web analytics

സ്വർണപ്പാളി ബംഗളൂരുവിലെ ക്ഷേത്രത്തിലെത്തിച്ചതായി വിജിലൻസ് കണ്ടെത്തൽ

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളി ബംഗളൂരുവിലേക്കെത്തിച്ചെന്ന വിവരങ്ങളാണ് വിജിലൻസ് അന്വേഷണത്തിൽ പുറത്തുവന്നത്. സ്വർണപ്പാളി എത്തിയതായി കണ്ടെത്തിയിരിക്കുന്നത് ശ്രീറാംപുരയിലെ അയ്യപ്പക്ഷേത്രത്തിലാണ്.

ഇവിടെ ഒരിക്കൽ ശാന്തിക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയാണ് സംഭവം നടന്ന സമയത്ത് പ്രധാന പങ്ക് വഹിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

2019-ലാണ് സംഭവം നടന്നത്. അന്ന് ശ്രീകോവിലിന്റെ വാതിൽ എന്ന പേരിൽ സ്വർണപ്പാളി ക്ഷേത്രത്തിലേക്ക് എത്തിച്ചതായാണ് ക്ഷേത്രാധികാരികളുടെ മൊഴി. പൂജകൾ നടത്തി ഭക്തർക്ക് ദർശന സൗകര്യവും ഒരുക്കിയതായി അവർ വെളിപ്പെടുത്തി. പിന്നീട് പൂജകൾക്ക് ശേഷം അത് പാക്ക് ചെയ്ത് തിരികെ കൊണ്ടുപോയെന്നും വ്യക്തമാക്കി.

വിജിലൻസിന് ലഭിച്ച വിവരങ്ങൾ പ്രകാരം, വ്യവസായി രമേഷ് എന്നയാളുടെ സഹായത്തോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി സ്വർണപ്പാളി ക്ഷേത്രത്തിലെത്തിച്ചത്.

എന്നാൽ യഥാർത്ഥ സ്വർണപ്പാളി തന്നെയാണോ പിന്നീട് തിരികെ കൊണ്ടുപോയതെന്ന് വ്യക്തമല്ല. മറ്റൊരു പാളിയാണ് തിരികെ കൊണ്ടുപോയതെന്ന സംശയവും അന്വേഷണത്തിന് വിധേയമാക്കാനാണ് വിജിലൻസ് തീരുമാനിച്ചിരിക്കുന്നത്.

ശ്രീറാംപുര ക്ഷേത്ര അധികൃതർ വ്യക്തമാക്കുന്നത്, 2004-ലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയത്. എങ്കിലും പിന്നീട് അദ്ദേഹം സ്വകാര്യബന്ധങ്ങൾ പ്രയോജനപ്പെടുത്തി സ്വർണപ്പാളി ഇവിടെ എത്തിച്ചതായി സംശയിക്കുന്നു.

ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിൽ ഘടിപ്പിച്ചിരുന്ന സ്വർണപ്പാളി നഷ്ടപ്പെട്ട സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 2019-ൽ ബംഗളൂരുവിലെ ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലേക്ക് ‘ശ്രീകോവിലിന്റെ വാതിൽ’ എന്ന പേരിൽ സ്വർണപ്പാളി കൊണ്ടുപോയതായാണ് വിജിലൻസ് കണ്ടെത്തിയത്.

ആ വർഷം തന്നെയാണ് ഈ കള്ളത്തരങ്ങളിൽ സംശയം വരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി തന്നെയാണ് ഇതിനെ കുറിച്ച് ആദ്യം ഉന്നയിച്ചതും. ദേവസ്വം ബോർഡിനെ അടക്കം പ്രതിക്കൂട്ടിൽ നിൽക്കുന്ന അവസ്ഥയാണ് നിലവിൽ ദിനംപ്രതി സംഭവത്തിൽ വലിയ ട്വിസ്റ്റാണ് സം?ഭവിക്കുന്നത്.

മുൻ ശാന്തിക്കാരനായ ഉണ്ണികൃഷ്ണൻ പോറ്റിയും വ്യവസായി രമേഷും ചേർന്നാണ് സ്വർണപ്പാളി ക്ഷേത്രത്തിലെത്തിച്ചതെന്ന് സംശയിക്കുന്നു. പൂജകൾ നടത്തി ഭക്തർക്കു ദർശനത്തിനായി തുറന്നുകാട്ടിയ ശേഷമാണ് അത് തിരിച്ചെടുത്തത്.

ആദ്യം സ്വർണ്ണം പിന്നെ ചെമ്പ്
തുടക്കത്തിൽ സ്വർണ്ണമാണെന്നു പറഞ്ഞിരുന്നെങ്കിലും വാർത്തകളുടെ ​ഗൗരവം കൂടിയപ്പോൾ സ്വർണ്ണപാളി ചെമ്പാണെന്നു പറയുന്നു.
എന്നാൽ യഥാർത്ഥ സ്വർണപ്പാളിയാണോ തിരികെ കൊണ്ടുവന്നത് എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ്.

ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യും

ഈ പശ്ചാത്തലത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. മാത്രമല്ല, ബംഗളൂരുവിൽ അദ്ദേഹത്തിന് അടുത്ത ബന്ധമുള്ള സുഹൃത്തുക്കളെയും അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും.

സംഭവത്തിന്റെ മുഴുവൻ വിവരങ്ങളും വ്യക്തമായി പുറത്തുകൊണ്ടുവരാനാണ് വിജിലൻസിന്റെ ശ്രമം. യഥാർത്ഥ സ്വർണപ്പാളി നഷ്ടപ്പെട്ടുവോയെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വരാനിരിക്കുന്ന ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി:...

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ് പോര് മുറുകുന്നു

മുഖ്യമന്ത്രിയാര്? സതീശനോ കെസിയോ? വേണുഗോപാലിന് 35 എംഎൽഎമാരുടെ പിന്തുണയെന്ന് അവകാശവാദം; ഗ്രൂപ്പ്...

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ

കൂടൽമാണിക്യത്തിൽ വീണ്ടും ആനയിടഞ്ഞു; ഉത്സവത്തിനിടെ ഇത് മൂന്നാം സംഭവം; ഭീതിയോടെ നാട്ടുകാർ തൃശൂർ: ഇരിങ്ങാലക്കുട...

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ, പാലക്കാടിന്റെ പ്രിയ എംഎൽഎ

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ പാലക്കാട് നിയമസഭാ...

“ആയുസ്സ് തീർന്നാൽ വീട്ടിലിരുന്നാലും മരണം വരും..”; സന്തോഷ് നായരുടെ വാക്കുകൾ ഇന്ന് നൊമ്പരമാകുന്നു

"ആയുസ്സ് തീർന്നാൽ വീട്ടിലിരുന്നാലും മരണം വരും.."; സന്തോഷ് നായരുടെ വാക്കുകൾ ഇന്ന്...

Related Articles

Popular Categories

spot_imgspot_img