെട്ടതിനാൽ ആ അധ്യാപികയെ ചോദ്യപേപ്പർ നിർമ്മാണ പാനലിൽ നിന്ന് നീക്കിയിട്ടുണ്ട്.
ഡിസംബർ 3 ന് നടത്തിയ പരീക്ഷ റദ്ദാക്കാനും പുതുതായി പരീക്ഷ ജനുവരി 13 ന് നടത്താനും വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉത്തരവിട്ടു.
2024ലുള്ള ചോദ്യപേപ്പറിൽ നിന്നുള്ള അതേ ചോദ്യങ്ങളാണ് 2025 ലേക്കും സമർപ്പിക്കപ്പെട്ടതെന്ന് പരിശോധനയിൽ കണ്ടെത്തി.
കേരള സർവകലാശാലയുടെ ചട്ടപ്രകാരം, ചോദ്യപേപ്പർ തയ്യാറാക്കാൻ തിരഞ്ഞെടുക്കുന്നത് സർവകലാശാലയുടെ പരിധിക്ക് പുറത്തുള്ളവരായ അധ്യാപകരെയാണ്.
അതത് വിഷയങ്ങളിലെ ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻമാരുടെ ശുപാർശയിലാണ് ഇവരെ ഉൾപ്പെടുത്തുന്നത്.
English Summary
The University of Kerala has taken action against the teacher who prepared the fifth semester Botany exam paper after it was found that 35 questions were repeated from last year’s exam. The teacher has been removed from the question paper preparation panel for serious lapses.
The Vice-Chancellor, Dr. Mohanan Kunnummal, has cancelled the December 3 exam and ordered a re-exam on January 13. The 2024 question paper was reportedly resubmitted for the 2025 examination. According to university norms, question setters are selected from outside the university’s jurisdiction based on the recommendations of the respective Board of Studies chairpersons.
kerala-university-botany-exam-repeated-questions
Kerala University, Botany Exam, Question Paper Issue, Mohanan Kunnummal, Higher Education, Examination, Kerala









