റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

റോപ്പ് വേ തകർന്ന് ആറ് പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിൽ റോപ്പ് വേ തകർന്ന് ആറ് പേർ മരിച്ചു. ക്ഷേത്രത്തിലേക്കുള്ള കാര്‍ഗോ റോപ്‌വേ കേബിള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം.

ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ പ്രശസ്തമായ പാവഗഡ് ക്ഷേത്രത്തിലേക്കുള്ള റോപ്‌വേ ആണ് പൊട്ടിവീണത്. അപകടത്തിൽ ആറ് മരണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പോലീസ് സൂപ്രണ്ട് ഹരേഷ് ദുധത്തിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അപകടത്തിൽ മരിച്ചവരില്‍ മൂന്ന് പേര്‍ പ്രദേശവാസികളും രണ്ട് പേര്‍ കശ്മീരില്‍ നിന്നുള്ളവരും ഒരാള്‍ രാജസ്ഥാനില്‍ നിന്നുള്ളയാളുമാണ്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും പൊലീസും അഗ്‌നിശമന സേനയും സജീവമായി രംഗത്തുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ് എന്നും ഗോധ്ര-പഞ്ച്മഹല്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് രവീന്ദ്ര അസാരി വ്യക്തമാക്കി.

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10 വയസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ കോലാപ്പുര്‍ ജില്ലയിലെ കൊഡോളി ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്.

ശ്രാവണ്‍ ഗവാഡെ (10) എന്ന കുട്ടിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ഗണേശ പന്തലില്‍ കളിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിനായക ചതുര്‍ഥി ആഘോഷവേളയില്‍ ഗണേശ വിഗ്രഹങ്ങള്‍ പ്രതിഷ്ടിക്കുന്നതിനായി താത്കാലികമായി നിർമിക്കുന്ന പന്തലാണിത്.

അസ്വസ്ഥതയെ തുടർന്ന് ശ്രാവണ്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ശേഷം അമ്മയുടെ മടിയില്‍ കിടന്ന ശ്രാവണ്‍ മരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് അധികൃതര്‍ അറിയിച്ചു.

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറില്‍ ഇടിച്ചു തകര്‍ത്തു. മകളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ റോഡരികില്‍ നിന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു.

വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്.

മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു.

കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം- പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടം. സജികയും അമ്മ ചന്ദ്രികയും സ്‌കൂട്ടറില്‍ വൈക്കത്ത് നിന്നും പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു.

പൂത്തോട്ട ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളില്‍ ഇടിച്ച ശേഷം ഓടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.

കാര്‍ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പന്റെ വലതുകൈക്ക് പരിക്കേല്‍ക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഉദയപ്പന്‍ തെറിച്ച് ഓടയില്‍ വീണു.

ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രികദേവിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

Summary: Six people were killed in Gujarat after a cargo ropeway to a temple collapsed when its cable snapped. The tragic accident occurred around 3:30 PM on Saturday.

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി

പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈബ്രറി ജോലി ബെംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട...

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു

ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബ...

കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ 

കോഴിക്കോടും പോലീസിൻ്റെ മൂന്നാംമുറ  കോഴിക്കോട്: കോഴിക്കോട്ടും യുവാക്കൾക്കെതിരെ പോലീസ് മൂന്നാംമുറ പ്രയോഗിച്ചെന്ന് പരാതി....

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം

ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം ഇടുക്കി...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും

ചന്ദ്രഗ്രഹണം; ക്ഷേത്രങ്ങൾ നേരത്തെ അടയ്ക്കും തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും...

Related Articles

Popular Categories

spot_imgspot_img