web analytics

യുവാവിന്റെ കൈപ്പത്തി തകർന്നു

യുവാവിന്റെ കൈപ്പത്തി തകർന്നു

ചാവക്കാട്: ലൈറ്റ് ഹൗസിന് മുകളിൽ കയറി ഗുണ്ട്‌ പൊട്ടിച്ച യുവാവിന്റെ കൈപ്പത്തി തകർന്നു. തൃശൂർ ചാവക്കാട് അതിസുരക്ഷാമേഖലയായ കടപ്പുറം തൊട്ടാപ്പ് ലൈറ്റ് ഹൗസിന് മുകളിലാണ് സംഭവം.

ചാവക്കാട് മടപ്പേൻ സൽമാൻ ഫാരിസാ(26)ണ് ഗുണ്ട് പൊട്ടിച്ചത്. സംഭവത്തിൽ യുവാവിന്റെ വലതുകൈപ്പത്തി തകർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫാരിസിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. റീൽസ് എടുക്കുന്നതിനു വേണ്ടിയാണ് ഫാരിസും സംഘവും ഗുണ്ടുമായി ലൈറ്റ് ഹൗസിന് മുകളിൽ കയറിയതെന്ന് ചാവക്കാട് പൊലീസ് പറയുന്നു.

പിന്നാലെ ലൈറ്റ് ഹൗസിന് മുകളിൽനിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതോടെ ജനം പരിഭ്രാന്തിയിലായി. ഉദ്യോഗസ്ഥരും നാട്ടുകാരും ഇവിടേക്ക് എത്തിയപ്പോഴേക്കും പരിക്കേറ്റ യുവാവുമായി കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലേക്ക് പോയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

കുന്നംകുളത്ത് യുവാവിന്റെ കാർ തല്ലിത്തകർത്തു

തൃശൂർ: ശോഭായാത്രയ്ക്കിടയിലേക്ക് കാറോടിച്ചു കയറ്റി എന്നാരോപിച്ച് കാർ തല്ലിതകർത്തതായി പരാതി. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം.

പഴഞ്ഞി ജെറുസലേം സ്വദേശി ശരത്തിന്റെ കാറാണ് തല്ലിത്തകർത്തത്. ശരത്ത് ഓടിച്ചിരുന്ന കാർ ബൈക്കിലെത്തിയ സംഘം അടിച്ചുതകർത്തുകയായിരുന്നു.

ശോഭായാത്രക്കിടയിൽ ഗതാഗത നിയന്ത്രിച്ചവർ നൽകുന്ന നിർദേശത്തെ തുടർന്ന് ശരത് കാർ മുന്നോട്ട് എടുത്തതാണ് പ്രകോപനത്തിന് കാരണം എന്നാണ് വിവരം.

കാർ മുന്നോട്ട് പോയതിൽ പ്രകോപിതരായ ചിലർ ശരത്തിനെ പിന്തുടർന്നെത്തി വാഹനം അടിച്ചു തകർക്കുകയായിരുന്നു.

അതേസമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരോട് പരാതി പറയാൻ ചെന്നെങ്കിലും സംഘം വീണ്ടും ശരത്തിനെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയുണ്ട്.

Summary: A youth’s palm was badly injured after a country bomb exploded while he was on top of the lighthouse. The incident took place at the highly secured Thottapp Lighthouse in Chavakkad, Thrissur.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

Other news

ന്യൂറോ സർജനെന്ന് വ്യാജപ്പേര്; വേഷം മാറി മുങ്ങാൻ ശ്രമം! മെഡിക്കൽ കോളേജിൽ ‘ലേഡി ഡോക്ടർ’ പിടിയിൽ; സിനിമാ സ്റ്റൈൽ നാടകം

തിരുവനന്തപുരം:തിരുവനന്തപുരംമെഡിക്കൽ കോളേജിലെ അതീവ സുരക്ഷയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് ബുധനാഴ്ച രാവിലെ...

വിമാനത്തിനുള്ളിൽ ഗുണ്ടാ സ്റ്റൈൽ കൂട്ടത്തല്ല്; ചോര ചിതറി, പല്ലുകൾ നിലത്ത്! ലണ്ടൻ വിമാനം അടിയന്തരമായി ഇറക്കി

ലണ്ടൻ: ആകാശത്ത് പതിനായിരക്കണക്കിന് അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ അരങ്ങേറിയത് സിനിമകളെ...

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ മലപ്പുറം: പോക്സോ...

ഇഞ്ചക്ഷനാണ് ആരോഗ്യനില വഷളാക്കിയത്; എംആർഐ പരിശോധനയ്ക്കിടെ ആറുവയസുകാരൻ മരിച്ചതായി പരാതി

ഇഞ്ചക്ഷനാണ് ആരോഗ്യനില വഷളാക്കിയത്; എംആർഐ പരിശോധനയ്ക്കിടെ ആറുവയസുകാരൻ മരിച്ചതായി പരാതി ഗ്രേറ്റർ നോയിഡ:...

എയർ ഇന്ത്യയുടെ ‘അനധികൃത’ വിമാന യാത്രകൾ പിടിക്കപ്പെട്ടു;ഫിറ്റ്‌നസ് ഇല്ലാത്ത വിമാനം പറത്തിയത് എട്ടുതവണ; ഒരു കോടി രൂപ പിഴയുമായി ഡിജിസിഎ

ന്യൂഡൽഹി: വിമാനയാത്രക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ അങ്ങേയറ്റം വീഴ്ച വരുത്തിയ ടാറ്റ ഗ്രൂപ്പിന്റെ...

Related Articles

Popular Categories

spot_imgspot_img