web analytics

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയൻ സൗദി അറേബ്യയിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഈ മാസം സൗദി അറേബ്യ സന്ദർശിക്കാനൊരുങ്ങുന്നു. ഒക്ടോബർ 17 മുതൽ 19 വരെയാണ് മുഖ്യമന്ത്രിയുടെ സൗദി സന്ദർശനം.

ഔദ്യോഗിക ആവശ്യങ്ങൾക്കായാണ് യാത്ര. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ആദ്യമായാണ് സൗദിയിലേക്ക് പോകുന്നത്.

സന്ദർശനത്തിന്റെ ഭാഗമായി ഈ മാസം 16ന് ബഹ്‌റൈനിലേക്കും മുഖ്യമന്ത്രി യാത്ര ചെയ്യും. ബഹ്‌റൈനിലെ ഏകദിന സന്ദർശനത്തിന് ശേഷം അദ്ദേഹം സൗദിയിലേക്കു പോകും.

സൗദിയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന പരിപാടികളിൽ പിണറായി വിജയൻ പങ്കെടുക്കും.

കേരള സർക്കാരിന്റെ മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ “മലയാളോത്സവം” പൊതുപരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ പ്രധാന ലക്ഷ്യം.

ദമാം, ജിദ്ദ, റിയാദ് എന്നീ മൂന്ന് നഗരങ്ങളിലാണ് മലയാളോത്സവം നടക്കുന്നത്. മലയാള ഭാഷയുടെ പഠനവും പ്രചരണവും ലക്ഷ്യമാക്കി ആഗോളതലത്തിൽ പ്രവർത്തിക്കുന്നതാണ് മലയാളം മിഷൻ.

ഈ മാസം 17ന് ദമാമിലും, 18ന് ജിദ്ദയിലും, 19ന് റിയാദിലുമാണ് മലയാളോത്സവം നടക്കുന്നത്.

സാംസ്കാരിക മന്ത്രി സജി ചെറിയാൻ, മറ്റു മന്ത്രിമാർ, നോർക്ക ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

മൂന്ന് നഗരങ്ങളിലുമായി നടക്കുന്ന ഈ വൻ പരിപാടികളുടെ വിജയത്തിനായി മലയാളം മിഷൻ വിശാലമായ സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്.

ദമാമിലെ ബദർ അൽ റാബി ആശുപത്രി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ സംഘാടകസമിതിക്ക് രൂപം നൽകി.

മലയാളം മിഷൻ കിഴക്കൻ പ്രവിശ്യ ഭാരവാഹികൾ, ലോക കേരള സഭാംഗങ്ങൾ, സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്.

ജിദ്ദയിലെ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 8ന് വൈകിട്ട് 8 മണിക്ക് ഷാര തോബായിലെ ബിഎംആർ ഹോട്ടലിൽ നടക്കും എന്ന് മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ ജിദ്ദ കൺവീനർ ഡോ. ഷിബു തിരുവനന്തപുരം അറിയിച്ചു.

അതേസമയം, റിയാദിലെ വിപുലമായ സംഘാടകസമിതി യോഗം ഒക്ടോബർ 14ന് വൈകിട്ട് 8 മണിക്ക് മലാസിലുള്ള ചെറീസ് റസ്റ്റോറന്റിൽ നടക്കും.

റിയാദിലെയും സമീപപ്രദേശങ്ങളിലെയും മുഴുവൻ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളെയും ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുമെന്നും മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ അറിയിച്ചു.

മുഖ്യമന്ത്രിയുടെ സന്ദർശനത്തെത്തുടർന്ന് സൗദിയിലെ മൂന്ന് നഗരങ്ങളിലും ഉത്സവമൂഡാണ്.

മലയാളം മിഷനും പ്രവാസി സംഘടനകളും ചേർന്ന് പിണറായി വിജയനെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളാണ് നടത്തുന്നത്.

സൗദിയിലെത്തുന്ന ആദ്യ കേരള മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് ആവേശോജ്ജ്വല സ്വീകരണമാണ് ഒരുക്കുന്നത്.

പാർട്ടി സെക്രട്ടറി ആയിരുന്ന കാലത്ത് പിണറായി വിജയൻ നിരവധി തവണ സൗദി സന്ദർശിച്ചിട്ടുണ്ടെങ്കിലും, മുഖ്യമന്ത്രിയായാണ് ആദ്യമായി സൗദി വേദിയിൽ പങ്കെടുക്കുന്നത്.

മലയാളഭാഷയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്താനും പ്രവാസി മലയാളികളുമായി ബന്ധം കൂടുതൽ ഉറപ്പിക്കാനുമുള്ള പ്രധാന അവസരമായിരിക്കും ഈ സന്ദർശനം.

English Summary:

Kerala Chief Minister Pinarayi Vijayan will visit Saudi Arabia from October 17 to 19 to attend Malayalam Mission’s “Malayalotsavam” events in Dammam, Jeddah, and Riyadh. This marks his first official visit to Saudi as Chief Minister.

pinarayi-vijayan-saudi-arabia-visit-malayalotsavam-2025

Pinarayi Vijayan, Saudi Arabia Visit, Malayalam Mission, Malayalotsavam, Kerala Chief Minister, Gulf News, Kerala Expats

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

ഉത്സവത്തിനിടെ കുളത്തിലേക്ക് പോയി; കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു നീലഗിരി: ഉത്സവത്തിൽ പങ്കെടുക്കുന്നതിനിടെ വെള്ളം എടുക്കാൻ...

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്… ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി ദൃശ്യമാകും

വിജയക്കൊടി പാറിക്കാൻ പറ്റിയ ദിനമാണിന്ന്. ഔദ്യോഗിക രംഗത്തും വ്യക്തിജീവിതത്തിലും ഒരുപോലെ പുരോഗതി...

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത് സിനിമ കഥ പോലെ

പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ സ്വർണം ആക്രിക്കടയിൽ വിറ്റു! പിന്നെ നടന്നത്...

തൃശൂർ പൂരം: ഘടകപൂരങ്ങളുടെ സമയക്രമത്തിൽ മാറ്റം; അറിയേണ്ടതെല്ലാം

തൃശൂർ: ലോകപ്രസിദ്ധമായ തൃശൂർ പൂരത്തിന്റെ ഈ വർഷത്തെ ആഘോഷങ്ങളിൽ വൻ വെട്ടിക്കുറയ്ക്കൽ....

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം കോടതി

കൈക്കൂലി പണം എലി തിന്നു? പൊലീസിന്റെ വിശദീകരണം കേട്ട് അമ്പരന്ന് സുപ്രീം...

Related Articles

Popular Categories

spot_imgspot_img