web analytics

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി സിപിഎം നേതാവും, സീതത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമായ പി.ആർ. പ്രമോദ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മധു ബാബുവിനെതിരേ പീഡന ആക്ഷേപവുമായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് രംഗത്തു വന്നിട്ടുള്ളത്.

മധുബാബു ചിറ്റാർ സിഐ ആയിരിക്കെ തന്നെയും സിപിഎം പ്രവർത്തകരെയുംവേട്ടയാടി എന്നാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആരോപിക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് സോളാർ സമരവുമായി ബന്ധപ്പെട്ടാണ് മധു ബാബു സിപിഎം പ്രവർത്തകർക്കെതിരേ മർദ്ദനമുറകൾ സ്വീകരിച്ചതെന്ന് പറയുന്നു. സർച്ച് വാറന്റുപോലുമില്ലാതെ തൻ്റെവീട്ടിൽ കയറി, അന്ന് മൂന്നുവയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ശാരീരിക ബുദ്ധിമുട്ടുകളുള്ള ഉറങ്ങി ക്കിടന്ന തന്റെ മകനെ വലിച്ച് താഴെ ഇട്ടതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരിക്കുന്നത്.

പാർട്ടി പ്രവർത്തകനായിരുന്ന ടി.എസ്. സു രാജിനെ കാരണമില്ലാതെ ജയിലിലടച്ചതായും പരാതിയിൽ പറയുന്നു.

പോലീസിൽ ഉള്ള ഇത്തരം ക്രിമിനലുക ളേയും പുഴുക്കുത്തുകളേയും നിലയ്ക്കുനിർത്തുകതന്നെ വേണമെന്ന് പറ യുന്ന പോസ്റ്റിൽ പോലീസ് ഗുണ്ടകൾ ജാഗ്രത പാലിക്കാനും നിർദേശിക്കുന്നു.

കുന്നംകുളം കസ്റ്റഡി മർദനം; മാവോയിസ്റ്റ് ഭീഷണി

തൃശൂർ: കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മാവോയിസ്റ്റ് ഭീഷണി സന്ദേശമെത്തി. ഇന്ന് രാവിലെയായിരുന്നു സംഭവം. സംസ്ഥാനത്തെ വിവിധ പ്രശ്‍നങ്ങൾ കത്തിൽ പരാമർശിച്ചിട്ടുണ്ട്.

മാവോയിസ്റ്റ് സംസ്ഥാന ചീഫ് രാധാകൃഷ്‌ണൻ എന്ന വ്യക്തിയുടെ പേരിൽ അയച്ച കത്താണ് കുന്നംകുളം പൊലീസിന് ലഭിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി.

സംസ്ഥാനത്തെ വിവിധ പ്രശ്നങ്ങൾ, സർക്കാരിനെയും പൊലീസിനെയും എതിർത്ത നിലപാടുകൾ, യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരേ ജനങ്ങളെ തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്ന വരികൾ തുടങ്ങി പല കാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ആദ്യ പ്രതികരണം കത്ത് ലഭിച്ചതോടെ കുന്നംകുളം പൊലീസ് ഉടൻ അന്വേഷണം ആരംഭിച്ചു. കത്തിന്റെ ഭാഷ, ഉള്ളടക്കം, എഴുത്ത് ശൈലി എന്നിവ പരിശോധിച്ചപ്പോൾ, പത്തനംതിട്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.

ഇയാൾക്ക് വയനാട്ടിൽ സമാനമായ രീതിയിൽ കത്തയച്ചതിന് മുൻപ് കേസുണ്ടായിരുന്നു.

ഇയാൾക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന് പോലീസിന് സംശയവുമുണ്ട്.

ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായി അധികൃതർ അറിയിച്ചു.

കത്തിലെ ഉള്ളടക്കംസംസ്ഥാനത്ത് യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്തെ ഒട്ടനവധി കാർഷിക പ്രശ്‌നങ്ങൾ, സമകാലിക സംഭവങ്ങൾ, പൊലീസിനും സർക്കാരിനും എതിരെയുള്ള ആഹ്വാനം എന്നിവയാണ് കത്തിലുള്ളത്.

കുന്നംകുളം സിഐ കത്ത് മേലുദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. അവരുടെ നിർദേശപ്രകാരം തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

#കത്ത് വെറും ഭീഷണിപത്രമല്ല; അതിൽ വിവിധ സാമൂഹിക-കാർഷിക പ്രശ്നങ്ങൾ വരെ പരാമർശിച്ചിരുന്നു.

#യൂണിഫോം ധരിച്ച ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങൾ അണിനിരക്കണം എന്ന ആഹ്വാനം.

#മൂന്നാം മുറ (Custodial torture) പൂർണമായും അവസാനിപ്പിക്കണമെന്ന ആവശ്യം.

#കാർഷിക പ്രശ്നങ്ങളും സർക്കാരിന്റെ വീഴ്ചകളും കത്തിൽ ചൂണ്ടിക്കാട്ടി.

സമയക്രമം കൂടി ശ്രദ്ധേയമാണ്. കുന്നംകുളത്തുതന്നെ നടന്ന കസ്റ്റഡി മർദ്ദന വിവാദങ്ങൾ ശക്തമായി ചർച്ച ചെയ്യപ്പെടുന്ന സമയത്താണ് ഈ കത്ത് ലഭിച്ചത്.

Summary: Sithathode grama panchayat president and CPM leader P.R. Pramod against DYSP madhu babu

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടത് രാജ്യത്തെ നടുക്കിയ 26 പ്രധാന ആക്രമണങ്ങളുടെ സൂത്രധാരൻ

മാവോയിസ്റ്റ് കമാൻഡർ മാദ്‍വി ഹിദ്മ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു ചെന്നൈ: ഇന്ത്യയിലെ ഏറ്റവും...

ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം; ഡിസംബര്‍ 15ന് തുടങ്ങും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ തെരഞ്ഞെടുപ്പിന് ശേഷം നടത്താന്‍ തീരുമാനം.തെരഞ്ഞെടുപ്പ് ഡ്യൂട്ടികളെ തുടര്‍ന്ന്...

ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ ഞെട്ടിക്കുന്ന ഇംഗ്ലീഷ് ക്ലാസ്; അധ്യാപകന്റെ ഗുരുതര തെറ്റുകൾ വീഡിയോയിലൂടെ പുറത്തുവന്നു

ഛത്തീസ്ഗഢ് പ്രൈമറി സ്കൂളിൽ ഞെട്ടിക്കുന്ന ഇംഗ്ലീഷ് ക്ലാസ്; അധ്യാപകന്റെ ഗുരുതര തെറ്റുകൾ...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

യാത്രയ്ക്കിടെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം തിരുവനന്തപുരം: ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന എമിറേറ്റ്‌സ് വിമാനത്തെ...

എഐ ബബിൾ പൊട്ടിയാൽ ആഗോള വിപണിക്ക് വലിയ ആഘാതം; സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്

എഐ ബബിൾ പൊട്ടിയാൽ ആഗോള വിപണിക്ക് വലിയ ആഘാതം; സുന്ദർ പിച്ചൈയുടെ...

Related Articles

Popular Categories

spot_imgspot_img