web analytics

ആസ്മ രോഗികളെ പറ്റിച്ച് വ്യാജ ഇൻഹേലർ വിപണിയിൽ

ഉത്തരേന്ത്യയിൽ നിന്ന് ഇടനിലക്കാർ വഴി എത്തുന്നത് വൻവിലക്കുറവിൽ,​ മലയാളികൾ നേരിടുന്നത് ഗുരുതര ഭീഷണി;

ആസ്മ രോഗികളെ പറ്റിച്ച് വ്യാജ ഇൻഹേലർ വിപണിയിൽ

തിരുവനന്തപുരം: ആസ്‌മ രോഗികൾ കൂടുതലായി ഉപയോഗിക്കുന്ന ഇൻഹേലറുകളുടെ വ്യാജ പതിപ്പ് വിപണിയിൽ സുലഭമാണെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം കണ്ടെത്തി.

സിപ്ല കമ്പനിയുടെ Seroflo Rotacaps 250 Inhaler ന്റെ വ്യാജ ഉൽപ്പന്നങ്ങളാണ് വൻതോതിൽ പിടികൂടിയത്.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഒരേസമയം നടത്തിയ പരിശോധനയിൽ രണ്ടുലക്ഷം രൂപ വിലമതിക്കുന്ന വ്യാജ മരുന്നുകളാണ് കണ്ടെടുത്തത്.

സ്റ്റോക്ക് ചെയ്തിരുന്ന തിരുവനന്തപുരം ബാലരാമപുരത്തെ ആശ്വാസ് ഫാർമയും തൃശൂർ പൂങ്കുന്നത്തെ മെഡ്വേൾഡ് ഫാർമയും ഉൾപ്പെടെ രണ്ട് ഫാർമസികൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേസ് എടുത്തു.

ഡ്രഗ്സ് ലൈസൻസുകൾ റദ്ദാക്കൽ ഉൾപ്പെടെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഡ്രഗ്സ് കൺട്രോളർ ഡോ. സുജിത് അറിയിച്ചു.

573 രൂപ വിലയുള്ള ഈ ഇൻഹേലറുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ചില ഇടനിലക്കാരുടെ വഴി കുറഞ്ഞ വിലയ്ക്ക് കേരളത്തിലെത്തിച്ചതാണ്.

കൃത്യമായ ബിൽ നൽകിയിട്ടുണ്ടെങ്കിലും ഇവ എവിടെ നിന്നാണ് വാങ്ങിയതെന്ന വിവരം ഇടനിലക്കാർ വെളിപ്പെടുത്താൻ സാധിച്ചിട്ടില്ല.

ഇത് കണ്ടെത്താൻ ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്തിന് പുറത്തുനിന്ന് മരുന്നുകൾ വാങ്ങുന്ന വ്യാപാരികൾ നിർമാതാവിൽ നിന്ന് ഉപഭോക്താവിന്റെ പക്കൽ എത്തുന്നത് വരെ എല്ലാ ബില്ലുകളും സൂക്ഷിക്കണമെന്നും പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർക്കു മുന്നിൽ അത് ഹാജരാക്കണമെന്നും സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിർദേശിച്ചു.

മതിയായ രേഖകൾ ഇല്ലാത്ത മരുന്നുകൾ നിയമവിരുദ്ധങ്ങളായി കണക്കാക്കുമെന്ന് മുന്നറിയിപ്പും നൽകി.

English Summary

The Kerala Drugs Control Department has seized a large quantity of counterfeit Seroflo Rotacaps 250 Inhaler, widely used by asthma patients. Raids conducted simultaneously in Thiruvananthapuram, Thrissur, and Kozhikode led to the seizure of fake medicines worth ₹2 lakh. Two pharmacies—Ashwas Pharma in Thiruvananthapuram and Med World Pharma in Thrissur—have been booked, and strict action including license cancellation has been initiated.

fake-seroflo-inhaler-seized-kerala

Fake Medicine, Seroflo Rotacaps, Drugs Control, Kerala, Asthma Inhaler, Pharmacy Raid, Counterfeit Drugs, Cipla, Health News

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ പിടിയിൽ

10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ...

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല; രാജ്യസഭയിലേക്ക് വിളിച്ചാൽ റെഡി; ഐ.എം. വിജയൻ തിരുവനന്തപുരം: സജീവ...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര സർക്കാർ

പെട്രോൾ-ഡീസൽ അനാവശ്യമായി സംഭരിക്കരുത്; പമ്പുകളിൽ ഇന്ധന ക്ഷാമമില്ല; കർശന നിർദേശങ്ങളുമായി കേന്ദ്ര...

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം; സമയോചിതമായി ഇടപെട്ട് സംരക്ഷണ സമിതി പ്രവർത്തകൻ

വയനാട് ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യാശ്രമം വയനാട് ചുരത്തിൽ...

Related Articles

Popular Categories

spot_imgspot_img