പോലീസിനെ കണ്ട് ജീപ്പിൽ നിന്നും നാടൻ തോക്ക് വലിച്ചെറിഞ്ഞു
ഇടുക്കി: കോട്ടയം അതിർത്തി പ്രദേശമായ കൊക്കയാറിൽ രാത്രികാല പെട്രോളിങ്ങിന്റെ ഭാഗമായി പൊലീസ് പിൻതുടർന്ന പിക്കപ്പ് ജീപ്പിൽ നിന്നും തോക്ക് വലിച്ചെറിഞ്ഞു. വാഹനം നിർത്താതെ പോയി.
വെംബ്ലിയിൽ വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. രാത്രി കാല പെട്രോളിങ്ങിനിറങ്ങിയ പെരുവന്താനം പൊലീസാണ് സംശയാസ്പദമായ രീതിയിൽ കണ്ട ജീപ്പിനെ പിന്തുടർന്നത്.
വെംബ്ലി ഭാഗത്ത് എത്തിയതോടെ ജീപ്പിൽ നിന്നും നാടൻ തോക്ക് വലിച്ചെറിയുകയായിരുന്നു. പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തു. ജീപ്പ് തൊടുപുഴ സ്വദേശിയുടേതാണെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ. സതീശൻ, സി.പി.ഒ. അശോകൻ, ഡ്രൈവർ തോമസ് എന്നിവരായിരുന്നു പട്രോളിങ് സംഘതിൽ ഉണ്ടായിരുന്നത്. വിദഗ്ധ പരിശോനയ്ക്കായി തോക്ക് ഇടുക്കി എ.ആർ.ക്യാമ്പിലേയ്ക്ക് മാറ്റി.









