web analytics

രാഹുലിനെതിരെ നിയമ നടപടിക്കില്ലെന്ന് ഇരകൾ

രാഹുലിനെതിരെ നിയമ നടപടിക്കില്ലെന്ന് ഇരകൾ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈംഗികാരോപണങ്ങളിൽ നിയമനടപടിയുമായി പോകാൻ താൽപര്യമില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് സ്ത്രീകൾ.

രാഹുൽ മാങ്കൂട്ടത്തിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് വെളിപ്പെടുത്തിയ കൊച്ചിയിലെ യുവ നടിയിൽ നിന്നും ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി.

എന്നാൽ മാധ്യമങ്ങളോട് തുറന്ന് പറഞ്ഞ കാര്യങ്ങള്‍ ക്രൈം ബ്രാഞ്ചിനോടും പറഞ്ഞുവെങ്കിലും നിയമനടപടിക്ക് താൽപര്യമില്ലെന്ന് ആണ് നടി മൊഴി നൽകി. ട്രാൻസ്‌ജെൻഡർ യുവതി മൊഴി നൽകാൻ താൽപര്യമില്ലെന്ന് പൊലിസിനെ അറിയിച്ചു.

അതേസമയം ഗർഭഛിത്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു. ഗർഭഛിത്രം നടത്തിയ യുവതിയുമായി പൊലിസ് സംസാരിച്ചു. എന്നാൽ നിയമനടപടിക്ക് ഇതേവരെ ഈ സ്ത്രീയും താൽപര്യം അറിയിച്ചിട്ടില്ല.

രാഹുലിനെതിരെ പരാതി നൽകിയവരുടെ മൊഴിയും പൊലിസ് രേഖപ്പെടുത്തി.

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ഇന്നും ചോദ്യം ചെയ്യും

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചി പൊലീസ് ആണ് ചോദ്യം ചെയ്യുന്നത്. അതേസമയം കേസിൽ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായ ഇന്നലെ അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് വേടനെ വിട്ടയച്ചത്. കേസില്‍ പരാതിക്കാരിയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

തുടർന്ന് കേസില്‍ നിര്‍ണായകമായേക്കാവുന്ന ഈ മൊഴി പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ അറസ്റ്റ് ഒഴിവായെങ്കിലും അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്തെല്ലാം ഹാജരാവാനും ചോദ്യം ചെയ്യലുമായി സഹകരിക്കാനും ആണ് വേടന് കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്.

യുവഡോക്ടറുടെ പരാതിയിലാണ് തൃക്കാക്കര പൊലീസ് വേടനെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്.

എന്നാല്‍, തനിക്കെതിരെ ഉയർന്നു വന്ന പരാതികള്‍ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് വേടന്റെ വാദം.

Summary: Two women who accused MLA Rahul Mankootathil of sexual harassment have stated they are not interested in pursuing legal action. Meanwhile, the Crime Branch has recorded the statement of a young actress from Kochi who revealed a bad experience with Rahul Mankootathil.

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

കെഎസ്ഇബിക്ക് ഇനി ‘സോളാർ’ കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം

കെഎസ്ഇബിക്ക് ഇനി 'സോളാർ' കരുത്ത്; സംസ്ഥാനത്ത് ചരിത്രത്തിലാദ്യമായി ജലവൈദ്യുതിയെ മറികടന്ന് സൗരോർജ്ജം Thiruvananthapuram:...

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ് സംബന്ധിച്ച രേഖകൾ സമർപ്പിക്കാനിരിക്കെ

കുസാറ്റിലെ എൻജിനീയറിങ് വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ; മരണം ഹാജർ കുറവ്...

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, മത്സരവിജയം, ബന്ധുക്കളുമായി കൂടിക്കാഴ്ച്ച; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം ചിലർക്കു മികച്ച...

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന്

ഹരിയാൻവി താരം ദിവ്യാങ്ക സിരോഹി അന്തരിച്ചു; അന്ത്യം 30-ാം വയസ്സിൽ ഫ്ലാറ്റിൽ...

ലെബനനിൽ ഇസ്രായേൽ ആക്രമണം: മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു; വെടിനിർത്തലിന് ശേഷം രക്തരൂക്ഷിതമായ പോരാട്ടം

Beirut: തെക്കൻ ലെബനനിൽ Israel നടത്തിയ ആക്രമണത്തിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. അൽ-തൈരി...

Related Articles

Popular Categories

spot_imgspot_img