web analytics

ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവലിൽ ഒരാഴ്ചകൊണ്ട് ₹60,700 കോടി വ്യാപാരം

ന്യൂഡൽഹി: ഉത്സവ സീസൺ തുടങ്ങിയതോടെ ഓൺലൈൻ വ്യാപാര രംഗത്ത് വൻ കുതിപ്പ്. പ്രധാന ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ സംഘടിപ്പിച്ച ഷോപ്പിങ് ഫെസ്റ്റിവൽ ആരംഭിച്ച് വെറും ഒരു ആഴ്ചക്കുള്ളിൽ ₹60,700 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം ഉയർന്നതാണ് ഇത്തവണത്തെ വിൽപന.

വിപണി പ്രവണതകൾ വിലയിരുത്തുന്ന ഡാറ്റം ഇന്റലിജൻസ് ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഈ വർഷത്തെ മൊത്തം വിൽപന ₹1.2 ലക്ഷം കോടി രൂപ കടക്കുമെന്നാണ് റിപ്പോർട്ടിന്റെ സൂചന. അതിൽ പകുതിയിലധികം വിൽപന ഇതിനകം പൂർത്തിയായിക്കഴിഞ്ഞു. യൂനികൊമേഴ്സ് ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്.

സെപ്റ്റംബർ 22-നാണ് ആമസോണും ഫ്ലിപ്കാർട്ടും ഉൾപ്പെടെയുള്ള പ്രമുഖ ഇ-കോമേഴ്‌സ് കമ്പനികൾ ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം കുറിച്ചത്. ജി.എസ്.ടി കുറച്ചത് ഉപഭോക്താക്കൾ കൂടുതൽ സജീവമായി ഓൺലൈൻ ഷോപ്പിങ്ങിലേക്ക് തിരിയാൻ കാരണമായെന്നാണ് വിലയിരുത്തൽ.

മൊബൈലുകൾ മുൻപന്തിയിൽ

വിൽപ്പനയിൽ മുന്നിട്ടത് മൊബൈൽ ഫോണുകളാണ്. മൊത്തം ഓൺലൈൻ വിൽപനയിൽ 42 ശതമാനവും മൊബൈൽ ഫോണുകളിലൂടെയാണ്.

ഇലക്ട്രോണിക്സും അപ്ലയൻസുകളും ഉയർന്നു

ടി.വി, ലാപ്ടോപ് ഉൾപ്പെടുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 34 ശതമാനം വളർച്ചയും റെഫ്രിജറേറ്റർ അടക്കമുള്ള ഹോം അപ്ലയൻസുകളിൽ 41 ശതമാനവും വർധനവും രേഖപ്പെടുത്തി.

ക്വിക്ക് കൊമേഴ്‌സ് മേഖലയിൽ വൻ കുതിപ്പ്

ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗി ഇൻസ്റ്റാമാർട്ട് പോലുള്ള അവശ്യവസ്തുക്കൾ അതിവേഗം എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനികളുടെ വ്യാപാരത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 85 ശതമാനത്തിലേറെ ഉയർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഓൺലൈൻ ഷോപ്പിങ് വളർച്ചയിൽ ഇത് വലിയ മാറ്റമായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

Other news

ഗ്രീൻലൻഡിനായി ട്രംപിന്റെ ‘മാസ്റ്റർ പ്ലാൻ’; യൂറോപ്യൻ രാജ്യങ്ങൾക്കെതിരായ തീരുവ പിൻവലിച്ചു

വാഷിങ്ടൺ: ലോകത്തെ വീണ്ടും ഒരു സാമ്പത്തിക യുദ്ധത്തിന്റെ വക്കിലെത്തിച്ച ഗ്രീൻലൻഡ് വിവാദത്തിൽ...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ ഭേദഗതി…

പെറ്റി അടച്ചില്ലെങ്കിൽ അക്കൗണ്ടിൽ നിന്ന് പിടിക്കും; കേന്ദ്ര മോട്ടോർ വാഹന നിയമ...

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം

നിറംമങ്ങിയതോ കറപിടിച്ചതോ ഏതു വസ്ത്രവും പുത്തനാക്കും; അമലിൻ്റ ആശയം കൊള്ളാം ആലപ്പുഴ: ഉപയോഗശൂന്യമായി...

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

‘ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാതിക്രമം നേരിട്ടു’; മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ്

മൊഴിയിൽ ഉറച്ച് ഷിംജിത; മൊബൈൽ കൂടുതൽ പരിശോധിക്കാൻ പോലീസ് കോഴിക്കോട് ∙ ലൈംഗികാതിക്രമ...

Related Articles

Popular Categories

spot_imgspot_img