web analytics

യുകെയിൽ കുട്ടികളോട് അശ്‌ളീല ചാറ്റ് നടത്തിയ കോട്ടയം സ്വദേശിയായ മലയാളി യുവാവ് അറസ്റ്റിൽ; നാല് കുട്ടികളുടെ പിതാവ്: ചോദ്യം ചെയ്യലിന്റെ വീഡിയോ കണ്ടു ഞെട്ടി മലയാളികൾ

യുകെയിൽ കുട്ടികളോട് അശ്‌ളീല ചാറ്റ് നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ

യുകെയിലെ മലയാളി സമൂഹത്തെ നടുക്കുന്ന സംഭവമാണ് മാഞ്ചസ്റ്ററും ലണ്ടനും ഉൾപ്പെടുന്ന പ്രദേശങ്ങളിൽ നടന്ന്‌ പുറത്തുവന്നത്.

കുട്ടികളോട് ലൈംഗിക ചുവയോടെ ഓൺലൈനിൽ സംഭാഷണം നടത്തിയതിന്റെ പേരിൽ കോട്ടയം കുറുവിലങ്ങാട് സ്വദേശിയായ ജിതിൻ ജോസിനെ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെ അറസ്റ്റ് ചെയ്തു.

ഇത് ബ്രിട്ടനിലെ ഓൺലൈൻ ബാലപീഡന വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന ഏറ്റവും പുതിയ ഇടപെടലാണ്.
ജിതിൻ, സോഷ്യൽ മീഡിയയിൽ ആൽവിൻ ഏബ്രഹാം എന്ന വ്യാജ പേരിലാണ് കുട്ടികളുമായി ആശയവിനിമയം നടത്തിയത്.

ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങൾ പ്രകാരം, 13 വയസ്സിന് താഴെയുള്ള ഒന്നിലധികം കുട്ടികളുമായി ലൈംഗിക ഉദ്ദേശത്തോടെ ചാറ്റ് ചെയ്തതായാണ് അദ്ദേഹം സമ്മതിച്ചത്.

സ്റ്റോക്പോർട്ടിൽ താമസിച്ചിരുന്ന ജിതിൻ, മണിക്കൂറുകൾ സഞ്ചരിച്ചു യോർക്‌ഷെയറിലെ ഗ്രിപ്‌സിയിലെത്തിയതോടെയാണ് CHILD ONLINE SUPPORT TEAM ന്റെ വലയിലായത്. ടീം ഇതിനായി മുൻകൂട്ടി വൻ നിരീക്ഷണവും തെളിവെടുപ്പും നടത്തിയിരുന്നു.

യുകെയിൽ കുട്ടികളോട് അശ്‌ളീല ചാറ്റ് നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ

ജിതിനോട് നടത്തിയ ചോദ്യം ചെയ്യലിന്റെയും കുറ്റസമ്മതത്തിന്റെയും വീഡിയോ ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടതോടെ സംഭവം വലിയ വിവാദമായി.

വീഡിയോയിൽ ജിതിൻ പല പ്രായപൂർത്തിയാകാത്ത കുട്ടികളോടും ലൈംഗിക ചുവയോടെ സംസാരിച്ചെന്നത് തുറന്നുപറയുന്നുണ്ട്. കൂടാതെ, 11 വയസ്സിന് താഴെയുള്ള നാല് കുട്ടികളുടെ പിതാവാണെന്നും ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി.

ജിതിൻ യുകെയിൽ എത്തിയത് മൂന്ന് വർഷങ്ങൾക്ക് മുമ്പാണ്. Health care മേഖലയിൽ പ്രവർത്തിക്കുന്ന കെയർ അസിസ്റ്റന്റായാണ് അദ്ദേഹം ജോലി ചെയ്തു വരുന്നത്.

നാട്ടിൽ നഴ്സായും പ്രവർത്തിച്ചിട്ടുള്ള ജിതിൻ, യുകെയിലെത്തിയശേഷം സ്റ്റോക്പോർട്ടിലെ ഒരു ദേവാലയവുമായി സജീവമായി ബന്ധപ്പെട്ടിരുന്നു.

ശുശ്രൂഷകനായും മതപഠന ക്ലാസുകൾ എടുക്കുന്ന വ്യക്തിയായും മലയാളി സമൂഹത്തിൽ അറിയപ്പെട്ട അദ്ദേഹത്തിന്റെ അറസ്റ്റ് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

ചൈൽഡ് ഓൺലൈൻ സേഫ്റ്റി ടീം മാസങ്ങളോളം ജിതിന്റെ മൊബൈൽ ഫോൺ നിരീക്ഷിച്ചശേഷമാണ് നടപടി സ്വീകരിച്ചത്.

കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന സംശയകരമായ മെസേജുകളും ചാറ്റുകളും, ജിതിൻ യാത്രചെയ്യുന്ന ഇടങ്ങൾ സംബന്ധിച്ച വിവരങ്ങളും സമഗ്രമായി വിലയിരുത്തിയ ശേഷമാണ് സംഘത്തിന്റെ അറസ്റ്റ് പദ്ധതിയൊരുങ്ങിയത്.

അറസ്റ്റിന്റെ സമയത്ത്, ജിതിൻ സുഹൃത്തുക്കളുമായി പങ്കെടുക്കേണ്ടിയിരുന്ന നൈറ്റ് പാർട്ടിക്കായി ഗ്രിപ്‌സിയിലെ ഒരു കോട്ടേജിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരുന്നത്.

എന്നാല്‍, CHILD SAFETY TEAM ഇതിനകം കോട്ടേജ് മാനേജ്മെന്റിനെ മുന്നറിയിപ്പ് നൽകുകയും ജിതിൻ എത്തുമ്പോൾ വിവരം നൽകണമെന്നും നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

ജിതിൻ സ്ഥലത്തെത്തിയതോടെ ടീം നടപടി ആരംഭിക്കുകയും ഉടൻതന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കോടതിവിധി പൂർത്തിയാകുന്നതോടെ കുറഞ്ഞത് ഒരു വർഷത്തിലധികം ജയിൽശിക്ഷ ലഭിക്കാനാണ് സാധ്യതയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടാതെ, യുകെയിലെ നിലവിലെ നിയമപ്രകാരം ശിക്ഷാനന്തര നടപടികളിൽ രാജ്യത്തുനിന്ന് നാടുകടത്താനും സാധ്യതയുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം; 16 ലക്ഷം തട്ടിയെന്ന പരാതിയിൽ സുവിശേഷകൻ...

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ് ഇടിഞ്ഞു

ഇന്ത്യൻ ഓഹരി വിപണി പത്തുമാസത്തെ താഴ്ന്ന നിലയിൽ; സെൻസെക്സ് 2300 പോയിന്റ്...

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി

ഇറാൻ–യുഎസ് സംഘർഷം: തടസപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു; കൊച്ചി–മസ്കത്ത് ഫ്ലൈറ്റുകൾ തുടങ്ങി ന്യൂഡൽഹി:...

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ ഇല്ലാതിരുന്നതിന് കാരണം

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ...

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ

ലോക്കൽ ട്രെയിനിൽ സീറ്റ് കിട്ടാൻ യുവതിയുടെ ‘ഹാക്ക്’; വീഡിയോ വൈറൽ മുംബൈ: മുംബൈ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അടിയന്തരമായി മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീട്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അത്യന്തം വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ്...

Related Articles

Popular Categories

spot_imgspot_img