web analytics

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്നാണ് അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ…

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്.

ശൂരനാട് സ്വദേശിനിയും 29 വയസ്സുകാരിയുമായ രേഷ്മയാണ് ആത്മഹത്യയ്‌ക്ക് മണിക്കൂറുകൾ മുമ്പ് അച്ഛനോട് വിളിച്ച് തന്റെ വേദനകളും പീഡനങ്ങളും തുറന്ന് പറഞ്ഞത്.

ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തരമായ മാനസിക പീഡനമാണ് സഹിക്കാൻ കഴിഞ്ഞില്ലെന്ന് രേഷ്മ ഫോൺ സംഭാഷണത്തിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുന്നപ്രയിലെ ഭർതൃവീട്ടിൽ രേഷ്മ ജീവനൊടുക്കിയത്. 2018 മാർച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്.

ഭർത്താവിന്റെ വഴിവിട്ട ബന്ധങ്ങളും നിരന്തരം നേരിടേണ്ടി വന്ന മാനസിക പീഡനവുമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് കുടുംബത്തിന്റെ ആരോപണം.

രേഷ്മയുടെ സംസ്‌കാരച്ചടങ്ങുകളിൽ ഭർതൃവീട്ടുകാർ പങ്കെടുത്തിരുന്നില്ല. പൊലീസ് സഹായത്തോടെയാണ് ആറുവയസ്സുള്ള മകനെ സംസ്‌കാരത്തിന് എത്തിച്ചതെന്ന് കുടുംബം പറഞ്ഞു.

ഫോൺ സംഭാഷണത്തിലെ ചില ഭാഗങ്ങളിൽ രേഷ്മ പറഞ്ഞത്:

“സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവർ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാൻ എന്തിനാണ് കെഞ്ചിക്കെഞ്ചി നിൽക്കുന്നത്?

എന്റെ സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് പറ്റും. കുഞ്ഞിനെ വളർത്താനും കഴിയും. ആണ് ഉണ്ടെങ്കിൽ മാത്രമേ സ്ത്രീക്ക് ജീവിക്കാൻ പറ്റൂവോ?

എനിക്കിനി സഹിക്കാൻ വയ്യ. അയാൾ മാറുമെന്ന് കരുതി കാത്തിരുന്നു, പക്ഷേ മാറിയില്ല.”

രേഷ്മയുടെ പിറന്നാളിനും കുടുംബജീവിതത്തിനുമൊക്കെ പുറമേത്തലയായിരുന്നുവെന്ന് അവൾ പറയുന്നുണ്ട് — “300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ ഞാനെത്ര സന്തോഷിച്ചെന്ന്…

പക്ഷേ അത് അയാളുടെ വെറും അഭിനയമായിരുന്നു,” എന്നും അവൾ ഫോൺസംഭാഷണത്തിൽ പറയുന്നു.

പോലീസ് അന്വേഷണം തുടരുകയാണ്. കുടുംബം ഭർത്താവിനെയും ഭർതൃവീട്ടുകാരെയും പ്രതികളാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

.1000 രൂപ കൊടുത്താൽ അയാൾക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്നാണ് അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാൻ വയ്യ.

അയാൾ മാറുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാൾ മാറിയിട്ടില്ല. അയാളുടെ അച്ഛൻ എന്റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാൻ നിൽക്കുന്നതെന്ന്. മടുത്തു.

എന്റെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു.

300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ. ഞാനെന്റെ. എനിക്ക് പറയാൻ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ

English Summary:

A young woman named Reshma (29) from Sooranad, Kollam, died by suicide at her husband’s house in Punnapra. A phone conversation with her father revealed she faced continuous mental harassment from her husband and in-laws. She expressed her anguish and desire to live independently with her child. The family alleges that her husband’s extramarital affairs and abuse led to her death. The in-laws did not attend her funeral, and her six-year-old son was brought to the rites with police help. Police have launched an investigation.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

വിശ്വപ്രസിദ്ധമായ ഏറ്റുമാനൂർ ഏഴരപ്പൊന്നാന ദർശനം ഈ മാസം 25-ന്; കാണാൻ കൊതിക്കുന്ന ആ പൊൻകാഴ്ചയുടെ ഐതിഹ്യവും ആചാരങ്ങളും അറിയാം

ഏറ്റുമാനൂർ: ഭക്തലക്ഷങ്ങൾ കാത്തിരുന്ന ആ പുണ്യനിമിഷം അരികിലെത്തി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ...

യോഗയുടെ മറവിൽ ആയുധ പരിശീലനം; പിഎഫ്‌ഐയുടെ ഭീകരമുഖം തുറന്നുകാട്ടി എൻഐഎ

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) കേരളത്തിൽ...

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം

യാത്രകൾ ഗുണകരമാകും; ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി, കാർത്തിക – ആദ്യ...

മിലിന്ദ് സോമനൊപ്പം മലനാട് ഓടി; കുട്ടിക്കാനം-കട്ടപ്പന ഹിൽ ഹൈവേ റൺ ആവേശമായി

കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമിടിപ്പേറ്റിക്കൊണ്ട് കിഫ്ബിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ'...

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി!

വെള്ളനാട് പഞ്ചായത്തിൽ സെക്രട്ടറിയെ പൂട്ടിയിട്ടു, പിന്നാലെ കേക്ക് കത്തികൊണ്ട് ആത്മഹത്യാ ഭീഷണി! തിരുവനന്തപുരം:...

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

Related Articles

Popular Categories

spot_imgspot_img