web analytics

ഇടുക്കി ജലാശയത്തിൽ നിന്ന് മത്സ്യ ബന്ധനം ഹിറ്റ്; വർഷം വരുമാനം 15 ലക്ഷം

ഇടുക്കി ജലാശയത്തിൽ നിന്ന് മത്സ്യ ബന്ധനം ഹിറ്റ്; വർഷം വരുമാനം 15 ലക്ഷം

മായമില്ലാത്ത രുചിയേറും മീനുകള്‍ വേണോ.. പോരൂ മത്സ്യാരണ്യകത്തിലേക്ക്. ഇടുക്കി അണക്കെട്ടിലെ ശുദ്ധജലത്തില്‍ വളരുന്ന മീനിന് ആവശ്യക്കാരേറെ.

കട്ല, ഗോൾഡ് ഫിഷ്, റോഹു, സിലോപിയ, തുടങ്ങിയവയാണ് പ്രധാനമായും ലഭിക്കുന്ന മീനുകൾ.

പദ്ധതി ആരംഭിച്ച് അഞ്ചു വർഷമായപ്പോഴേക്കും ലഭിച്ചത് 80 ലക്ഷം രൂപക്ക് മുകളിൽ വരുമാനം. വർഷത്തിൽ മിനിമം 15 ലക്ഷം രൂപ മത്സ്യം വിറ്റു മാത്രം ഇവർക്ക് ലഭിക്കുന്നുണ്ട്.

റിവേഴ്‌സ് ​ഗിയറിട്ട് സ്വർണവില; ഉച്ചയോടെ ഒറ്റയടിക്ക് കുറഞ്ഞത് 640 രൂപ

2025 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെ ലഭിച്ചത് 7 ലക്ഷം രൂപയാണ്. കച്ചവടക്കാർക്ക് നേരിട്ട് കൊടുക്കുമ്പോൾ തുച്ഛമായ തുക മാത്രമേ ലഭിക്കാറുള്ളു.

ഇപ്പോൾ ജീവിതസാഹചര്യം മാറിയെന്നും പൈസ അക്കൗണ്ടിൽ കിട്ടുന്നതിനാൽ ചെലവാക്കാതെ സൂക്ഷിക്കാൻ പറ്റുന്നുണ്ടെന്നും രവി ആശാനും ഇവരുടെ ഒപ്പം മീൻ പിടിക്കാൻ പോകുന്ന ഏക വനിതയും ആശാന്റെ ഭാര്യയുമായ തങ്കമ്മയും പറയുന്നു.

കൊലുമ്പൻ ഉന്നതി ഫിഷർമെൻ സബ് ഗ്രൂപ്പ്‌ എന്ന പേരിൽ 12 പേര് അംഗങ്ങളായുള്ള സംഘമാണ് പൈനാവിന് അടുത്ത് വെള്ളാപ്പാറയിൽ മത്സ്യവിൽപ്ന നടത്തുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തിലാണ് ഇവരുടെ പ്രവർത്തനം.

പാറേമാവ് കൊലുമ്പൻ കോളനി നിവാസികളായ രഘു സി. ചെയർമാനായും രതീഷ് പി ജോയ് സെക്രട്ടറിയുമാണ് സംഘം പ്രവർത്തിക്കുന്നത്.

മത്സ്യം വൃത്തിയാക്കി നൽകുന്നതിനും വാട്സാപ്പിലൂടെ ലഭിക്കുന്ന ഓർഡറുകൾക്ക് അനുസരിച്ചു മത്സ്യം നൽകുന്നതിനുമായി ഒരാളെ ഇവർ ജോലിക്ക് വെച്ചിട്ടുണ്ട്.

ഇവരുടെ വരുമാനത്തിൽ നിന്നും ഒരു നിശ്ചിത തുക ഇവർക്ക് നൽകും. മീൻ പിടിക്കാൻ പോകുന്നവർക്ക് ലൈഫ് ജാക്കറ്റ് പോലുള്ള സുരക്ഷസംവിധാനവും വനം വകുപ്പ് ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

വനത്തെ ഉപജീവനത്തിന് ആശ്രയിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടുക്കി വനം വന്യജീവി സങ്കേതത്തിന്റെ നേതൃത്വത്തില്‍ 2019 ലാണ് മത്സ്യാരണ്യകം പദ്ധതി ആരംഭിച്ചത്.

ചെറുതോണി അടുത്ത് വെള്ളാപ്പാറ കേന്ദ്രീകരിച്ചാണ് വില്‍പന നടത്തുന്നത്. കൊലുമ്പന്‍ കോളനി നിവാസികള്‍ ഉപജീവനത്തിനായി പതിറ്റാണ്ടുകളായി അണക്കെട്ടില്‍ നിന്നും മീന്‍ പിടിക്കുന്നുണ്ട്.

ഇങ്ങനെ ലഭിക്കുന്ന മത്സ്യങ്ങള്‍ വിറ്റഴിക്കുമ്പോള്‍ ഇവര്‍ക്ക് കൃത്യമായി പ്രതിഫലം ലഭിക്കാറില്ലായിരുന്നു.

അത്തരത്തില്‍ ഈ സമൂഹം അനുഭവിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സാമ്പത്തികഭദ്രത ഉറപ്പുവരുത്തുന്നതിനുമാണ് വനംവകുപ്പ് ഈ പദ്ധതി ആരംഭിച്ചത്.

പൊതുജനങ്ങള്‍ക്ക് മായമില്ലാത്ത ഡാം മീന്‍ ലഭ്യതക്കനുസരിച്ചു നല്‍കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. എല്ലാ ദിവസവും രാവിലെ വെള്ളാപ്പാറ ഫോറസ്റ്റ് ഓഫീസിനു സമീപത്തുള്ള സ്റ്റാളില്‍ നിന്നു ആവശ്യക്കാര്‍ക്ക് മത്സ്യം വാങ്ങാം.

250 മുതല്‍ 300 രൂപ വരെയാണ് വില. മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്തതിന്റെ അടിസ്ഥാനത്തിൽ മുൻഗണന ക്രമത്തിലാണ് വില്പന.

ഓര്‍ഡറുകള്‍ തലേദിവസം രാത്രി ഇതിനായി രൂപികരിച്ചിരിക്കുന്ന പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പില്‍ അറിയിക്കാം. മത്സ്യത്തിന്റെ ലഭ്യത അനുസരിച്ചു പിറ്റേദിവസം രാവിലെ മുതല്‍ മത്സ്യം വാങ്ങാവുന്നതാണ്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നിയമസഭയിൽ ഇനി ‘പടുകൂറ്റൻ’ ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ

നിയമസഭയിൽ ഇനി 'പടുകൂറ്റൻ' ഭരണപക്ഷം; ട്രഷറി ബെഞ്ചിലെ കരുത്തർ ഇവർ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രവിജയം...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന് പരാതി

മാളിനുള്ളിൽ പാഞ്ഞുവന്ന ടോയ് ബസ് ഇടിച്ചു; വീട്ടമ്മയുടെ കാലൊടിഞ്ഞു; മൂവാറ്റുപുഴയിൽ സുരക്ഷാവീഴ്ചയെന്ന്...

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും! 

മുതലയുടെ വയറ്റിൽ മനുഷ്യാവശിഷ്ടങ്ങൾ; കണ്ടെത്തിയത് 6 ഷൂസുകളും!  ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ മുതലയുടെ വയറ്റിൽ നിന്ന്...

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌; ലീഗിന് ആരോഗ്യം നൽകിയേക്കും

മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവം; ആഭ്യന്തരം, ധനകാര്യം, റവന്യു കോൺഗ്രസിന്‌ കേരളത്തിൽ യുഡിഎഫ്...

Related Articles

Popular Categories

spot_imgspot_img