web analytics

വർഗീയവിഷം വിളമ്പുന്ന ‘Haal’ പോലെയുള്ള സിനിമകളെ പെട്ടിയിൽ ഒതുക്കാനുറച്ച് സെൻസർ ബോർഡ്

ഉടൻ പ്രദർശനം ഒപ്രതീക്ഷിച്ചിരിക്കുന്ന ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി കിട്ടാനിടയില്ല. വർഗീയ വിഷം സമൂഹത്തിൽ പടർത്തി കലാപങ്ങൾ വരെ ഇളക്കിവിടാൻ പാകത്തിലുള്ള ഇത്തരം സിനിമകൾ പുറംലോകം കാണില്ല എന്നാണു സെൻസർ ബോർഡിൽ നിന്നും പുറത്തുവരുന്ന വിവരങ്ങൾ.

വർഗീയവിഷം വിളമ്പുന്ന സിനിമകളെ ഒതുക്കാനുറച്ച് സെൻസർ ബോർഡ്

സിനിമയിലൂടെ ലവ് ജിഹാദ് പോലെയുള്ള കാര്യങ്ങളെ നിസ്സാരവൽക്കരിച്ചും പ്രോത്സാഹിപ്പിച്ചും ജനങ്ങളിലേക്ക് എത്തിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ആണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന് അടുത്തിടെ പുറത്തിറങ്ങിയ ചില ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും.

പുറത്തിറങ്ങാനിരിക്കുന്ന ‘ഹാൽ’ പോലുള്ള സിനിമകളിൽ അത്തരം നീക്കം നടക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു എന്നാണു പുറത്തുവരുന്ന വിവരങ്ങൾ. നിലവിൽ ഈ ചിത്രം പ്രദർശനാനുമതി നൽകാതെ തടഞ്ഞിരിക്കുകയാണ്.

ഹാൽ സിനിമയ്ക്ക് പ്രദർശനാനുമതി തടഞ്ഞുകൊണ്ട് റിവ്യൂ കമ്മറ്റി നൽകിയിരിക്കുന്ന റിപ്പോർട്ട് ഇത്തരം കാര്യങ്ങളിൽ ഗവണ്മെന്റ് എടുക്കുന്ന ശക്തമായ നീക്കത്തിന്റെ തെളിവാണ്.

സിനിമകൾ സമൂഹത്തെ സ്വാധീനിക്കില്ല എന്നൊക്കെ ആലങ്കാരികമായി പറയാമെങ്കിലും അതല്ല സത്യമെന്നുള്ളത് പകൽ പോലെ വ്യക്തമായ സത്യമാണ്.

പുതിയ അഭിരുചികളേയും ആശയങ്ങളെയും സംസ്‌കാരത്തേയും അവതരിപ്പിക്കുന്നതിലുപരി അവ നിലവിലെ ധാരണകളെ പുനഃക്രമീകരിക്കുക കൂടി ചെയ്യുന്നുണ്ട്

അടുത്ത വർഷങ്ങളിൽ ഇറങ്ങിയ ഒരു സിനിമയുടെ ചുവടുപിടിച്ച് ആ ‘മോഡൽ കൊലപാതകം’ എന്ന ഒരു ശൈലീവരെ രൂപപ്പെട്ടുവന്നത് നാം കണ്ടതാണ്. അത്രയ്‌ക്കാണ്‌ സമൂഹത്തിൽ സിനിമയുടെ സ്വാധീനം.

മനുഷ്യമനസ്സുകളിൽ നന്മയുടെ സ്വാധീനം ചെലുത്തുന്ന നന്മയുള്ള ചിത്രങ്ങൾ ഒരുപാട് ഉണ്ടെങ്കിലും അടുത്തിടെ കണ്ടുവരുന്ന പ്രവണത ഒട്ടും ആശാവഹമല്ല എന്നുവേണം കരുതാൻ.

ചില പ്രത്യേക അജണ്ടകൾ സിനിമയിലൂടെ പ്രചരിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി, ഒളിഞ്ഞും, ചിലപ്പോഴൊക്കെ തെളിഞ്ഞും.

കേരളത്തിലെ പ്രധാന മതസമൂഹങ്ങളായ ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ എന്നിവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾക്കും തെറ്റിദ്ധാരണകൾക്കും കാരണമായേക്കാവുന്ന സന്ദേശങ്ങളും ചിത്രീകരണങ്ങളും അടുത്തിടെ സിനിമയിൽ വളരെയധികം വർധിച്ചിട്ടുണ്ട്.

മുസ്ലീം ഇതര കഥാപാത്രങ്ങളെ മദ്യപാനികളായോ ധാർമ്മിക മൂല്യങ്ങൾ ഇല്ലാത്തവരായോ ചിത്രീകരിക്കുന്ന പ്രവണത, വില്ലൻമാരാകുന്നവരുടെ പേരുകൾ ക്രിസ്ത്യൻ, ഹിന്ദു മതവിഭാഗങ്ങളിൽപെട്ടവർ ആക്കാനുള്ള ബോധപൂർവ്വമായ ശ്രമം തുടങ്ങിയവ ഇപ്പോൾ കൂടുതൽ കൂടുതൽ വ്യക്തമായി കണ്ടുവരുന്ന പ്രവണതയാണ്.

ചില സിനിമകളിൽ ഉടനീളം, പ്രണയത്തിന്റെയും മതപരിവർത്തനത്തിന്റെയും വിഷയങ്ങൾ ഒരു പ്രത്യേക മതത്തിന്റെ നിലപാടിനെ അനുകൂലിക്കുന്ന രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ പ്രണയത്തിന്റെ മറവിൽ മതപരിവർത്തനം എന്ന പ്രമേയം തെറ്റായ തെളിവുകൾ അവതരിപ്പിച്ചുകൊണ്ട് തള്ളിക്കളയുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്.

ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികൾ നേരിടുന്ന ബലപ്രയോഗം മൂലമാണ് ഇത്തരം സംഭവങ്ങൾ സംഭവിക്കുന്നതെന്ന് പ്രേക്ഷകരിൽ ഒരു പൊതു ധാരണ വളർത്തിയെടുക്കാനും ചില സിനിമ കൽ ശ്രമിക്കുന്നത് ബോധപൂർവ്വമല്ലെന്നു പറയാതെ വയ്യ.

ക്രിസ്ത്യാനികളും ഹിന്ദുക്കളും ഉൾപ്പെടെയുള്ള മറ്റ് മതവിഭാഗങ്ങളിലെ അംഗങ്ങളെ – പ്രത്യേകിച്ച് പോലീസ് ഉദ്യോഗസ്ഥരെ മോശമായി ചിത്രീകരിക്കുന്നതാണ് അടുത്തിടെ സിനിമയിൽ കണ്ടുവരുന്ന മറ്റൊരു പ്രവണത.

ഇത്തരം കാര്യങ്ങളെല്ലാം ഒരുതരം ‘സ്ലോ പോയ്‌സണിങ്’ എന്ന രീതിയിൽ സമൂഹത്തിലേക്ക് വലിയ സ്വാധീനമാണ് ചെലുത്തുന്നത്.

എന്നാൽ ഇത്തരം പ്രവണതകൾ എതിർക്കപ്പെടേണ്ടതാണെന്നും കേരളത്തിലെ മതസൗഹാർദ്ദത്തെയും സാമൂഹിക സമാധാനത്തെയും പ്രതികൂലമായി ബാധിച്ചേക്കാവുന്ന ഇത്തരം ‘കുത്തിവയ്ക്കലുകൾ’ ഒരുതരത്തിലും അനുവദിച്ചു കൊടുക്കാനാവില്ല എന്നുമാണ് സിനിമ റിവ്യൂ കമ്മറ്റി ഉൾപ്പെടെയുള്ളവർ ശക്തമായ തീരുമാനമെടുത്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; ‘സീനിയോറിറ്റി പരിഗണിക്കണം’; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ്

മുഖ്യമന്ത്രി കസേരയ്ക്കായി ചെന്നിത്തലയും; 'സീനിയോറിറ്റി പരിഗണിക്കണം'; ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്ന് രമേശ് തിരുവനന്തപുരം: മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ...

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം, അക്രമി പിടിയിൽ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്; സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം അമേരിക്കൻ...

Related Articles

Popular Categories

spot_imgspot_img