മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം
ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം. ആലപ്പുഴ ചേര്‍ത്തലയിലെ തന്റെ മണ്ഡലത്തില്‍ ഓണ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടി.
ചേര്‍ത്തലയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ പരിശോധനയ്ക്ക് വിധേയനാക്കി. രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മന്ത്രിക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്.
മന്ത്രിക്ക് ബിപി കൂടിയത് മാത്രമാണ് പ്രശ്‌നമെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ നിരീക്ഷണത്തിന് ശേഷം വിട്ടയച്ചു.
അയ്യപ്പ സംഗമത്തിലേക്ക് സുരേഷ് ഗോപിക്ക് ക്ഷണം
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലേക്ക് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ക്ഷണിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് കേന്ദ്രമന്ത്രിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്.
പരമാവധി സമവായമുണ്ടാക്കി സംഗമം നല്ല നിലയില്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ക്ഷണം. സുരേഷ് ഗോപി അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുമെന്ന് കരുതുന്നതായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
ഈ മാസം 20നാണ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം പമ്പാ തീരത്ത് നടക്കുന്നത്. ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ഇത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍. കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍, കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ അടക്കം സംഗമത്തിൽ പങ്കെടുക്കുമെന്നാണ് വിവരം.
ശബരിമല കര്‍മ്മ സമിതി നടത്തുന്ന അയ്യപ്പ സംഗമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരെ പങ്കെടുപ്പിക്കാനും നീക്കമുണ്ട്. കൂടാതെ ബിജെപി ഇതര നേതാക്കളെയും ക്ഷണിക്കാനാണ് നീക്കം.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബദല്‍ അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷന്‍ ആര്‍ വി ബാബു പറഞ്ഞു.
Summary: Kerala Agriculture Minister P. Prasad experienced uneasiness while returning from an Onam event in his constituency, Cherthala, Alappuzha, and later sought hospital treatment.









