web analytics

അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ

വോട്ടെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഈ മുനിസിപ്പാലിറ്റിയെ മാത്രം ഒഴിവാക്കാൻ കാരണം ഇതാണ്

അതെന്നാ…മട്ടന്നൂര് കേരളത്തിലല്ലെ

തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ 1200 തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിലും, 1199 എണ്ണത്തിലേക്കാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ വോട്ടെടുപ്പ് പ്രഖ്യാപിച്ചത്.

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കിയാണ് രണ്ട് ഘട്ടങ്ങളിലായുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ഇതിന് പിന്നിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള രാഷ്ട്രീയ തീരുമാനവും നിയമപോരാട്ടവുമാണ്.

1990-ൽ ഇ.കെ. നായനാർ നേതൃത്വം നൽകിയ എൽഡിഎഫ് സർക്കാർ മട്ടന്നൂർ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയായി ഉയർത്താൻ തീരുമാനിച്ചു. എന്നാൽ 1991ൽ അധികാരത്തിലെത്തിയ കെ. കരുണാകരൻ സർക്കാർ ഈ തീരുമാനം പിൻവലിച്ചു.

ഇതിനെതിരെ സിപിഎം നൽകിയ ഹർജിയോടെയാണ് ദീർഘകാല നിയമപോരാട്ടം ആരംഭിച്ചത്. 1996ൽ സിപിഎം വീണ്ടും സർക്കാർ രൂപീകരിച്ചതിന് പിന്നാലെ മട്ടന്നൂർ മുനിസിപ്പാലിറ്റിയായി പ്രഖ്യാപിക്കപ്പെടുകയും 1997ൽ ആദ്യ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്തു.

തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അഞ്ച് വർഷമാണ്. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടന്നത് മറ്റിടങ്ങളേക്കാൾ വ്യത്യസ്ത സമയക്രമത്തിലായതിനാൽ പൊതു തിരഞ്ഞെടുപ്പിനൊപ്പം ഇവിടെ വോട്ടെടുപ്പ് നടത്തുക സാധ്യമല്ല.

അവസാനമായി 2022ലാണ് മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് നടന്നത്, അതിനാൽ നിലവിലെ ഭരണസമിതിയുടെ കാലാവധി 2027 വരെ തുടരും.

മട്ടന്നൂർ മുനിസിപ്പാലിറ്റി ഇതുവരെ സിപിഎമ്മിന്റെ കോട്ടയായാണ് അറിയപ്പെടുന്നത്. എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ മാറ്റങ്ങൾ ദൃശ്യമായി.

35 വാർഡുകളിലായി നടന്ന മത്സരത്തിൽ 21 സീറ്റോടെ എൽഡിഎഫ് ഭരണം നിലനിർത്തിയെങ്കിലും, 28 സീറ്റിൽ നിന്നാണ് 21ലേക്ക് താഴ്ന്നത്. 14 സീറ്റുകൾ നേടി യുഡിഎഫ് ശക്തമായ മുന്നേറ്റവും കാഴ്ചവച്ചു.

English Summary

Although Kerala has 1200 local self-government bodies, elections have been announced only for 1199, excluding Mattannur Municipality in Kannur. This is due to a long-standing political decision and legal battle that shaped Mattannur’s civic status. In 1990, the LDF government under E.K. Nayanar elevated Mattannur to a municipality, but the decision was revoked by the K. Karunakaran government in 1991, leading to years of legal dispute. The status was eventually restored in 1996 when the LDF returned to power, and the first municipal election was held in 1997.

Since municipal councils serve a five-year term and Mattannur follows a separate election cycle, it cannot be synchronized with the statewide local body polls. The last election in Mattannur was held in 2022, and the current council’s tenure will continue until 2027.

The municipality has long been a CPM stronghold, but in the last election, the party faced a significant challenge. Out of 35 wards, LDF won 21 seats—down from 28—while UDF made a strong gain with 14 seats.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ

ഓൺലൈൻ ടാസ്‌കിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവ് പിടിയിൽ ഇടുക്കി: ഓൺലൈൻ ടാസ്‌കിന്റെ...

ന്യൂഡൽഹിയിൽ വീണ്ടും സ്ഫോടന ശബ്ദം; രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന

രാജ്യതലസ്ഥാനത്ത് ഭീകര ശ്രമങ്ങൾക്ക് പിന്നാലെ വ്യാപക പരിശോധന ന്യൂഡൽഹി∙ രാജ്യതലസ്ഥാനത്ത് വീണ്ടും...

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

Related Articles

Popular Categories

spot_imgspot_img