web analytics

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

ഓണത്തിന് മലയാളി കുടിച്ചത് 920 കോടിയുടെ മദ്യം

തിരുവനന്തപുരം: ഈ വർഷത്തെ ഓണക്കാലത്ത് 12 ദിവസം കൊണ്ട് മലയാളി കുടിച്ചത് 920.74 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 9.34 ശതമാനത്തിന്റെ വർധനവാണ് ഇക്കൊല്ലം വിൽപനയിലുണ്ടായത്.

കഴിഞ്ഞ വർഷം ഓണക്കാലത്തെ 824.07 കോടി രൂപയുടെ വിൽപനയാണ് നടന്നത്. അത്തം മുതൽ മൂന്നാം ഓണം വരെയുള്ള ദിവസത്തെ കണക്കാണിത്. തിരുവോണ ദിവസം മദ്യക്കടകൾ തുറന്ന് പ്രവർത്തിച്ചിരുന്നില്ല.

പിന്നാലെ അവിട്ടം ദിനമായ ശനിയാഴ്ച മാത്രം വിറ്റത് 94.36 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെ അവിട്ടം ദിനത്തിൽ നടന്നത് 65.25 കോടിയുടെ മദ്യമായിരുന്നു.

ഒന്നാം ഓണത്തിനാണ് വിൽപന പൊടിപൊടിച്ചത്. ഒറ്റ ദിവസം 137.64 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞ തവണത്തെ വില്പന 126.01 കോടിയായിരുന്നു. ഓണത്തിന്റെ ആദ്യ ദിവസങ്ങളിൽ കഴിഞ്ഞ പ്രാവശ്യത്തേക്കാൾ കുറവായിരുന്നു വിൽപനയെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ ഇത് മറികടന്നു.

ആദ്യത്തെ ആറു ദിവസം 426.8 കോടിയുടെ മദ്യം വിറ്റപ്പോൾ തുടർന്നുള്ള അഞ്ചു ദിവസങ്ങളിൽ 500 കോടിക്കടുത്ത് വിൽപന നടന്നു. ഓഗസ്റ്റ് 29, 30 തീയതികളിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കനത്ത വിൽപനയുണ്ടായി.

ഈ വർഷത്തെ മദ്യവിൽപനയുടെ കണക്ക്

ഓഗസ്റ്റ് 25 –66.88 കോടി
ഓഗസ്റ്റ് 26 –64.61 കോടി
ഓഗസ്റ്റ് 27 –73.75 കോടി
ഓഗസ്റ്റ് 28 –55.61 കോടി
ഓഗസ്റ്റ് 29 –80.41 കോടി
ഓഗസ്റ്റ് 30 –85.54 കോടി
ഓഗസ്റ്റ് 31 –74.99 കോടി
സെപ്റ്റംബർ 2 –90.43 കോടി
സെപ്റ്റംബർ 3 –96.52 കോടി
സെപ്റ്റംബർ 4 –137.64 കോടി
സെപ്റ്റംബർ 6 –94.36 കോടി

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു വിദ്യാർത്ഥിയെ മദ്യപിച്ച് അവശനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ.

ന​ഗരത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ നടത്തിയ മദ്യപാന മത്സരത്തിനിടെയാണ് വിദ്യാർത്ഥികളിൽ ഒരാൾ കുഴഞ്ഞുവീണത്.

ആൽത്തറ ജംക്‌ഷനിൽ നിർമാണത്തിലിരുന്ന വീട്ടിലായിരുന്നു മദ്യപാന മത്സരം സംഘടിപ്പിച്ചത്.

മദ്യപാന മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിൽ അവധി ആയതിനാൽ, സ്കൂൾ യൂണിഫോം ഒഴിവാക്കി മുണ്ടും ഷർട്ടുമണിഞ്ഞ ഏഴ് വിദ്യാർത്ഥികളാണ് മത്സരത്തിനായി എത്തിയതെന്ന് പൊലീസ് കണ്ടെത്തി.

നിർമാണത്തിലിരുന്ന വീട്ടിലാണ് ഇവർ മദ്യം കഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നു.

സാധാരണ സ്കൂൾ യൂണിഫോം ധരിക്കാത്തതിനാൽ, അവർ വിദ്യാർത്ഥികളാണെന്ന് ഔട്ട്ലെറ്റ് ജീവനക്കാർ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം.

വിദ്യാർത്ഥികൾ തന്നെയാണ് ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം വാങ്ങിയത്.വാങ്ങിയ മദ്യവുമായി സംഘം ആൽത്തറയിലെ വീട്ടിലേക്ക് എത്തി.

വിദ്യാർത്ഥി കുഴഞ്ഞുവീണത് മത്സരത്തിൻ്റെ

ഭാഗമായി, ആരാണ് കൂടുതൽ മദ്യം കുടിക്കുമെന്ന വെല്ലുവിളി സംഘടിപ്പിച്ചെന്നാണ് വിവരം.

അരക്കുപ്പി മദ്യം വെള്ളമൊഴിക്കാതെ കുടിച്ച ഒരാൾ ഉടൻ തന്നെ കുഴഞ്ഞുവീണു. അവസ്ഥ ഗുരുതരമായപ്പോൾ സംഘത്തിലെ അഞ്ചുപേർ ഓടി രക്ഷപ്പെട്ടു.

അതേസമയം, ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥി ധൈര്യം കാണിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.

പൊലീസെത്തി വിദ്യാർത്ഥിയെ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇപ്പോൾ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്.

Summary: During this year’s Onam season, liquor sales in Kerala touched ₹920.74 crore in just 12 days, marking a 9.34% increase compared to last year’s sales.

spot_imgspot_img
spot_imgspot_img

Latest news

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

Other news

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

അസിം മുനീറിന്റെ സ്ഥാനാരോഹണത്തിന് തൊട്ടുമുൻ‌പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ...

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ

കുട്ടികളുടെ അശ്ലീല വിഡിയോകളുടെ വൻ ശേഖരം; പിടികൂടിയത് ‘സാത്താനിക്’ ഗ്യാങ്ങിനെ സിഡ്‌നി∙ കുട്ടികളെ...

ഈ ഒരു നിയമം പലർക്കും അറിയില്ല… പക്ഷേ ലംഘിച്ചാൽ കനത്ത പിഴ

തിരുവനന്തപുരം: നഗരങ്ങളിലും ഉപനഗരങ്ങളിലുമുള്ള തിരക്കേറിയ റോഡുകളിൽ സീബ്രാ ക്രോസിൽ സുരക്ഷിതമായി റോഡ്...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Related Articles

Popular Categories

spot_imgspot_img