web analytics

ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

ഷോക്കേറ്റ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളില്‍ കയറിയ വിദ്യാര്‍ഥിക്ക് ഷോക്കേറ്റ് ഗുരുതര പരിക്ക്. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 5 മണിക്കായിരുന്നു അപകടം നടന്നത്.

കടുത്തുരുത്തി പോളിടെക്നിക്ക് വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ മുകളില്‍ കൂടി മറുവശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അദ്വൈതിനു ഷോക്കേറ്റത്. വിദ്യാർത്ഥിക്ക് 90% പൊള്ളലേറ്റിട്ടുണ്ട്.

ഇടുക്കി കുട്ടിക്കാനത്ത് ബൈക്കപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി കുട്ടിക്കാനത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർഥിക്ക് പരിക്കേറ്റു.

കുട്ടിക്കാനം മരിയൻ കോളേജിലെ ബിഎസ്സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർഥി അണക്കര പ്ലാമൂട്ടിൽ വീട്ടിൽ ഡോൺ സാജൻ (19) ആണ് മരിച്ചത്.

കോളേജിൽ നടക്കുന്ന എക്‌സിബിഷന് വേണ്ട സാമഗ്രഹികൾ വാങ്ങാൻ പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ ഐഎച്ച്ആർഡി കോളേജിന് സമീപത്തെ കൊടും വളവിലാണ് ചൊവാഴ്ച്ച രാവിലെ പതിനൊന്നു മണിയോടെ അപകടമുണ്ടായത്. റോഡിൽ മറിഞ്ഞ ബൈക്ക് മീറ്ററുകളോളം തെന്നി നീങ്ങിയാണ് നിന്നത്.

ഡോൺ അപകട സ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഏലപ്പാറ നാലാം മൈൽ സ്വദേശി അൻസൽ (18) നെ കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡോണിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചു. പിതാവ് സാജൻ, മാതാവ് ദീപ.

Summary: Kottayam Appanchira railway station witnessed a tragic incident as a student, who climbed on top of a stationary freight train, suffered serious injuries after electric shock. The accident occurred around 5 PM.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img