ബിലാസ്പുരിൽ മെമു ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചു; 6 മരണം, പത്തിലധികം പേർക്ക് പരിക്ക്
ഛത്തീസ്ഗഢ് ബിലാസ്പുർ ജില്ലയിലെ ലാൽഖദാൻ മേഖലയിൽ നടന്ന ട്രെയിൻ അപകടത്തിൽ 6 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ഹാവ്രാ റൂട്ടിൽ ഓടിയ മെമു യാത്രാ ട്രെയിനും ചരക്ക് ട്രെയിനും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തിൽ 3 ബോഗികൾ പാളം തെറ്റി,. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, മൽഗാഡി എഞ്ചിനും മെമു ട്രെയിൻ മുൻബോഗിയും തകർന്ന നിലയിലാണ്.
മുന്നിൽ പോയ ഗുഡ്സ് ട്രെയിനിലേക്ക് മെമു ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ബിലാസ്പുർ-കാട്നി റൂട്ടിലെ ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. നിരവധി ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് റെയിൽവേയും പ്രാദേശിക സംഘങ്ങളും രംഗത്തെത്തി. നിരവധി യാത്രക്കാരെ ബോഗികളിൽ നിന്ന് പുറത്തെടുത്തു ആശുപത്രിയിലേക്ക് മാറ്റി. ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തി, ചില സർവീസുകൾ വഴിതിരിച്ചു വിടുകയോ റദ്ദാക്കുകയോ ചെയ്തു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ ഉയർന്നതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
English Summary:
Bilaspur Train Tragedy: 3 Dead, Dozens Injured After MEMU Train Collides With Goods Train in Chhattisgarh
A major train accident occurred near Lal Khadan, under Bilaspur railway division in Chhattisgarh, when a MEMU passenger train collided head-on with a goods train on the Howrah route.
The impact was so severe that several coaches of the passenger train derailed and got mangled, killing at least three passengers and injuring dozens. Rescue teams from the Railways and local administration are on-site carrying out operations.
Train services on the route have been halted or diverted, and a high-level inquiry committee has been set up to investigate the cause of the crash.









