web analytics

കടമെടുക്കാൻ മത്സരിച്ച് സംസ്ഥാന സർക്കാരും ജനങ്ങളും

കടമെടുക്കാൻ മത്സരിച്ച് സംസ്ഥാന സർക്കാരും ജനങ്ങളും

തിരുവനന്തപുരം: കടം എടുക്കുന്നതിൽ സർക്കാരും ജനങ്ങളും തമ്മിൽ ‘മത്സരിക്കുന്ന’ അവസ്ഥയിലാണ് കേരളം.

രാജ്യത്തെ ഏറ്റവും കൂടുതൽ പൊതുകടമുള്ള സംസ്ഥാനങ്ങളിൽ ഒൻപതാമതാണെങ്കിലും, വ്യക്തിഗത കടബാധ്യതയിൽ കേരളക്കാർ മൂന്നാമതാണെന്ന് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് റിപ്പോർട്ട് പറയുന്നു.

സംസ്ഥാനത്തെ കുടുംബങ്ങളിൽ 29.9% പേർ കടബാധ്യതയിലായിട്ടുണ്ട്.വീടുവായ്പ, വാഹനവായ്പ, വിദ്യാഭ്യാസവായ്പ എന്നിവ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇരട്ടിയായി.

വീടുവായ്പകൾ 45%, വ്യക്തിഗത വായ്പകൾ 27%, വിദ്യാഭ്യാസ വായ്പകൾ 18% എന്നിങ്ങനെയാണ് വളർച്ച. വായ്പ തിരിച്ചടവ് മുടക്കുന്നവരുടെ എണ്ണം 18% വർധിച്ചതും സാമ്പത്തിക അസ്ഥിരതയുടെ സൂചനയായി കാണുന്നു.

ദക്ഷിണേന്ത്യയിൽ വായ്പ ജീവിതരീതിയുടെ ഭാഗമായിരിക്കുമ്പോൾ വടക്കേ ഇന്ത്യയിൽ അത് ആവശ്യമുള്ളപ്പോഴാണ് എടുക്കുന്നത്.

മികച്ച വീടുകൾ, വാഹനങ്ങൾ, വിദേശയാത്രകൾ, മെഡിക്കൽ സുരക്ഷ, വിദ്യാഭ്യാസം — എല്ലാം വായ്പയിലൂടെ നേടാനുള്ള പ്രവണതയാണ് കേരളത്തിൽ കൂടുതൽ ശക്തമായിരിക്കുന്നത്.

സർക്കാർ തലത്തിൽ കടം ആശ്രയിച്ച് ഭരണനം
സാമൂഹ്യ ക്ഷേമപദ്ധതികൾ, പെൻഷൻ, മെഡിക്കൽ സഹായം, കിഫ്ബി പദ്ധതികൾ എന്നിവയെല്ലാം വായ്പയിലൂടെയാണ്.

നെല്ല് സംഭരണം, ലൈഫ് മിഷൻ ഭവനപദ്ധതി, ശമ്പളം, പെൻഷൻ എന്നിവയും വായ്പയെ ആശ്രയിച്ചാണ് നടപ്പാക്കുന്നത്.

പ്രതിമാസം 15,000 കോടി രൂപ ചെലവഴിക്കുമ്പോൾ അതിൽ 3,000 കോടി വായ്പയിലൂടെയാണ് കണ്ടെത്തുന്നത്.

അതേസമയം, ജീവനക്കാർക്ക് ക്ഷാമബത്ത കുടിശികയും ശമ്പളപരിഷ്കരണ കുടിശികയും നൽകാൻ സർക്കാരിന് കഴിയാത്ത അവസ്ഥയാണ്.

പി.എഫ്.യിലേക്കുള്ള കുടിശിക അടയ്ക്കൽ ഉറപ്പുകൾ മൂന്നാമതും ആവർത്തിക്കുകയാണ്.

ഡിസംബർ വരെയുള്ള വായ്പാനുമതി ₹29,529 കോടി ആയപ്പോഴും ഇതിനകം ₹26,000 കോടി വായ്പയെടുത്തിട്ടുണ്ട്.

വീടുവായ്പ കടബാധ്യത (സംസ്ഥാനങ്ങൾ):

1️⃣ ആന്ധ്രാപ്രദേശ് – 43.7%
2️⃣ തെലങ്കാന – 37.2%
3️⃣ കേരളം – 29.9%
4️⃣ തമിഴ്നാട് – 29.4%
5️⃣ കര്‍ണാടക – 23%

പൊതുകടത്തിൽ മുന്നിലുള്ള സംസ്ഥാനങ്ങൾ (ലക്ഷം കോടി രൂപയിൽ):

1️⃣ തമിഴ്നാട് – 8.3
2️⃣ ഉത്തർപ്രദേശ് – 7.7
3️⃣ മഹാരാഷ്ട്ര – 7.2
4️⃣ പശ്ചിമബംഗാൾ – 6.6
5️⃣ കര്‍ണാടക – 6.0
6️⃣ രാജസ്ഥാൻ – 5.6
7️⃣ ആന്ധ്രാപ്രദേശ് – 4.9
8️⃣ ഗുജറാത്ത് – 4.7
9️⃣ കേരളം – 4.3
🔟 മധ്യപ്രദേശ് – 4.2

English Summary:

Kerala ranks ninth in India for total public debt but third in household debt, with nearly 30% of families in debt. Home, vehicle, and education loans have doubled in five years — housing loans up 45%, personal 27%, and education 18%. Loan defaults have risen by 18%, reflecting growing financial instability. The state government, heavily dependent on borrowings, funds salaries, pensions, and welfare schemes through loans. Kerala’s public debt now stands at ₹4.3 lakh crore, while states like Tamil Nadu and Uttar Pradesh top the list.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

Related Articles

Popular Categories

spot_imgspot_img