ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത
ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍ ആസിഡ് വീണ് പൊള്ളലേറ്റ വയോധികന്‍ മരണമടഞ്ഞു. കൊലപാതകമെന്ന് സൂചന.
ഏറ്റപ്പുറത്ത് സുകുമാരനാണ് (64) മരിച്ചത്. ആസിഡ് വീണ് പൊള്ളലേറ്റ പിതൃസഹോദരി കോട്ടയം കട്ടച്ചിറ സ്വദേശി തങ്കമ്മ (84) ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. ആസിഡ് ശരീരത്ത് വീണെന്ന് സുകുമാരന്‍ സഹോദരനെ ഫോണില്‍ വിളിക്കുകയും സഹോദരന്‍ എത്തി ഇരുവരെയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സുകുമാരനെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും യാത്രാമധ്യേ മരിച്ചു. തങ്കമ്മ രണ്ടാഴ്ച മുന്‍പാണ് സുകുമാരന്റെ വീട്ടിലെത്തിയത്.
തങ്കമ്മയുടെ സ്വര്‍ണാഭരണം പണയം വെച്ചതിനെ ചൊല്ലി മുമ്പ് ഇരുവരും തമ്മില്‍ തര്‍ക്കവും കേസും ഉണ്ടായിരുന്നു.
എന്നാല്‍ പിന്നീട് രമ്യതയിലാകുകയും തങ്കമ്മ രണ്ടാഴ്ച മുന്‍പ് സുകുമാരമൊപ്പം താമസിക്കാനെത്തുകയും ചെയ്തു.
ഇതിനിയാണ് വെള്ളിയാഴ്ച സംഭവമുണ്ടായത്. സുകുമാരന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.









