പോഷകാഹാരങ്ങളുടെ പട്ടികയില്‍ നട്സിന്റെ സ്ഥാനം വലുതാണ് .. നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നതു തര്‍ക്കവുമില്ല . നട്സില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ചിലര്‍ ശരീരഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്നു .ചിലര്‍ കുറക്കുന്നു. എന്നാല്‍, പലപ്പോഴും നമ്മള്‍ ശരിയായ അളവില്‍ അല്ല കഴിക്കുന്നത്. പ്രോട്ടീന്‍ കൂടുമെങ്കിലും നട്സ് കഴിക്കേണ്ട അളവില്‍ കഴിച്ചില്ലെങ്കില്‍ ദോഷങ്ങള്‍ അനവധിയാണ്. അതില്‍ തന്നെ പലപ്പോഴും കൊളസ്ട്രോളും വണ്ണവും വര്‍ദ്ധിപ്പിക്കാന്‍ ഇത് കാരണമാകുന്നുണ്ട്. ഇത് എങ്ങിനെയെന്നും ശരിയായ അളവില്‍ നട്സ് എത്രത്തോളം കഴിക്കാം എന്നും നോക്കാം. പലതരം നട്സുണ്ട്. നിലക്കടല അഥവാ കപ്പലണ്ടി മുതല്‍ ബദാം, വാള്‍നട്സ്, പിസ്ത എല്ലാം ഇതില്‍പെടുന്നു.ഓരോന്നിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്
ദിവസവും 20 ഗ്രാം അതായത് ഒരുപിടി നട്‌സ് കഴിക്കുന്നത് ഹൃദ്രോഗം, അര്‍ബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും, ദിവസവും 20 ഗ്രാം അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30, അര്‍ബുദ സാധ്യത 15, അകാല മരണസാധ്യത 22 ശതമാനം എന്ന തോതില്‍ കുറയ്ക്കുമെന്ന് പഠനം. നട്‌സ് കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത പകുതിയും പ്രമേഹ സാധ്യത 40 ശതമാനവും കുറയ്ക്കും എന്നും ഗവേഷകര്‍ പറയുന്നു.
എന്നാല്‍ അണ്ടിപ്പരിപ്പ് കലോറി കൂടുതലാണ്, അമിതമായി കഴിക്കുന്നത് മിതമായ അളവില്‍ കഴിച്ചില്ലെങ്കില്‍ ശരീരഭാരം വര്‍ദ്ധിക്കും. ഒരു ചെറിയ പിടി അണ്ടിപ്പരിപ്പില്‍ വരെ ഗണ്യമായ അളവില്‍ കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല നിലവാരമുള്ള പരിപ്പ് താരതമ്യേന ചെലവേറിയതായിരിക്കും, ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നു . ചിലര്‍ക്ക് നട്സ് കഴിക്കുമ്പോള്‍ ദഹനസംബന്ധമായ അസ്വസ്ഥതകള്‍ അനുഭവപ്പെടാം. , വയറുവേദന പോലുള്ളവ ഇതില്‍ ഉള്‍പ്പെടാം, പ്രത്യേകിച്ച് അണ്ടിപ്പരിപ്പ് ശരിയായി ചവച്ചില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും .നട്‌സ് പലര്‍ക്കും അലര്‍ജിയാണെന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്. മാത്രമല്ല അതിനാല്‍, നട്‌സ് കഴിച്ചതിന് ശേഷം നിങ്ങള്‍ക്ക് അസ്വസ്ഥതയും എന്തെങ്കിലും പ്രശ്നവും അനുഭവപ്പെടുകയോ ചെയ്താല്‍ നട്‌സ് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടെന്ന് അര്‍ത്ഥമാക്കുന്നു.
അമിത വണ്ണമുള്ളവര്‍ അത്യാവശ്യത്തിന് നട്സ് കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായകമാകുമത്രേ. ബദാം കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന കലോറി ഊര്‍ജ്ജത്തില്‍ മുഴുവനും ശരീരം ആഗിരണം ചെയ്യുന്നില്ല. ഇതിലുള്ള പ്രോട്ടീനും ഫാറ്റും ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാല്‍ ഈ കലോറി ആഗിരണം ചെയ്യാതെ പോകുന്നു. ഇനി നട്സ് കഴിച്ചതിന് ശേഷം കുറേയധികം മണിക്കൂറുകളിലേക്ക് നാം കഴിക്കുന്ന ഭക്ഷണത്തിലെ അമിത കലോറിയും മുഴുവനായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ലെന്നും അമേരിക്കക്കാരായ ഗവേഷകര്‍ പറയുന്നു. അപ്പോള്‍ അമിത വണ്ണക്കാര്‍ക്ക് ഇനി നട്സ് കഴിച്ച ശേഷം ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്ന് ചുരുക്കം.
ബദാം പോലെ തന്നെ പിസ്ത കഴിക്കുന്നത് നല്ലതാണ്. ഉപ്പ് ചേര്‍ക്കാത്ത പിസ്ത കഴിക്കുന്നതാണ് നല്ലത്. പിസ്തയിലും പ്രോട്ടീനും അതുപോലെ തന്നെ നാരുകളും അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. വാള്‍നട്ട് കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. പ്രത്യേകിച്ച് ഇതില്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, ഇതിലെ പ്രോട്ടീനും നാരുകളും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇതുപോലെ, കശുവണ്ടിയും നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ കഴിക്കാവുന്നതാണ്. എന്നാല്‍ ഉപ്പിട്ട പിസ്ത രക്താതിമര്‍ദ്ദം, വൃക്കരോഗം, കൈകാലുകളുടെ വീക്കം എന്നിവയുള്ള രോഗികളുടെ അവസ്ഥയെ കൂടുതല്‍ വഷളാക്കും. 7 മാസത്തില്‍ താഴെയുള്ള കുട്ടികളിലും മുലയൂട്ടുന്ന സ്ത്രീകളിലും, പിസ്ത അലര്‍ജിക്ക്കാരണമാകും..