web analytics

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു: വീഡിയോ

കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു: വീഡിയോ

കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു.

ഉദ്ഘാടന സ്പെഷ്യൽ ട്രെയിൻ രാവിലെ 8 മണിക്ക് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. വൈകിട്ട് 5 50 ന് ബെംഗളൂരുവിൽ എത്തിച്ചേരും.

അതേ സമയം എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം ദക്ഷിണ റെയിൽവേ പുറത്തുവിട്ടു. ട്രെയിൻ നമ്പർ 26651/26652 ആയ വന്ദേഭാരത് ആഴ്ചയിൽ ആറുദിവസം സർവീസ് നടത്തും.

ബുധനാഴ്ചയാണ് സർവീസ് ഇല്ലാത്ത ദിവസം. നവംബർ 11 മുതൽ എറണാകുളം ജംഗ്ഷനിൽ നിന്ന് കെഎസ്ആർ ബെംഗളൂരു സ്റ്റേഷനിലേക്കും തിരിച്ചും സർവീസ് ആരംഭിക്കും.

11ന് പുലർച്ചെ 5 മണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50ന് എറണാകുളത്തെത്തും. തിരിച്ചുള്ള യാത്ര എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 2.20ന് ആരംഭിച്ച് രാത്രി 11 മണിക്ക് ബെംഗളൂരുവിലെത്തും.

ട്രെയിന് 11 സ്റ്റേഷനുകളിലാണ് നിർത്തൽ — എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു.

ബെംഗളൂരു–എറണാകുളം വന്ദേഭാരത് സർവീസിന്റെ ഔദ്യോഗിക തുടക്കത്തിന് മുന്നോടിയായി വ്യാഴാഴ്ച പരീക്ഷണയോട്ടം നടത്തി.

മലയാളി സമൂഹം ഏറെ കാത്തിരുന്ന ഈ സർവീസ് നവംബർ 11ന് ആരംഭിക്കും. ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഓൺലൈൻ റിസർവേഷൻ ഇതുവരെ ആരംഭിച്ചിട്ടില്ല.

ഇന്ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഉദ്ഘാടന ട്രെയിൻ വൈകിട്ട് 5.50ന് കെഎസ്ആർ ബെംഗളൂരുവിലെത്തും. കെആർ പുരം, കെഎസ്ആർ സ്റ്റേഷനുകളിൽ മലയാളി സംഘടനകൾ വന്ദേഭാരതിനു സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ബസുകളിൽ ഉത്സവകാലത്ത് മൂന്നിരട്ടിവരെ അധിക നിരക്ക് നൽകേണ്ടി വരുന്ന യാത്രക്കാർക്ക് വന്ദേഭാരത് ഏറെ ആശ്വാസകരമാകും. ചെയർകാർ (CC) നിരക്ക് ₹1095, എക്സിക്യൂട്ടീവ് ചെയർകാർ (EC) നിരക്ക് ₹2289.

ഇതിൽ ഭക്ഷണം, റിസർവേഷൻ ചാർജ്, 5% ജിഎസ്ടി എന്നിവ ഉൾപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ഇതേ റൂട്ടിൽ ഓടിയ സ്പെഷൽ വന്ദേഭാരത്തിൽ ചെയർകാറിന് ₹1465യും എക്സിക്യൂട്ടീവ് ചെയർകാറിന് ₹2945യുമായിരുന്നു. 638 കിലോമീറ്റർ ദൂരം 8 മണിക്കൂർ 40 മിനിറ്റിൽ പിന്നിടും.

സ്വകാര്യ എസി സ്ലീപ്പർ ബസുകളിലെ ടിക്കറ്റ് നിരക്ക് ഉത്സവസീസണുകളിൽ ₹3500 മുതൽ ₹5000 വരെയും കേരള ആർടിസിയുടെ എസി ഗജരാജ സ്ലീപ്പറിൽ ₹1600–₹1800യും കർണാടക ആർടിസിയുടെ അംബാരി ഉത്സവ് സ്ലീപ്പറിൽ ₹2000–₹2500യും ആണ്.

English Summary:

The Southern Railway has released the schedule for the Ernakulam–Bengaluru Vande Bharat Express (Train Nos. 26651/26652), which will run six days a week, except Wednesdays, starting November 11. The train will depart from Bengaluru at 5 a.m. and reach Ernakulam at 1:50 p.m.; the return trip leaves Ernakulam at 2:20 p.m. and reaches Bengaluru at 11 p.m.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി; വോട്ടർമാർക്ക് നന്ദി പറഞ്ഞ് താരം, രാഹുൽ മാങ്കൂട്ടത്തിലിന്റെ കമന്റ് വൈറൽ

കന്നി അങ്കത്തിൽ വിഐപി മണ്ഡലം പിടിച്ചെടുത്ത് പിഷാരടി നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി:...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

Related Articles

Popular Categories

spot_imgspot_img