ബിഗ് ബോസ് സീസൺ 7: ആരായിരിക്കും കിരീടം ചൂടുക
ബിഗ് ബോസ് സീസൺ 7ന്റെ ഗ്രാൻഡ് ഫിനാലെയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം.
ഇന്നലെ നൂറ പുറത്തായതോടെ ‘ഫൈനൽ ഫൈവ്’ ആയി അനീഷ്, അനുമോൾ, ഷാനവാസ്, അക്ബർ, നെവിൻ എന്നിവർ മത്സരരംഗത്ത് തുടരുകയാണ്.
ആരായിരിക്കും കിരീടം ചൂടുക എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
മുൻ വിന്നർ അഖിൽ മാരാർ പറഞ്ഞത് പോലെ, “അവസാന അഞ്ചുപേരും വിന്നറാകാനുള്ള യോഗ്യതയുള്ളവരാണ്.
വോട്ടിന്റെ ചെറിയ വ്യത്യാസമായിരിക്കും വിജയിയെ നിർണയിക്കുക. ഈ ഘട്ടത്തിൽ ഒരു പേരും പറയുന്നത് പിആർ ടീമുകൾക്ക് പ്രയോജനമാകും, അതിനാൽ ഞാൻ വിന്നറെ മനസ്സിൽ സൂക്ഷിക്കുന്നു.”
വീട്ടിൽ നിന്ന് പുറത്തായ നൂറയും വിജയിയെ കുറിച്ച് അഭിപ്രായപ്പെട്ടു. ആദ്യം അനീഷ്, ഷാനവാസ്, നെവിൻ തുടങ്ങിയവരുടെ പേരുകൾ പറഞ്ഞെങ്കിലും അവസാനം അനുമോളിനെയാണ് നൂറ തിരഞ്ഞെടുത്തത്.
“ആദില പോയതിനു ശേഷമാണ് ഞാൻ ഡൗൺ ആയത്. അനുമോൾ കപ്പ് എടുത്തോട്ടെ എന്ന് വിചാരിച്ചു. അനുമോൾ പറയുന്ന കാര്യങ്ങളിൽ പലതും യോജിക്കാൻ പറ്റില്ലെങ്കിലും അവൾക്ക് സ്വന്തമായൊരു കരുത്തുണ്ട്.
വീട്ടിലെ മികച്ച ഗെയിമർ അനീഷ് ആണ്. നെവിനെ വിശ്വസിക്കാൻ പറ്റില്ലെന്ന് അവൻ തന്നെ പറയും. കണ്ണടച്ച് വിശ്വസിക്കാൻ പറ്റിയത് അനീഷേട്ടനെയാണ്,” നൂറ പറഞ്ഞു.
അനീഷിന്റെ പ്രണയപ്രകടനം സംബന്ധിച്ച് നൂറ അഭിപ്രായപ്പെട്ടു:
“അവസാന ആഴ്ചയിൽ പെട്ടെന്ന് പറഞ്ഞത് കൊണ്ട് എല്ലാവർക്കും സംശയം തോന്നിയെങ്കിലും പിന്നീട് അത് സത്യമാണെന്ന് തോന്നി. എന്നാൽ അനുയ്ക്ക് താത്പര്യം ഇല്ലായിരുന്നു.”
ബിഗ് ബോസ് യാത്രയെക്കുറിച്ച് നൂറ പറഞ്ഞു: “ബിഗ് ബോസ് വീട്ടിലേക്ക് കയറുമ്പോൾ സ്ട്രാറ്റജിയോ പ്ലാനോ ഒന്നുമില്ലായിരുന്നു.
ആ വീട്ടിൽ ഡ്രസ് കിട്ടാതിരുന്നതാണ് സീസൺ ഏഴിന്റെ ഏറ്റവും വലിയ പണി. ചോറിനൊപ്പം പരിപ്പും ഉരുളക്കിഴങ്ങും മാത്രം കഴിച്ചാണ് ജീവിച്ചത്. ദേഷ്യം കൺട്രോൾ ചെയ്യാനും ജീവിതം പഠിക്കാനും കഴിഞ്ഞു.”
ആദിലയുമായുള്ള ബന്ധത്തെ കുറിച്ചും നൂറ വ്യക്തമാക്കി: “ആദില എന്നെ വശീകരിച്ചതല്ല. രണ്ടുപേരും പരസ്പരം വശീകരിച്ചതാണ്.”
English Summary:
As the Bigg Boss Malayalam Season 7 Grand Finale approaches, the top five finalists — Anish, Anumol, Shanavas, Akbar, and Nevin — are gearing up for the ultimate showdown. Former winner Akhil Marar said all five deserve the title and that the winner will be decided by a narrow margin of votes.
Bigg Boss Season 7 Grand Finale Prediction
Bigg Boss Malayalam 7, Anumol, Anish, Noor, Shanavas, Akbar, Nevin, Mohanlal, Reality Show









