web analytics

രണ്ട് ജനനേന്ദ്രിയങ്ങൾ, മലദ്വാരമില്ല! അത്യപൂർവ ജനിതക വൈകല്യവുമായി ആൺകുഞ്ഞ് പിറന്നു

രണ്ട് ജനനേന്ദ്രിയങ്ങൾ, മലദ്വാരമില്ല! അത്യപൂർവ ജനിതക വൈകല്യവുമായി ആൺകുഞ്ഞ് പിറന്നു

ലാഹോർ: പാകിസ്ഥാനിൽ അത്യപൂർവ ജനിതക വൈകല്യവുമായി ഒരു ആൺകുഞ്ഞ് ജനിച്ച സംഭവം ശ്രദ്ധയാകർഷിക്കുന്നു. 

കുഞ്ഞിന് രണ്ട് ജനനേന്ദ്രിയങ്ങളുണ്ടായിരുന്നെങ്കിലും മലദ്വാരം പൂർണ്ണമായും ഇല്ലാത്ത അവസ്ഥയിലായിരുന്നു. 

മെഡിക്കൽ വിദഗ്ധർ വ്യക്തമാക്കി, ‘ഡിഫാലിയ’ എന്ന അപൂർവ അവസ്ഥയാണ് കുഞ്ഞിന് സ്ഥിരീകരിച്ചിരിക്കുന്നത്. 

ലോകത്ത് അറുപത് ലക്ഷത്തിൽ ഒരാൾക്കുമാത്രം കണ്ടെത്തുന്ന ഈ അവസ്ഥയുടെ ഏകദേശം 100 കേസുകളേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളു. ആദ്യ റിപ്പോര്‍ട്ട് 17-ാം നൂറ്റാണ്ടിൽ രേഖപ്പെടുത്തിയതാണ്.

കുഞ്ഞിന്റെ മലദ്വാരമില്ലാത്ത അവസ്ഥ പരിഹരിക്കാനായി അടിയന്തര ശസ്ത്രക്രിയ നടത്തിയതായാണ് വിവരങ്ങൾ. 

ഡിഫാലിയയോടൊപ്പം യൂറോളജിക്കൽ, ഗ്യാസ്ട്രോഇന്റസ്റ്റൈനൽ, അനോറെക്റ്റൽ സംബന്ധമായ വൈകല്യങ്ങളും സാധാരണ കാണപ്പെടാറുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. 

കുഞ്ഞിന്റെ രണ്ട് ലിംഗങ്ങൾക്കും രൂപവ്യത്യാസമൊന്നുമില്ല; ഒന്നിന്റെ നീളം 2.5 സെന്റീമീറ്ററും രണ്ടാമത്തേത് 1.5 സെന്റീമീറ്ററും. 

കുഞ്ഞ് രണ്ടു ലിംഗങ്ങളും ഉപയോഗിച്ച് മൂത്രമൊഴിക്കാൻ കഴിയുന്നുണ്ട്. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ നൽകിയ ശേഷം കുഞ്ഞിനെ സുരക്ഷിതമായി ഡിസ്ചാർജ് ചെയ്തു. കുടുംബാംഗങ്ങളിൽ മറ്റാരിലും ഇത്തരം ശാരീരിക അവസ്ഥയില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

  • English Summary
A rare medical case has been reported from Lahore, Pakistan, where a baby boy was born with two penises but without an anus. Doctors diagnosed the condition as diphallia, an extremely rare congenital anomaly seen in only one out of six million births, with around 100 documented cases worldwide since the 17th century. The baby underwent emergency surgery to address the absence of an anus. Both penises were functional, with lengths of 2.5 cm and 1.5 cm. After treatment, the baby was safely discharged from the Pakistan Institute of Medical Sciences. Family members confirmed no history of similar conditions.

rare-diphallia-case-pakistan-infant-born-with-two-penises

Pakistan, Rare Medical Condition, Diphallia, Infant Health, Lahore, Medical News

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗങ്ങളും അറസ്റ്റിലാവും തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളക്കേസിന്റെ...

ശബരിമലയിൽ ഇനി ‘രുചിമേളം’; തീർഥാടകർക്ക് സദ്യയൊരുക്കി ദേവസ്വം ബോർഡ്‌

ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് ഇനിമുതൽ ഇലയിൽ വിളമ്പിയ കേരളീയ സദ്യയുടെ രുചിയറിയാം. ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

“അന്യകൈവശം” നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്ക് സംരക്ഷണം

"അന്യകൈവശം" നിയമം ദുരുപയോഗം ചെയ്ത് ഭൂമി തട്ടിയെടുക്കൽ; കുറ്റക്കാരെന്ന് റവന്യു വിജിലൻസ്...

Related Articles

Popular Categories

spot_imgspot_img