web analytics

റോഡ് മുറിച്ചുകടക്കവെ ആഡംബരക്കാർ ഇടിച്ചുതെറിപ്പിച്ചു; ഇന്ത്യൻ വംശജയായ ​ പൂർണ ഗർഭിണിക്ക് ദാരുണാന്ത്യം; അപകടം സിഡ്നിയിൽ

റോഡ് മുറിച്ചുകടക്കവെ ആഡംബരക്കാർ ഇടിച്ചുതെറിപ്പിച്ചു; ഇന്ത്യൻ വംശജയായ ​ പൂർണ ഗർഭിണിക്ക് ദാരുണാന്ത്യം; അപകടം സിഡ്നിയിൽ

സിഡ്നി ∙ സിഡ്നിയിൽ നടന്ന ദാരുണ വാഹനാപകടത്തിൽ ഇന്ത്യൻ വംശജയായ യുവതി സാമൻവിത ധരേശ്വർ (33) മരിച്ചു.

എട്ടുമാസം ഗർഭിണിയായിരിക്കെയാണ് ഹോൺസ്ബിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് സാമൻവിത മരിച്ചത്.

അപകടസമയത്ത് ഭർത്താവും മൂന്നുവയസുള്ള മകനും കൂടെയുണ്ടായിരുന്നു.

റോഡ് മുറിച്ചുകടക്കാൻ ഒരു കാർ നിർത്തി വഴിവിതച്ചിരുന്നെങ്കിലും അത് ശ്രദ്ധിക്കാതെയാണ് പിറകുവശത്ത് നിന്ന് വേഗത്തിൽ വന്ന ആഡംബരകാർ സാമൻവിതയെ ഇടിച്ച് തെറിപ്പിച്ചത്.

വാഹനം ഓടിച്ചിരുന്നത് 19 കാരനായ ആരോൺ പാപ്പസോഗ്ലുവായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

അപകടകരമായ ഡ്രൈവിങ്, മരണത്തിന് കാരണമാകുന്ന അപകടമുണ്ടാക്കൽ, അനാസ്ഥയോടെ വാഹനമോടിക്കൽ, ഭ്രൂണത്തെ നഷ്ടപ്പെടുത്തൽ എന്നിവയാണ് ഇയാളുടെ മേൽ ചുമത്തപ്പെട്ട കുറ്റങ്ങൾ.

മുൻപ് ക്രിമിനൽ ചരിത്രമോ ട്രാഫിക് കുറ്റങ്ങളോ ഇല്ലെന്നും ലഹരിയുടെ സ്വാധീനത്തിലല്ലായിരുന്നെന്നുമാണ് പ്രതിഭാഷകന്റെ വാദം.

സംഭവം മനപൂർവ്വമല്ലാത്തതിനാൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകന്റെ അപേക്ഷ.

എന്നാൽ സംഭവത്തിന്റെ ഗുരുതരത്വം പരിഗണിച്ച് മജിസ്‌ട്രേറ്റ് റേ പ്ലിബർസെക് ജാമ്യം നിഷേധിച്ചു. കേസ് ജനുവരി 18ന് വീണ്ടും പരിഗണിക്കും.

ഐടി സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തിരുന്ന സാമൻവിതയും കുടുംബവും കഴിഞ്ഞ വർഷമാണ് ഗ്രാന്റം ഫാമിൽ ഭൂമി വാങ്ങിയത്.

രണ്ട് മാസം മുൻപ് ബ്ലാക്ക് ടൗൺ സിറ്റി കൗൺസിലിൽ രണ്ട് നില വീടിന്റെ വികസനത്തിനായി അപേക്ഷയും സമർപ്പിച്ചിരുന്നു.

എന്നാൽ സ്വന്തം വീടിന്റെ സ്വപ്‌നങ്ങൾ പൂർത്തിയാകുന്നതിന് മുമ്പേ സാമൻവിത അകാലത്തിൽ വിടവാങ്ങുകയായിരുന്നു.

English Summary

Samanvita Dhareswar (33), an Indian-origin woman who was eight months pregnant, died after being struck by a car in Hornsby, Sydney. She was crossing the road with her husband and three-year-old son when a luxury car driven by 19-year-old Aaron Pappazoglou hit her from behind. Police arrested the teen and charged him with dangerous driving causing death, negligent driving, and causing the loss of an unborn child. Despite arguments from his lawyer that he had no prior offences and was not under the influence, the magistrate denied bail due to the seriousness of the incident.
Samanvita, an IT systems analyst, and her family had bought land in Grantham Farm last year and recently applied for approval to build a two-storey home. She passed away before her dream home could become a reality.

sydney-indian-woman-crash-samanvita-dhareswar

Sydney, Australia, Indian Origin, Samanvita Dhareswar, Road Accident, Hornsby, Crime, Dangerous Driving, Bail Denied, NRI News

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ വച്ച് മരിച്ചു

ബ്ലേഡും സ്ട്രോയും കൊണ്ട് ഡോക്ടർമാർ പൊരുതി; ഉദയംപേരൂർ അപകടത്തിൽപ്പെട്ട യുവാവ് ആശുപത്രിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

ശരണംവിളികളാൽ മുഖരിതം:തങ്കഅങ്കി ഘോഷയാത്ര ഇന്ന് പുറപ്പെടും, മണ്ഡലപൂജ ശനിയാഴ്ച: ഭക്തർ അറിയേണ്ട പ്രധാന വിവരങ്ങൾ

പത്തനംതിട്ട: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ഇന്ന് ശബരിമലയിലേക്ക്...

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും അമ്മൂമ്മയും ആത്മഹത്യചെയ്തു

രണ്ടും ആറും വയസുള്ള മക്കളെ വിഷം കൊടുത്ത് കൊന്ന ശേഷം പിതാവും...

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി

പീഡനക്കേസ് ഇരകൾ കൂറുമാറിയാൽ നഷ്‌ടപരിഹാരം തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി ന്യൂഡൽഹി: ലൈംഗിക പീഡനക്കേസുകളിലെ ഇരകൾക്ക്...

Related Articles

Popular Categories

spot_imgspot_img