web analytics

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ.

ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ എസ്. ജയശ്രീയെ അടുത്ത് അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

സ്വർണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്തി ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ ജയശ്രീക്ക് പങ്കുണ്ടെന്നതാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ പത്തനംതിട്ട സെഷൻസ് കോടതി തള്ളിയതോടെ അറസ്റ്റിനുള്ള സാധ്യത ശക്തമായി.

ജയശ്രീ 2017 ജൂലൈ മുതൽ 2019 ഡിസംബർ വരെ ദേവസ്വം ബോർഡ് സെക്രട്ടറിയായും, തുടർന്ന് 2020 മേയ് വരെ തിരുവാഭരണം കമ്മിഷണറായും പ്രവർത്തിച്ചിരുന്നു. ഈ കാലയളവിലാണ് സ്വർണക്കൊള്ള നടന്നത്.

സ്വന്തമായി പങ്കില്ലെന്നും ബോർഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിച്ചതിൽ മാത്രം തന്റെ പങ്കുണ്ടെന്നും ജയശ്രീ കോടതിയിൽ വാദിച്ചു.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും അവര്‍ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കോടതി അത് നിരസിച്ചു.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, രണ്ടാം പ്രതി മുരാരി ബാബു, മൂന്നാം പ്രതി എൻ. വാസു എന്നിവരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വർണക്കൊള്ള നടന്ന സമയത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെയും ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്.

രണ്ടുതവണ നോട്ടീസ് നൽകിയിട്ടും പത്മകുമാർ സാവകാശം ആവശ്യപ്പെട്ട് ഒഴിവാക്കുകയായിരുന്നു. ഇനി ഹാജരാകാതിരുന്നാൽ അറസ്റ്റും ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പത്മകുമാർ നിലവിൽ “ഉടൻ തന്നെ ഹാജരാകുമെന്ന്” അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, രണ്ടാം പ്രതി മുരാരി ബാബു, മൂന്നാം പ്രതി എന്‍ വാസു എന്നിവര്‍ അറസ്റ്റിലായിരുന്നു.

സ്വര്‍ണക്കൊള്ള നടന്ന സമയത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനോട് ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

രണ്ടുതവണ നോട്ടീസ് നല്‍കിയിട്ടും സാവകാശം ചോദിച്ച് ഒഴിഞ്ഞുമാറുകയാണ് പത്മകുമാര്‍. ഇനിയും ഹാജരാകാതിരുന്നാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണസംഘം പത്മകുമാറിന് മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉടന്‍ തന്നെ ഹാജരാകാം എന്ന മറുപടിയാണ് പത്മകുമാര്‍ നല്‍കിയിരിക്കുന്നത്.

English Summary:

Pathanamthitta: A crucial arrest is expected soon in the Sabarimala gold loot case, with investigators reportedly preparing to detain former Devaswom Board Secretary and Thiruvabharanam Commissioner S. Jayasree.

sabarimala-gold-loot-former-secretary-jayasree-arrest-likely

ശബരിമല, സ്വർണക്കൊള്ള, ദേവസ്വം ബോർഡ്, എസ്. ജയശ്രീ, എ. പത്മകുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, അന്വേഷണം, പത്തനംതിട്ട

spot_imgspot_img
spot_imgspot_img

Latest news

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും...

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ്

മന്ത്രി സ്ഥാനത്തിനൊപ്പം രാഷ്ട്രീയ ഭാവിയും ചർച്ചയിൽ…വീണാ ജോർജിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ഭർത്താവ് പത്തനംതിട്ട:നിയമസഭാ...

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട്

ഇന്ന് നാം കാണുന്ന ഇറാൻ–ഇസ്രയേൽ യുദ്ധാന്തരീക്ഷത്തിന് പിന്നിൽ വലിയൊരു ചരിത്രമുണ്ട് ഇറാനും ഇസ്രയേലും...

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം

ഇറാനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; ശക്തമായ തിരിച്ചടിക്ക് ജിസിസി (GCC) തീരുമാനം ദുബായ്...

Other news

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന് മുമ്പ് രണ്ടുതവണ ‘ഗോ അറൗണ്ട്’

ആശങ്കയുടെ മുനയിൽ ആകാശം! മുംബൈ–ദുബായ് എമിറേറ്റ്സ് വിമാനത്തിന് മിസൈൽ ഭീഷണി; ലാൻഡിംഗിന്...

നീതി കിട്ടി, വേദനയൊഴിഞ്ഞു! ഉഷ ജോസഫുകുട്ടി വീട്ടിലേക്ക്..

നീതി കിട്ടി, വേദനയൊഴിഞ്ഞു! ഉഷ ജോസഫുകുട്ടി വീട്ടിലേക്ക്.. കൊച്ചി: അഞ്ചു വർഷമായി വയറ്റിൽ...

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കവർച്ച: എ. പത്മകുമാറിന്റെ ജാമ്യഹർജിയിൽ നാളെ വിധി കൊല്ലം: ശബരിമല സ്വർണക്കവർച്ച...

സിനിമയെ വെല്ലുന്ന കൊലപാതകം! ലിവ്-ഇൻ പങ്കാളിയെ കൊന്ന കേസിൽ നടി ബിന്ദു അറസ്റ്റിൽ

സിനിമയെ വെല്ലുന്ന കൊലപാതകം! ലിവ്-ഇൻ പങ്കാളിയെ കൊന്ന കേസിൽ നടി ബിന്ദു...

‘ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച’… യുഎൻ രക്ഷാസമിതി യോഗത്തിന് അധ്യക്ഷത വഹിച്ച് മെലാനിയ ട്രംപ്

'ഒരുവശത്ത് കുരുന്നുകളുടെ കൂട്ടക്കൊല; മറ്റൊരിടത്ത് കുട്ടികളുടെ അവകാശചര്‍ച്ച'… യുഎൻ രക്ഷാസമിതി യോഗത്തിന്...

ഇറാൻ – ഖത്തർ പോര് മുറുകുന്നു: രണ്ട് ഇറാനിയൻ യുദ്ധവിമാനങ്ങൾ ഖത്തർ തകർത്തു

ദോഹ: പശ്ചിമേഷ്യയിൽ യുദ്ധകാഹളം മുഴങ്ങുന്നു. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ അതിശക്തമായ വ്യോമാക്രമണത്തെ ഖത്തർ...

Related Articles

Popular Categories

spot_imgspot_img