web analytics

”കുഞ്ഞു പക്ഷിയല്ലേ പെട്ടെന്ന് മരിച്ചുപോകുമോ എന്ന് പേടിയായി അതുകൊണ്ട് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയത്” മന്ത്രി പങ്കുവെച്ച് വൈറൽ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ

‘കുഞ്ഞു പക്ഷിയല്ലേ പെട്ടെന്ന് മരിച്ചുപോകുമോ എന്ന് പേടിയായി അതുകൊണ്ട് ഡോക്ടറെ കാണിക്കാൻ കൊണ്ടുപോയത്” മന്ത്രി പങ്കുവെച്ച് വൈറൽ ചിത്രത്തിന് പിന്നിലെ കഥ ഇങ്ങനെ

കുഞ്ഞു പക്ഷിയുടെ ജീവൻ രക്ഷിക്കാൻ ഓടി ആശുപത്രിയിലേക്കുള്ള യാത്ര; കണ്ണൂരിൽ നാലാം ക്ലാസുകാരൻ ഹൃദയം കീഴടക്കി

കണ്ണൂർ:വീട്ടുമുറ്റത്ത് നിന്ന് കിട്ടിയ പക്ഷി കുഞ്ഞിൻറെ ജീവൻ രക്ഷിക്കാൻ ഡോക്ടറെ കാണാൻ പോയ നാലാം ക്ലാസുകാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ

പക്ഷി കുഞ്ഞിനെയും കൈയിൽ പിടിച്ചു നിൽക്കുന്ന കണ്ണൂർ പരിക്കളം ശാരദവിലാസം യുപി സ്കൂൾ വിദ്യാർത്ഥി ജനിത്ത് രാജേഷിന്റെ ചിത്രം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തിറഞ്ഞത്.

ജനിത്തും സുഹൃത്ത് ശ്രാവണനും ഡോക്ടറെ കാണാൻ പോകുന്നത് കണ്ട അധ്യാപിക എടുത്ത് ഫോട്ടോയാണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

വെള്ളിയാഴ്ച വൈകുന്നേരം കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരുന്ന സമയത്താണ് ഒരു പക്ഷിക്കുഞ്ഞ് വീണുകിടക്കുന്നത് കണ്ടത്.അടുത്ത് ചെന്ന് നോക്കിയപ്പോൾ അനക്കം ഒന്നും ഇല്ലായിരുന്നു.

വെള്ളം കൊടുത്ത് നോക്കിയിട്ടും അനങ്ങിയില്ല അപ്പോഴാണ് അതിനെയും എടുത്ത് ആശുപത്രിയിൽ പോയത്.

ഡോക്ടറുടെ അടുത്ത് ചെന്നപ്പോൾ ഇനിയൊന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത് എന്നാൽ പക്ഷിക്കുഞ്ഞ് മരിച്ചുപോയെന്ന് പറഞ്ഞപ്പോൾ സങ്കടമായി എന്ന് സുഹൃത്തായ ശ്രാവൺ പറയുന്നു.

ശ്രാവണനും കൂടി സൈക്കിളിലാണ് പക്ഷിക്കുഞ്ഞിനെയും കൊണ്ട് തൊട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലേക്ക് പോയത്.ചെറിയ ജീവനുണ്ട് ഡോക്ടറെ കാണിച്ചോട്ടെ എന്ന് ചോദിച്ചപ്പോഴാണ് ഫോട്ടോ എടുത്തത് അധ്യാപിക പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറുപ്പിൻറെ പൂർണ്ണരൂപം

ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല ഈ വാർത്തയറിഞ്ഞ ഓരോ മലയാളിയുടെയും ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും

കണ്ണൂർ ഇരിക്കൂർ ഉപജില്ലയിലെ ശാരദവിലാസം എ യു പി സ്കൂളിലെ നാലാം ക്ലാസുകാരനായ പ്രിയപ്പെട്ട ജനിത്ത്

വഴിയരിക്കിൽ പരിക്കേറ്റകിടന്ന ഒരു കിളി കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.

ഉപേക്ഷിച്ചു പോകാൻ ആ കുഞ്ഞു മനസ്സിന് കഴിഞ്ഞില്ല ഒരു ജീവൻറെ വില എന്തെന്ന് തിരിച്ചറിഞ്ഞ് ആ നിമിഷമാണ് നമ്മുടെ പൊതു വിദ്യാഭ്യാസത്തിൻറെ യഥാർത്ഥ വിജയം പാഠപുസ്തകങ്ങൾക്കപ്പുറം സ്നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ പഠിക്കുന്നത്

ഇത്തരം അനുഭവങ്ങളിലൂടെയാണ് ജീവജാലങ്ങളോടുള്ള ഈ സഹാനുഭൂതിയും കരുതലും ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ വരിക എന്നതാണ് നമ്മുടെ ലക്ഷ്യം.

ഈ നന്മ തിരിച്ചറിഞ്ഞ് ആ ഹൃദയസ്പർശിയായ നിമിഷം ക്യാമറയിൽ പകർത്തി സ്കൂൾ അധികൃതരെ അറിയിച്ച ഡോക്ടർക്കും ഈ മൂല്യങ്ങൾ പകർന്നു നൽകുന്ന ശാരദവിയാസം എ യു പി സ്കൂളിലെ അധ്യാപകർക്കും രക്ഷകർത്താക്കൾക്കും എൻറെ പ്രത്യേക അഭിനന്ദനങ്ങൾ

പ്രിയ ജനത്തിന് ഹൃദയം നിറഞ്ഞ സ്നേഹ അഭിനന്ദനങ്ങൾ മോനെ ഓർത്ത് ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട് നന്മയും സഹാനുഭൂതിയും ഉള്ള ഒരു തലമുറ ഇവിടെ പഠിച്ചു വളരുന്നു എന്നതിൽ നമുക്ക് ഏവർക്കും സന്തോഷിക്കാം

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

ഓട്ടുരുളിയിൽ ഐശ്വര്യം നിറച്ച്, നിലവിളക്കിന്റെ പ്രഭയിൽ ശ്രീകൃഷ്ണനെ വണങ്ങി മലയാളികൾ  വിഷു ആഘോഷിക്കുമ്പോൾ

ഓട്ടുരുളിയിൽ ഐശ്വര്യം നിറച്ച്, നിലവിളക്കിന്റെ പ്രഭയിൽ ശ്രീകൃഷ്ണനെ വണങ്ങി മലയാളികൾ  വിഷു...

ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി വേണ്ടെന്ന് ചൈന

ചൈന–അമേരിക്ക ബന്ധം കടുപ്പത്തിൽ; ട്രംപിന് മുന്നറിയിപ്പ്, ഇറാൻ വിഷയത്തിൽ ‘ടാരിഫ്’ ഭീഷണി...

ഇന്ത്യൻ റെയിൽവേയുടെ ‘ക്രൗഡ് പുള്ളേഴ്സ്’ കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്!

ഇന്ത്യൻ റെയിൽവേയുടെ 'ക്രൗഡ് പുള്ളേഴ്സ്' കേരളത്തിൽ! ആദ്യ നാല് സ്ഥാനങ്ങളും കേരളത്തിന്! തിരുവനന്തപുരം:...

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളിൽ നിന്ന് ജാഗ്രത വേണം; നേട്ടവും വെല്ലുവിളിയും ചേർന്ന ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img