web analytics

പാലത്തായി പീഡനക്കേസ്; അധ്യാപകൻ കെ. പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

പാലത്തായി പീഡനക്കേസ്; അധ്യാപകൻ കെ. പത്മരാജനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു

തലശേരി: പാലത്തായി പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട അധ്യാപകൻ കെ. പത്മരാജനെ (49) സർവീസിൽ നിന്ന് പിരിച്ചുവിട്ടു.

ബിജെപി നേതാവും കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് ഹൗസ് സ്വദേശിയുമായ പത്മരാജനെ അടിയന്തിരമായി സർവീസിൽ നിന്ന് നീക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്കു നൽകിയ നിർദേശത്തെ തുടർന്ന് മാനേജർ ഉത്തരവ് പുറപ്പെടുവിച്ചു.

പാലത്തായി പോക്‌സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പത്മരാജനെ പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പത്മരാജൻ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നതാണ് കേസിന്റെ പശ്ചാത്തലം.

2020 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മൂന്ന് തവണ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ആദ്യം ചൈൽഡ് ലൈനിൽ ലഭിക്കുകയായിരുന്നു.

കുട്ടിയുടെ ഉമ്മ നൽകിയ പരാതിയെ തുടർന്ന് പാനൂർ പൊലീസ് 2020 മാർച്ച് 17ന് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പ്രതിയെ പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽ നിന്ന് ഏപ്രിൽ 15ന് അറസ്റ്റ് ചെയ്തു.

English Summary:

Teacher K. Padmarajan, convicted in the Palathayi POCSO case, has been dismissed from service. Following the Education Department’s directive, the school manager issued the removal order. Padmarajan, a BJP local leader and former Triprangottur panchayat president, was sentenced to life imprisonment for sexually assaulting a fourth-grade girl multiple times in 2020. The case came to light through Childline, and he was arrested in April 2020.

palathayi-pocso-convict-teacher-dismissed

Palathayi Case, POCSO, Kerala, Thalassery, Teacher Dismissed, Crime, BJP, Education Department

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ്

ജാമ്യം അജിത്തിന് മരണവാറണ്ടായി! മകളെ കൊന്നവനെ വെട്ടിവീഴ്ത്തി പിതാവ് ചെന്നൈ: മകളെ കൊലപ്പെടുത്തിയ...

കുംഭമേള താരത്തിന്റെ വിവാഹം: എം.വി ഗോവിന്ദനും ശിവൻകുട്ടിക്കും ആശ്വാസം! പോക്സോ കോടതിയുടെ നിർണ്ണായക ഇടപെടൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയ കുംഭമേള വൈറൽ താരത്തിന്റെ...

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി ഒടുവിൽ പിടിയിൽ

വാഹന പരിശോധന ഒഴിവാക്കാൻ പാഞ്ഞ കാർ ചെക്പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചു; ഒളിവിലായിരുന്ന...

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും വിജയം

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും...

Related Articles

Popular Categories

spot_imgspot_img