web analytics

അങ്കമാലിയിൽ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

കേരളത്തിൽ 150 കോടിയുടെ നിക്ഷേപവുമായി അവിഗ്ന;

അങ്കമാലിയിൽ ലോജിസ്റ്റിക്സ് പാർക്ക് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും

കൊച്ചി: രാജ്യത്തെ പ്രമുഖ വെയർഹൗസ് ആൻഡ് ലോജിസ്റ്റിക്സ് കമ്പനിയായ അവിഗ്ന 150 കോടിയുടെ നിക്ഷേപത്തോടെ കേരളത്തിലേക്ക് കടക്കുന്നു.

അങ്കമാലി പുളിയനത്ത് നിർമ്മിച്ച ലോജിസ്റ്റിക്സ് പാർക്ക് നവംബർ 3-ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ കേരളത്തിലെ ആദ്യ സംരംഭമാണിത്.

21.35 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന, അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ഈ പാർക്ക് അത്യാധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ചിരിക്കുന്നു.

പദ്ധതിയിലൂടെ 1,500 പേർക്ക് നേരിട്ടും 250-ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതി സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഗണ്യമായ ഉത്തേജനം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആഗോള ബ്രാൻഡുകൾ ഇവിടെ പ്രവർത്തനം തുടങ്ങി.

നവംബർ 3-ന് വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ അവിഗ്ന ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എസ്. രാജശേഖരൻ അധ്യക്ഷത വഹിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യാതിഥിയാകും. ബെന്നി ബെഹനാൻ എം.പി, റോജി എം. ജോൺ എം.എൽ.എ, എ.പി.എം.

മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ജി. പ്രിയങ്ക ഐ.എ.എസ്, വിഷ്ണുരാജ് ഐ.എ.എസ്, ജയദേവൻ എസ്.വി, രാജമ്മ എന്നിവർ പങ്കെടുക്കും.

തെക്കേ ഇന്ത്യയിൽ ശക്തമായ സാന്നിധ്യമുള്ള അവിഗ്നയ്ക്ക് തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഇൻഡസ്ട്രിയൽ ലോജിസ്റ്റിക്സ് പാർക്കുകൾ ഉണ്ട്.

ഹൊസൂറിലെ 200 ഏക്കറിൽ സ്ഥിതി ചെയ്യുന്ന 60 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പാർക്ക് കമ്പനിയുടെ ഏറ്റവും വലിയ പദ്ധതിയാണ്.

ടെക്സ്റ്റൈൽസ്, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ് മേഖലകളിലും ഗ്രൂപ്പിന് സാന്നിധ്യമുണ്ട്. പത്രസമ്മേളനത്തിൽ എസ്. രാജശേഖരനും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ സുബോധ് മിശ്രയും പങ്കെടുത്തു.

English Summary:

Avigna, one of India’s leading warehouse and logistics companies, is investing ₹150 crore in Kerala. The company’s first logistics park in the state, located at Puliyanam near Angamaly, will be inaugurated on November 3 by Industries Minister P. Rajeev. The 21.35-acre facility spans 500,000 sq. ft. and will create 1,500 direct and 250 indirect jobs. Global companies like Amazon, DP World, Flipkart, Reckitt, Sony, and Flyjack have already begun operations there. Avigna, with a strong presence across South India, also operates major industrial parks in Tamil Nadu, Karnataka, and Andhra Pradesh, including its largest 6-million-sq.-ft. park in Hosur.

aviga-investment-kerala-logistics-park-angamaly

Avigna, Logistics Park, Angamaly, Kerala Industry, P Rajeev, Investment, Employment, Warehousing, Amazon, Flipkart, DP World, Kochi

spot_imgspot_img
spot_imgspot_img

Latest news

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

Other news

തൃശൂരില്‍ വയോധികയെ കടിച്ചുകൊന്ന നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

തൃശൂർ: കേരളത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി തൃശൂർ ജില്ലയിലെ എരുമപ്പെട്ടി വെള്ളറക്കാട് നിന്ന്...

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും

എറണാകുളവും അങ്കമാലിയും വെച്ചുമാറാന്‍ സിപിഎം; സാബു ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും കൊച്ചി: വരാനിരിക്കുന്ന നിയമസഭ...

വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും

വേനൽക്കാലത്ത് ധരിക്കാൻ വെള്ള മാത്രമല്ല; ഈ നിറങ്ങളും ശരീരം കൂളാക്കും വേനൽക്കാലം തുടങ്ങിയതോടെ...

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

മകന്റെ വിയോഗം താങ്ങാനായില്ല; കാസർകോട് ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ കാസർകോട്: മകന്റെ...

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍

13 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ സറണ്ടര്‍ ചെയ്ത് അന്യസംസ്ഥാനക്കാരായ മാതാപിതാക്കള്‍ ആലപ്പുഴ: ഇതര...

Related Articles

Popular Categories

spot_imgspot_img