web analytics

മെനുവിൽ മാറ്റം; ശബരിമലയിൽ അയ്യപ്പന്മാർക്ക് ഇനിമുതൽ സദ്യ നൽകും

മെനുവിൽ മാറ്റം; ശബരിമലയിൽ അയ്യപ്പന്മാർക്ക് ഇനിമുതൽ സദ്യ നൽകും

തിരുവനന്തപുരം: ശബരിമലയിലെ അന്നദാന മെനുവിൽ മാറ്റം വരുത്തിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

മുമ്പ് ഉച്ചയ്ക്ക് ലഭിച്ചിരുന്നത് പുലാവും സാമ്പാറുമായിരുന്നു. അതിന് പകരമായി ഭക്തർക്ക് കേരളീയ സദ്യ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ദേവസ്വം ബോർഡ് യോഗത്തിനു ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.

“അന്നദാനത്തിൽ ഒരു വലിയ മാറ്റമാണ് വരുത്തുന്നത്. ഇനി മുതൽ പപ്പടവും പായസവുമുള്‍പ്പെടുന്ന സമ്പൂർണ കേരളീയ സദ്യ ഭക്തർക്കായി ഒരുക്കും.

ഇത് ദേവസ്വം ബോർഡിന്റെ പണമല്ല; അയ്യപ്പൻമാരെ സേവിക്കുന്നതിനായി ഭക്തർ നൽകുന്ന പണമാണ്.

അതുകൊണ്ട് ഏറ്റവും നല്ല സദ്യ നൽകും. തീരുമാനം ഇന്ന് എടുത്തു; നാളെ അല്ലെങ്കിൽ മറ്റന്നാൾ മുതൽ നടപ്പിലാകും. പന്തളത്തിലെ അന്നദാനവും മെച്ചപ്പെടുത്തും.

ശബരിമല തീർത്ഥാടനം കൂടുതല്‍ വികസിപ്പിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയാണ്. ഡിസംബർ 18-ന് മറ്റൊരു യോഗവും നടക്കും,” ജയകുമാർ പറഞ്ഞു.

English Summary

The Travancore Devaswom Board has revised the annadanam menu at Sabarimala. The earlier menu of pulav and sambar will be replaced with a full Kerala-style feast, including papad and payasam. TDB president K. Jayakumar said the decision honors devotees’ contributions and aims to improve the pilgrimage experience. The new menu will be implemented within a day or two, and annadanam at Pamba and Pandal will also be upgraded. A master plan for Sabarimala development is being prepared, with another meeting scheduled for December 18.

sabarimala-annadanam-menu-kerala-sadya-change

Sabarimala, Annadanam, Travancore Devaswom Board, Kerala Sadya, Ayyappa devotees, Jayakumar

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

Other news

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

കലഹങ്ങൾ ഒഴിവാക്കി വിവേകത്തോടെ മുന്നോട്ടുപോകുന്നതാണ് നല്ലത്; ഇന്നത്തെ നക്ഷത്രഫലം

കലഹങ്ങൾ ഒഴിവാക്കി വിവേകത്തോടെ മുന്നോട്ടുപോകുന്നതാണ് നല്ലത്; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഫെബ്രുവരി 12,...

ചായയും പഴവും കഴിപ്പിച്ചു, കാത്തിരിപ്പിലാണ് പോലീസ്…കുഞ്ഞിന്റെ മാല വിഴുങ്ങിയ യുവതി പിടിയിൽ!

ചായയും പഴവും കഴിപ്പിച്ചു, കാത്തിരിപ്പിലാണ് പോലീസ്…കുഞ്ഞിന്റെ മാല വിഴുങ്ങിയ യുവതി പിടിയിൽ! മലപ്പുറം:...

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം

യുഡിഎഫ് നടത്തുന്ന യാത്രയുടെ പേര് ‘അടിയുഗ യാത്ര’ എന്നാക്കണമെന്ന് ബിനോയ് വിശ്വം തിരുവനന്തപുരം:...

സ്കൂളുകളിൽ ഇനി ‘ചൂരൽ പരേഡ്’; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ!

സ്കൂളുകളിൽ ഇനി 'ചൂരൽ പരേഡ്'; വടിയെടുക്കാൻ ലൈസൻസുമായി അധ്യാപകർ! ​കൊച്ചി: കാലങ്ങളായി ക്ലാസ്...

Related Articles

Popular Categories

spot_imgspot_img