web analytics

നിരവധി ലഹരിക്കേസുകൾ പ്രതിയായ കൊടും ക്രിമിനൽ; യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി പോലീസ്

ലഹരിക്കേസുകൾ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി പോലീസ്

തൃശൂരിൽ ലഹരിക്കേസ് പ്രതിയെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിലാക്കി പോലീസ്. ഒട്ടേറെ ലഹരിക്കേസുകളിലെ പ്രതിയായ എറണാകുളം ജില്ലയിലെ വാത്തുരുത്തി സ്വദേശിയായ നികരത്തിൽ വീട്ടിൽ വിനു എന്നുവിളിക്കുന്ന ആൻറണി എന്നയാളെയാണ് ഒരു വർഷകാലത്തേക്ക് കരുതൽ തടങ്കലിൽ അടച്ചത്.

പിഐടി എൻഡിപിഎസ് കേസ് ചുമത്തി തടങ്കലിലാക്കിയത്. തൃശൂർ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ അതി മാരക മയക്കുമരുന്ന് ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതിയാണ് ഇയാൾ.

മത്സ്യബന്ധനത്തിനിടെ വലയിൽ കുരുങ്ങിയത് നാഗവിഗ്രഹങ്ങൾ

രജിസ്റ്റർ ചെയ്ത കേസിൽ മെഡിക്കൽ കോളേജ്‌സിഐ സി.എൽ. ഷാജു. ആണ് പ്രതിയെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായി തൃശൂർ സിറ്റി പോലീസ് മേധാവിക്ക് പ്രൊപ്പോസൽ സമർപ്പിച്ചത്.

തുടർന്ന് തൃശൂർ സിറ്റി പോലീസ് മേധാവി ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്തി ഇയാൾക്കെതിരായി പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം ഒരു വർഷക്കാലത്തേക്ക് കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനുള്ള പ്രൊപോസൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ചത്.

ഇതനുസരിച്ച് കരുതൽ തടങ്കൽ ഉത്തരവ് ഇറങ്ങുകയും തുടർന്ന് എൻഡിപിഎസ് കേസിൽ ജാമ്യത്തിൽ ആയിരുന്ന പ്രതിയെ ആലപ്പുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു.

അന്വേഷണ സംഘത്തിൽ മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ കെ.ഒ. പ്രദീപ്. എ.എസ്.ഐ. എബ്രഹാം, മുഹമ്മദ് ഷാഫി, പ്രശാന്ത്, കിഷാൽ, മോഹൻകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീ മഠത്തിന് നേരെ ആക്രമണം

കളമശ്ശേരി: രാത്രിയുടെ മറവിൽ ഒരു സംഘം ​ഗുണ്ടകൾ എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുള്ള മാർത്തോമാ ഭവന്റെ 100 മീറ്ററോളം വരുന്ന കോമ്പൗണ്ട് മതിൽ തകർത്തു കയറിയെന്ന് ആക്ഷേപം.

ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച് അകത്ത് താമസമാക്കിയെന്നാണ് പരാതി.

ആശ്രമത്തിലെ ഒരു ഭാഗത്തുള്ള കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർക്കുകയും അവർക്ക് ചാപ്പലിലേക്ക് പോകുന്നതിനുള്ള ഗേറ്റിനു മുന്നിൽ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തു.

ആ ഭാഗത്ത് സ്ഥാപിച്ചിരുന്ന കന്യാസ്ത്രീ മഠത്തിന്റെ CCTV ക്യാമറകളും തകർക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലത്ത് ഭീഷണിയും അസഭ്യവർഷവും നടത്തിയതായി പരാതി ഉയർന്നു.

സെപ്തംബർ നാലാം തീയതി പുലർച്ചെ, രാത്രിയുടെ മറവിൽ എത്തിയ സംഘം, ഏകദേശം 100 മീറ്ററോളം നീളമുള്ള ചുറ്റുമതിൽ തകർക്കുകയായിരുന്നു, ക്രെയിൻ ഉപയോഗിച്ച് താൽക്കാലിക കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ച് അകത്ത് താമസമാക്കി എന്നാരോപണമാണ് ഉയരുന്നത്.

സംഭവത്തിന്റെ വിശദാംശങ്ങൾ

ആശ്രമത്തിലെ കന്യാസ്ത്രീ മഠത്തിലേക്കുള്ള കുടിവെള്ള പൈപ്പുകൾ തകർത്തു.

ചാപ്പലിലേക്കുള്ള ഗേറ്റിന് മുന്നിൽ പ്രവേശനം തടസ്സപ്പെടുന്ന രീതിയിൽ വീടുകൾ സ്ഥാപിച്ചു.

മഠത്തിനുള്ളിലെ CCTV ക്യാമറകളും തകർത്തു.

സ്ഥലത്ത് ഉണ്ടായിരുന്ന വിശ്വാസികൾക്കും കന്യാസ്ത്രീകൾക്കും ഭീഷണിയും അസഭ്യവർഷവും നേരിട്ടതായി പരാതി.

ഭൂമിതർക്കത്തിന്റെ പശ്ചാത്തലം

1980-ൽ മാർത്തോമാ ഭവൻ വേണ്ടി സ്വന്തമാക്കിയ ഭൂമിയുടെ ഉടമസ്ഥാവകാശം 2007-ൽ കോടതി വിധിയിലൂടെ ഉറപ്പിക്കപ്പെട്ടിരുന്നു.

എങ്കിലും, 2010-ൽ ഈ സ്ഥലം വാങ്ങിയെന്ന അവകാശവാദവുമായി തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് മൂസാ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർ എത്തിയതായി റിപ്പോർട്ടുണ്ട്.

ഇവരുടെ നേതൃത്വത്തിലാണ് ഗുണ്ടകളെ ഉപയോഗിച്ച് മതിൽ തകർത്തും വീടുകൾ സ്ഥാപിച്ചുമെന്നാരോപണം.

1980-ൽ മാർത്തോമാ ഭവൻ വേണ്ടി ഭൂമി സ്വന്തമാക്കി.

2007-ൽ കോടതി വിധിയിലൂടെ ഉടമസ്ഥാവകാശം മാർത്തോമാ ഭവൻക്ക് ഉറപ്പിച്ചു.

2010-ൽ, തൃശ്ശൂർ സ്വദേശികളായ മുഹമ്മദ് മൂസാ, എൻ.എം. നസീർ, സെയ്ദ് മുഹമ്മദ് എന്നിവർ “ഈ ഭൂമി ഞങ്ങൾ വാങ്ങിയതാണ്” എന്ന് അവകാശവാദവുമായി രംഗത്തെത്തി.

ഇവരുടെ നേതൃത്വത്തിലാണ് SDPI-യുമായി ബന്ധമുള്ള ഗുണ്ടകളെ ഉപയോഗിച്ച് മതിൽ തകർത്തും വീടുകൾ സ്ഥാപിച്ചുമെന്നാണ് മാർത്തോമാ ഭവൻ അധികൃതരുടെ ആരോപണം.

പൊലീസിൽ പരാതി, നടപടി ഇല്ല

സ്ഥലം കയ്യേറിയ സംഭവത്തിൽ മാർത്തോമാ ഭവൻ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും, അവരെ ഒഴിപ്പിക്കാനോ കുറ്റക്കാരെ അറസ്റ്റ് ചെയ്യാനോ പോലീസിൽ നിന്നു നടപടി ഉണ്ടായിട്ടില്ലെന്ന് പറയുന്നു.

സംഭവത്തെക്കുറിച്ച് മാർത്തോമാ ഭവൻ അധികൃതർ പോലീസിൽ പരാതി നൽകിയെങ്കിലും, ഒഴിപ്പിക്കൽ നടപടിയോ, കുറ്റക്കാരുടെ അറസ്റ്റ് പോലീസിൽ നിന്നുണ്ടായിട്ടില്ല.

“നിയമവും കോടതി വിധിയും അവഗണിച്ച് ആക്രമികൾക്ക് സംരക്ഷണം ലഭിക്കുന്നു” എന്നതാണ് സഭയുടെ വിമർശനം.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഫാ. സെബാസ്റ്റ്യനും വിശ്വാസിയായ കെ.കെ. ജിൻസണും ജോലികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതരായ സംഘം ജിൻസണിനെ മർദിക്കുകയും ഫാ. സെബാസ്റ്റ്യനെ കല്ലെറിയുകയും ചെയ്തതായി പരാതി.

ജിൻസൻ നൽകിയ പൊലീസു പരാതിയിൽ “ഫാ. സെബാസ്റ്റ്യൻ രക്ഷപ്പെട്ടില്ലെങ്കിൽ വലിയ അപകടം സംഭവിക്കുമായിരുന്നു” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

എതിർവാദം

മറുവിഭാഗം പറഞ്ഞത്: “ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് കോടതി വിധി ഞങ്ങൾക്ക് അനുകൂലമാണ്.

പകൽ സംഘർഷമുണ്ടാകുമെന്നതിനാൽ രാത്രിയിലാണ് മതിൽ പൊളിച്ചത്. ഞങ്ങൾ അവകാശപ്പെട്ട സ്ഥലത്താണ് കോൺക്രീറ്റ് വീടുകൾ സ്ഥാപിച്ചത്.”

കൂടാതെ, സംഘർഷത്തിൽ അവരുടെ ഒരു അതിഥിത്തൊഴിലാളിക്കും പരുക്കേറ്റതായി അവർക്കും ആരോപണമുണ്ട്.

സഭാ നേതൃത്വത്തിന്റെ നിലപാട്

സംഭവത്തെക്കുറിച്ച് വിവരം അതിരൂപത നേതൃത്വം, കൂരിയാ, KCBC, തലശ്ശേരി രൂപതാ മെത്രാൻ ജോസഫ് പാംബ്ലാനി എന്നിവരെ അറിയിച്ചു.

എന്നാൽ, പൊതുസമൂഹത്തോട് കാര്യങ്ങൾ തുറന്നുപറയാതെ സംഭവം മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു എന്നാരോപണവും ഉയർന്നു.

മാധ്യമ-രാഷ്ട്രീയ വിമർശനം

ഉത്തരേന്ത്യയിൽ നടക്കുന്ന ചെറിയ സംഭവങ്ങൾ പോലും മതപീഡനമായി വാർത്തയാകുമ്പോൾ, കേരളത്തിലെ ഈ ഗുരുതരമായ ആക്രമണം സംസ്ഥാന മാധ്യമങ്ങൾ പൂർണ്ണമായും അവഗണിച്ചു എന്ന വിമർശനം ഉയർന്നു.

“ക്രിസ്ത്യൻ ആധ്യാത്മിക കേന്ദ്രത്തിന് നേരെയുള്ള ആക്രമണം മതേതര രാഷ്ട്രീയം നോക്കിക്കാണാൻ തയ്യാറല്ല” എന്നതാണ് വിശ്വാസികളുടെ വാദം.


spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം

തന്ത്രിയുടെ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി...

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്

പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന് ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല...

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും ദോഹ: ഖത്തറിൽ ശൈത്യകാലം...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു

വാട്‌സ്ആപ്പ് ചാറ്റിലൂടെ പ്രണയത്തിലായ കാമുകി, കാമുകന്റെ പുത്തന്‍ സ്‌കൂട്ടറുമായി കടന്നു കൊച്ചി: വാട്‌സ്ആപ്പിൽ...

Related Articles

Popular Categories

spot_imgspot_img