ത്രിശൂലിന് പിന്നാലെ, അറബിക്കടലിൽ പാക് നാവികാഭ്യാസം
ന്യൂഡൽഹി: അറബിക്കടലിൽ പാകിസ്ഥാൻ നാവികസേന രണ്ടുദിവസത്തെ സൈനിക അഭ്യാസം ആരംഭിച്ചു.
ഇന്ത്യയുടെ ‘ത്രിശൂൽ’ സംയുക്ത സൈനികാഭ്യാസത്തിന് പിന്നാലെയാണിത്.
വടക്കൻ അറബിക്കടലിൽ, ഇന്ത്യൻ അഭ്യാസപ്രദേശത്തിന് സമീപത്തായിരിക്കും പാകിസ്ഥാന്റെ അഭ്യാസം നടക്കുക.
ഇതിനിടെ, പാക് അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യയുടെ ‘ത്രിശൂൽ’ സംയുക്ത അഭ്യാസവും പുരോഗമിക്കുകയാണ്.
ഒക്ടോബർ 30ന് ആരംഭിച്ച അഭ്യാസം നവംബർ 10 വരെ തുടരുമെന്ന് റിപ്പോർട്ടുണ്ട്. കരസേന, നാവികസേന, വ്യോമസേന വിഭാഗങ്ങൾ പങ്കാളികളായി നടത്തുന്ന ഈ അഭ്യാസം സർ ക്രീക്ക് മുതൽ ഥാർ മരുഭൂമി വരെയുള്ള മേഖലകളിലായി വ്യാപിക്കുന്നു.
ഗുജറാത്ത്, രാജസ്ഥാൻ അതിർത്തി മേഖലകളിലൂടെയാണ് പ്രധാന അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്.
സുരക്ഷാ കാരണങ്ങളാൽ ഈ പ്രദേശങ്ങളിൽ വിമാന ഗതാഗതം താൽക്കാലികമായി നിയന്ത്രിച്ചിരിക്കുകയാണ്.
രാജ്യത്തിന്റെ പ്രതിരോധ സജ്ജതയും മൂന്നു സേനകളുടെ ഏകോപന ശേഷിയും വിലയിരുത്തുകയാണ് ‘ത്രിശൂൽ’ അഭ്യാസത്തിന്റെ ലക്ഷ്യം.
ഗുജറാത്തിലെ സർ ക്രീക്ക് പ്രദേശത്ത് ഇന്ത്യൻ സേന നടത്തുന്ന സംയുക്ത സൈനികാഭ്യാസം ‘ത്രിശൂൽ’ പുരോഗമിക്കുമ്പോൾ, അതേ മേഖലയിലുള്ള പാകിസ്ഥാൻ നാവികസേന മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി റിപ്പോർട്ട്.
ഇന്ത്യ വ്യോമാതിർത്തിയിൽ NOTAM (Notice to Airmen) പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ കടൽമേഖലയിലേക്കും NOTMAR (Notice to Mariners) വഴി മുന്നറിയിപ്പ് നൽകിയത്.
ഭൗമരാഷ്ട്രീയ വിശകലന വിദഗ്ധൻ ഡാമിയൻ സിമോൺ ആണ് പാകിസ്ഥാന്റെ ഈ നീക്കം സംബന്ധിച്ച വിവരം എക്സ് വഴി പുറത്ത് വിട്ടത്.
ഇന്ത്യയുടെ ‘ത്രിശൂൽ’ അഭ്യാസത്തിന് മറുപടിയായിട്ടാണ് ഈ നടപടിയെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
പാകിസ്ഥാൻ ഇതിലൂടെ സമാനമായ സൈനികാഭ്യാസത്തിന് ഒരുക്കം നടത്തുന്നുവെന്ന സൂചനകളും പുറത്തുവന്നിട്ടുണ്ട്.
ഒക്ടോബർ 30ന് ആരംഭിച്ച ‘ത്രിശൂൽ’ അഭ്യാസം നവംബർ 10 വരെ തുടരും. കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് വിഭാഗങ്ങളുടെ ഏകോപിത യുദ്ധസജ്ജതയാണ് ഇതിന്റെ ലക്ഷ്യം.
ഇന്ത്യ–പാക് അതിർത്തി മേഖലയിൽ ഇത്തരമൊരു വ്യാപക അഭ്യാസം നടക്കുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു.
അതേസമയം, ഇന്ത്യൻ വ്യോമസേന വടക്കുകിഴക്കൻ മേഖലയിലുടനീളം വൻതോതിലുള്ള അഭ്യാസത്തിനായി ഒരുക്കം ആരംഭിച്ചിരിക്കുകയാണ്.
ഇതുസംബന്ധിച്ച നിർദേശം സേനയ്ക്ക് ലഭിച്ചതായാണ് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ആറു ദിവസത്തേക്ക് നീളുന്ന ഈ അഭ്യാസം ചൈന, ഭൂട്ടാൻ, മ്യാൻമർ, ബംഗ്ലാദേശ് അതിർത്തികൾക്ക് സമീപം നടക്കും.
പ്രഥമ ഘട്ടം നവംബർ 6നും 20നും, രണ്ടാമത്തെ ഘട്ടം ഡിസംബർ 4നും 18നും നടക്കും. കൂടാതെ ജനുവരി 1നും 15നും അധിക അഭ്യാസങ്ങളും നടത്തും.
വടക്കുകിഴക്കൻ മേഖലയിൽ വിവിധ ഫോർവേഡ് ബേസുകളിലും എയർബേസുകളിലും യുദ്ധപരിശീലനങ്ങളും ലോജിസ്റ്റിക്‌സ് അഭ്യാസങ്ങളും ഇന്ത്യൻ വ്യോമസേന നടത്തും.
ചൈനയുൾപ്പെടെ നാല് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സെൻസിറ്റീവ് മേഖലയായ വടക്കുകിഴക്കൻ ഇന്ത്യയിൽ നടക്കുന്ന ഈ നീക്കം, ഇന്ത്യയുടെ വ്യോമ ആധിപത്യവും പ്രവർത്തന ഏകോപന ശേഷിയും വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
മരുഭൂമി മേഖലയിൽ അടുത്തിടെ “വായു സമൻവയ്-II” വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് ഇന്ത്യൻ സേന ഈ പുതിയ അഭ്യാസ പരമ്പര ആരംഭിക്കുന്നത്.
English Summary:
Pakistan Navy has launched a two-day naval exercise in the Arabian Sea, close to India’s exercise zone, soon after India began its joint military drill ‘Trishul’. The Indian exercise, involving the Army, Navy, and Air Force, began on October 30 and will continue until November 10 across the Sir Creek–Thar Desert region along the Gujarat-Rajasthan border. Air traffic in the area has been temporarily restricted due to security reasons. Both exercises come amid rising regional military activity, with India focusing on evaluating defense preparedness and inter-service coordination.









