web analytics

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി അൽ ഫലാഹ് സർവകലാശാലക്കെതിരെ ഡൽഹി പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചിരുന്ന സർവകലാശാലയുമായി ബന്ധപ്പെട്ടു ജോലിചെയ്തിരുന്നുവെന്ന അന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് നടപടി ശക്തമാക്കിയത്.

വ്യാജരേഖ നിർമ്മാണം, തട്ടിപ്പ് തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.

യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC)യും നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC)ഉം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണത്തിൽ ഇറങ്ങിയത്.

നാക് അക്രഡിറ്റേഷന്റെ കാലാവധി കഴിഞ്ഞിട്ടും ‘A ഗ്രേഡ് അക്രഡിറ്റഡ് ഇൻസ്റ്റിറ്റ്യൂഷൻ’ എന്നിങ്ങനെ വെബ്സൈറ്റിൽ പ്രചാരണം നടത്തിയതും സംശയങ്ങൾക്ക് വഴിവെച്ചു.

യുജിസി നടത്തിയ സമഗ്ര പരിശോധനയിൽ സ്ഥാപനത്തിന്റെ അക്കാദമിക്, ഭരണപര മേഖലകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്.

ചെങ്കോട്ട സ്ഫോടന കേസിൽ ഭീകര സംഘടനകളുമായി ബന്ധമുള്ളവർ സർവകലാശാലയിൽ പ്രവർത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ അൽ ഫലാഹിന്റെ പ്രവർത്തനത്തിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിയായിരിക്കുന്നത്.

സർവകലാശാലയുമായി സഹകരിച്ചിരുന്ന എട്ടിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നിരവധി പ്രൊഫസർമാർ രാജിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടാതെ സ്ഥാപനവുമായി ബന്ധമുള്ള ഇരുപതിലേറെ ഡോക്ടർമാരെ പൊലീസ് നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്.

യു.ജി.സി, നാക്, നാഷണൽ മെഡിക്കൽ കമ്മീഷൻ എന്നിവ സ്ഥാപനത്തിന്റെ രേഖകൾ വീണ്ടും പരിശോധിക്കുകയാണ്.

വിദ്യാർത്ഥികളിൽ ആശങ്ക വർധിക്കുന്നു

ക്യാമ്പസിൽ ക്ലാസുകൾ തുടരുന്നുവെങ്കിലും അന്വേഷണം ശക്തമാകുകയും വാർത്തകൾ പുറത്തുവരുകയും ചെയ്തതോടെ രക്ഷിതാക്കളിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.

ചിലർ കുട്ടികളെ ഹോസ്റ്റലിൽ നിന്ന് പിൻവലിക്കുമ്പോൾ, ചിലർ മറ്റു സ്ഥാപനങ്ങളിലേക്ക് ട്രാൻസ്ഫർ പരിഗണിക്കുന്നതായും അറിയുന്നു.

എംബിബിഎസ് കോഴ്‌സിന് പ്രതിവർഷം ₹16 ലക്ഷം ഫീസായതിനാൽ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു.

വിദ്യാഭ്യാസ–ആരോഗ്യ മേഖലയിൽ വ്യാപകമായി പ്രവർത്തിക്കുന്ന ഒരു പ്രധാന സ്വകാര്യ സർവകലാശാല ഇത്തരമൊരു വിവാദത്തിൽ പെട്ടതോടെ, ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കാനായി കേന്ദ്ര ഏജൻസികൾ അന്വേഷണം വേഗത്തിലാക്കി.

English Summary

Delhi Police has registered two cases against Al Falah University after the Red Fort blast investigation revealed that individuals linked to the incident were associated with the university. The charges include forgery, fraud, and misuse of accreditation.
UGC and NAAC lodged complaints noting that the university falsely advertised itself as an ‘A-grade accredited institution’ even after its accreditation expired. Several administrative and academic irregularities were identified during UGC inspections.

Following revelations of links between some university staff and extremist groups, many collaborating institutions reportedly witnessed resignations from faculty members. Over twenty doctors associated with the university are under police surveillance. Regulatory bodies including UGC, NAAC, and NMC are re-verifying all official records.

Students and parents are increasingly worried, with some withdrawing from classes or considering transfers. The uncertainty has significantly impacted those enrolled in the expensive MBBS program. Central agencies have intensified the probe, signalling strict action ahead.

al-falah-university-delhi-police-case

Al Falah University, Delhi Police, Red Fort Blast, UGC, NAAC, Fraud, Accreditation, Education Scam, Investigation, MBBS, Delhi News

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു

വില്ലൻ വവ്വാലുകൾ; മാർബഗ് വൈറസ് പടരുന്നു അഡിസ് അബാബ: എത്യോപ്യയിൽ മാർബഗ് വൈറസ്...

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ്

മൂന്നാറിലെ മനുഷ്യ-വന്യജീവി സംഘർഷം-പ്രൈമറി റെസ്‌പോൺസ് ടീമിനായി പരിശീലന ക്യാമ്പ് മൂന്നാറിൽ മനുഷ്യ-വന്യജീവി സംഘർഷം...

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം

കോൺമുടി ഉയർത്തി ഓണാട്ടുകര: തിലതാര എള്ളെണ്ണ കയറ്റുമതിയോടെ കോടികളുടെ വിപണി ലക്ഷ്യം ഓണാട്ടുകരയുടെ...

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു

നമ്പര്‍ പ്ലേറ്റില്ലാതെ ബൈക്കിലെത്തിയ യുവാവിനെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരനെ റോഡിലൂടെ വലിച്ചിഴച്ചു ആലുവ:...

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചു തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ...

Related Articles

Popular Categories

spot_imgspot_img