web analytics

വധശിക്ഷ ലഭിക്കുമെന്ന് ഭയന്നു എന്നാൽ താലിബാൻ ചെയ്തത്….; വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് ദമ്പതികൾ

താലിബാൻ വിട്ടയച്ച ബ്രട്ടീഷ് ദമ്പതികൾ തടവിലെ ഓർമ്മകൾ വെളിപ്പെടുത്തുന്നു

ഒരാഴ്ച മുൻപ് താലിബാൻ വിട്ടയച്ച ബ്രിട്ടീഷ് ദമ്പതിമാർ പറയുന്നത് താലിബാൻ തങ്ങളെ പല സമയത്തായി 10 ജയിലുകളിൽ തടവിൽ പാർപ്പിച്ചു എന്നാണ്. വിദേശ ഏജൻസികൾ രക്ഷപെടുത്താൻ ശ്രമിക്കാതിരിക്കാൻ എടുത്ത മുൻകരുതലാകും ഇത്.

(താലിബാൻ വിട്ടയച്ച ബ്രട്ടീഷ് ദമ്പതികൾ തടവിലെ ഓർമ്മകൾ വെളിപ്പെടുത്തുന്നു)

എന്തിനാണ് തങ്ങളെ തടവിൽ പാർപ്പിച്ചതെന്നോ എന്തിനാണ് വിട്ടയച്ചതെന്നോ ഒരിക്കൽ പോലും പറഞ്ഞിട്ടില്ലെന്ന് 80 കാരനായ പീറ്ററും ഭാര്യ 76 കാരിയായ ബാർബി റെയ്‌നോഡ്‌സും പ്രതികരിച്ചു.

രണ്ടു പതിറ്റാണ്ടായി തങ്ങൾ അഫ്ഗാനിസ്ഥാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയാണ്. താലിബാന്റെ പിടിയിൽ അകപ്പെട്ടതിന് ശേഷം ഏഴര മാസമാണ് ഇവർ തടവിൽ കഴിഞ്ഞത്.

പലസ്തീനെ സ്വതന്ത്രരാഷ്ട്രമായി അംഗീകരിച്ച് ഫ്രാൻസ്

നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി താലിബാൻ ഇവരെ വിട്ടയക്കുകയായിരുന്നു. ഖത്തറാണ് ദമ്പതികളുടെ മോചനത്തിനായി ഇടനില നിന്ന് പ്രവർത്തിച്ചത്.

ജയിലിൽ ഇരുവർക്കും ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും വൈദ്യ സഹായം ലഭ്യമാക്കിയതായി താലിബാൻ ഭരണകൂടം അവകാശപ്പെട്ടിരുന്നു. 1970 ൽ വെച്ച് അഫ്ഗാനിസ്ഥാനിലാണ് ദമ്പതികൾ കണ്ടുമുട്ടുന്നതും വിവാഹിതരാകുന്നതും.

2009 മുതൽ കാബുളിലും ബാമിയാനിലും വിവിധ പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു. അതിനാൽ തന്നെ അഫ്ഗാനിസ്ഥാനോട് വളരെ ആത്മബന്ധമുള്ള വ്യക്തികളായിരുന്നു ഇരുവരും.

സ്ത്രീകൾക്കും കുട്ടികൾക്കും വിദ്യാഭ്യാസ രംഗത്ത് പരിശീലനങ്ങൽ നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നു. താലിബാൻ ഭരണകൂടം വിലക്കിയിട്ടും പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണയോടെയായിരുന്നു.

സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട പരിശീലനങ്ങൾ നൽകിയിരുന്നത്. ബിബിസി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദമ്പതികൾ താലിബാന്റെ കീഴിൽ തടവിൽ കഴിഞ്ഞ കാലത്തെക്കുറിച്ച് സംസാരിച്ചത്.

പാക് ഹമാസിനെ തുരത്താന്‍ ഒടുവില്‍ ബോംബിങ്

പാക്കിസ്ഥാനിലെ ഹമാസ്! പാക്ക് താലിബാന്‍ എന്ന തെഹ്രിക്ക് എ താലിബാന് ലോക മാധ്യമങ്ങള്‍ നല്‍കിയ വിശേഷണമാണിത്. 

ഗസ്സയിലെ ഹമാസിനെപ്പോലെ സ്വയം ചാവേറാവാന്‍ യാതൊരു മടിയും ഇല്ലാത്തതുകൊണ്ടാവണം പാക്കിസ്ഥാനിലെ ഹമാസ് എന്ന പേര്് തെഹ്രിക്ക് എ താലിബാന് വന്നുചേര്‍ന്നത്. 

ഇപ്പോള്‍ ലോകത്തിലെ ഒരു രാജ്യവും ചെയ്യാത്ത ഒരു അപൂര്‍വ കൃത്യമാണ് പാക്കിസ്ഥാന് ചെയ്യേണ്ടി വന്നത്. സ്വന്തം ജനതക്കുനേരെ ബോംബാക്രമണം നടത്തുക. 

ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ പാക് താലിബാനെ ഒതുക്കാനായാണ് പാക്കിസ്ഥാന്‍ ബോംബിങ്ങ് നടത്തിയിരിക്കുന്നത്. 

അതില്‍ 30 സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ വന്‍പ്രതിഷേധമാണ് പാക് സര്‍ക്കാറിനെതിരെ ഉയരുന്നത്. 

ഹമാസിനെപ്പോലെ തന്നെ ഇവര്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിക്കയാണ്. പള്ളികളിലാണ് ബോംബ് ശേഖരിക്കുന്നതും.

ലോകം ഹമാസിനെ ഗസ്സയുമായി ബന്ധിപ്പിച്ചപ്പോള്‍, പാകിസ്ഥാനിലെ തീവ്രവാദ സംഘടനയായ തെഹ്രിക്-എ-താലിബാന്‍ പാകിസ്ഥാന്‍ (TTP)-നെ മാധ്യമങ്ങള്‍ ‘പാക്കിസ്ഥാനിലെ ഹമാസ്’ എന്നു വിശേഷിപ്പിച്ചു. 

അതിന് കാരണമായത് അവരുടെ ചാവേര്‍ ആക്രമണ തന്ത്രം തന്നെയാണ്. സാധാരണക്കാരെ മനുഷ്യ കവചമാക്കി ഉപയോഗിക്കുകയും, പള്ളികളില്‍ തന്നെ ആയുധങ്ങളും ബോംബുകളും സൂക്ഷിക്കുകയും ചെയ്യുന്നത് ഇവരുടെ പതിവാണ്.

സ്വന്തം ജനതയ്ക്കെതിരെ പാക്കിസ്ഥാന്‍

ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയില്‍ ഭീകരരെ ഒതുക്കാന്‍ പാക്കിസ്ഥാന്‍ സൈന്യം സ്വന്തം ജനതയ്ക്കെതിരെ തന്നെ ബോംബാക്രമണം നടത്തേണ്ടി വന്നു. 

പക്ഷേ, ഈ നീക്കത്തില്‍ 30ഓളം സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ, സര്‍ക്കാരിനെതിരെ ജനകീയപ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.

അഫ്ഗാന്‍ താലിബാന്റെ പിന്തുണ

പാക് താലിബാന്‍ ആക്രമണങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മാത്രം 60-ലധികം. ഇതിന് പിന്നില്‍ അഫ്ഗാന്‍ താലിബാന്റെ തുറന്ന പിന്തുണ ഉണ്ടെന്ന് ആരോപണം. 

1996-ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ച താലിബാന്‍ 2001-ല്‍ യുഎസ് സഖ്യസേന പുറത്താക്കിയെങ്കിലും, 2021-ല്‍ വീണ്ടും അധികാരത്തില്‍ എത്തിയപ്പോള്‍ പാകിസ്ഥാന്‍ അവരെ പിന്തുണച്ചു. 

2014 – പെഷവാറിലെ കൂട്ടക്കൊല

2014 ഡിസംബര്‍ 14ന് പാക്കിസ്ഥാനിലെ പെഷവാറില്‍ നടന്ന ആര്‍മി പബ്ലിക് സ്‌കൂള്‍ കൂട്ടക്കൊല ലോകത്തെ ഞെട്ടിച്ചു. 132 കുട്ടികളടക്കം നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.

9 ഭീകരരാണ് സ്കൂളില്‍ കടന്നുകയറി അധ്യാപകരെയും കുട്ടികളെയും വെറും വെടിവച്ചു കൊന്നത്.

അധ്യാപികമാരെ കുട്ടികളുടെ മുമ്പില്‍ തീ കൊളുത്തി കൊന്നു. ഒരാള്‍ ചാവേറായി പൊട്ടിത്തെറിച്ചു, ബാക്കിയുള്ളവരെ സൈന്യം വധിച്ചു.

ലോക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ആക്രമണങ്ങളില്‍ ഒന്നായി ഇത് വിലയിരുത്തപ്പെട്ടു.

അഫ്ഗാന്‍ അഭയാര്‍ഥികളുടെ പുറത്താക്കല്‍

തീവ്രവാദം നിയന്ത്രിക്കാനാവാതെ, സാമ്പത്തികമായി തകര്‍ന്നുപോകുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാന്‍ 22 ലക്ഷത്തിലധികം അഫ്ഗാന്‍ അഭയാര്‍ഥികളെ പുറത്താക്കി.

ഭൂരിഭാഗം ആളുകളും ഖൈബര്‍ പഖ്തൂന്‍ഖ്വ പ്രവിശ്യയിലാണ് താമസിച്ചിരുന്നത്.

ചിലര്‍ പാക്കിസ്ഥാനില്‍ തന്നെ ജനിച്ചവരും, അഫ്ഗാനിസ്ഥാന്‍ കണ്ടിട്ടില്ലാത്തവരുമായിരുന്നു.

1970കളില്‍ സോവിയറ്റ് അധിനിവേശവും, 2001-ലെ യുഎസ് ആക്രമണവും, 2021-ലെ താലിബാന്‍ തിരിച്ചുവരവും അഭയാര്‍ഥി ഒഴുക്കിന് കാരണമായി.

കൂടാതെ, ഏകദേശം 4 ബില്യണ്‍ യുഎസ് ഡോളറിന്റെ അഫ്ഗാന്‍ ഉടമസ്ഥതയിലുള്ള സ്വത്തുകള്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തുവെന്നാണ് ആരോപണം.



spot_imgspot_img
spot_imgspot_img

Latest news

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും വഴിമാറ്റുന്ന സമവാക്യങ്ങൾ

കോട്ടയത്ത് ‘എ ക്ലാസ്’ ലക്ഷ്യം വിപുലീകരിക്കാൻ ബിജെപി; അജിത്തും പി.സി. ജോർജും...

Other news

ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല

ശസ്ത്രക്രിയ കഴിഞ്ഞ പൈലറ്റിന് അവധി നിഷേധം; മുറിവ് കാട്ടിയിട്ടും മേലുദ്യോഗസ്ഥൻ മനസലിഞ്ഞില്ല ലഖ്നൗ:...

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം

വിവാഹം കഴിച്ചാൽ ₹10,000; കെബിപിഎസ് ജീവനക്കാർക്ക് പുതിയ ആനുകൂല്യം കൊച്ചി: കേരള ബുക്സ്...

ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി; പശ്ചിമേഷ്യയിൽ ആണവയുദ്ധഭീതി

ഇസ്രയേലിന്റെ ഡിമോണ ആണവകേന്ദ്രം തകർക്കുമെന്ന് ഇറാന്റെ ഭീഷണി പശ്ചിമേഷ്യയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട്, ഇസ്രയേലിന്റെ...

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി!

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങാൻ ₹30,000 സബ്സിഡി! തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പ്രോത്സാഹന പദ്ധതിയുടെ...

‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’; പാലക്കാട് വിമത വേദിയിൽ പി.കെ.ശശി പറഞ്ഞത്

‘കഞ്ചാവടിച്ച് ചാരിനിൽക്കുന്ന നേതാക്കൾ… വായ പൊത്താൻ നായ്ക്കളെ കിട്ടും, കമ്യൂണിസ്റ്റുകാരെ കിട്ടില്ല’;...

ശബരി റെയിൽപ്പാത ഇനി അതിവേഗം! ഭൂമിയേറ്റെടുക്കാൻ സർക്കാർ ഉത്തരവ്;

തിരുവനന്തപുരം: കേരളത്തിന്റെ ദശാബ്ദങ്ങളായുള്ള കാത്തിരിപ്പിന് ഒടുവിൽ ശുഭവാർത്ത. അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത...

Related Articles

Popular Categories

spot_imgspot_img