ചീനിക്കുഴി കൂട്ടക്കൊല പ്രതിക്ക് വധശിക്ഷ
തൊടുപുഴ: ചീനിക്കുഴിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകനെയും കുടുംബത്തെയും ചുട്ടുകൊന്ന് പ്രതി ഹമീദിന് വധശിക്ഷ.
2022 മാർച്ച് 19 നാണ് സംഭവം നടന്നത്. കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം കോടതി വിചാരണ വേഗത്തിൽ നടത്തുകയായിരുന്നു.
തുടർന്ന് കുറ്റക്കാരനെന്ന് തിങ്കളാഴ്ച വിധിച്ചെങ്കിലും ശിക്ഷാവിധി ബുധനാഴ്ച പ്രഖ്യാപിക്കും. പിതൃസ്വത്ത് തനിക്ക് എഴുതി നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു മകനായ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു,അസ്‌ന എന്നിവരെ പ്രതി ചുട്ടുകൊന്നത്.
കൊലപാതകം നടത്തുന്നതിനായി പ്രതി പെട്രോൾ മുമ്പേ കരുതിയിരുന്നു. മക്കൾ രക്ഷപെടാതിരിക്കാനുള്ള മുൻകരുതലുകളും സ്വീകരിച്ചു. വീട്ടിലെയും അയൽ വീട്ടിലെയും വെള്ളം മുൻപേ ഒഴുക്കിക്കളഞ്ഞശേഷം തീയണക്കാതിരിക്കാൻ വൈദ്യുതിയും വിച്ഛേദിച്ചു.
വീടിന്റെ വാതിലുകൾ പുറത്തു നിന്നും പൂട്ടി ജനലിലൂടെ പെട്രോൾ അകത്തേയ്ക്ക് എറിഞ്ഞ് തീ വെയ്ക്കുകയായിരുന്നു. നിയമ വിരുദ്ധമായി പെട്രോൾ വാങ്ങി സൂക്ഷിച്ചത് അപകട കാരണമായതാണ് എന്ന് പ്രതിഭാഗം വാദിച്ചു.
ശിക്ഷ പരമാവധി കുറയ്ക്കണമെന്നും പ്രതിയുടെ പ്രായം പരിഗണിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാൽ പൊതുസമൂഹത്തെ ഞെട്ടിച്ച കുറ്റം ചെയ്തയാൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു എന്നാൽ കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.









