web analytics

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവ്. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം.

ഇന്നലെ പുലര്‍ച്ചെയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് യുവാവിന്റെ പരാക്രമം. പെരുമ്പാവൂര്‍ സ്വദേശിയായ അജ്മലാണ് സുരക്ഷാ ജീവനക്കാരെ മറികടന്ന് അതിക്രമം നടത്തിയത്.

റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് അജ്മല്‍ ബൈക്ക് ഓടിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടാന്‍ എത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് താക്കോലുമായി യുവാവ് കടന്നു കളഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അജ്മലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ നാലു ലക്ഷം രൂപ വിലയുള്ള ജി 310ആർ മോഡൽ ബി എം ഡബ്ള്യു ബെെക്ക് കസ്റ്റഡിയിലെടുത്തു.

ബെെക്ക് മൂന്നു ദിവസം മുമ്പാണ് പ്രതി വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൂനെ-കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയായിരുന്നു യുവാവിന്റെ പരാക്രമം.

സംഭവസമയം നിരവധി യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നുണ്ടായിരുന്നു. തലനാരിഴക്കാണ് വലിയൊരു അപകടം ഒഴിവായത്. ഇയാൾ ലഹരിക്കേസിലെ പ്രതിയാണെന്ന് സൂചനയുള്ളതായാണ് പൊലീസ് നൽകിയ വിവരം.

‘എന്താണ് സംഭവിക്കുക എന്നറിയാൻ ആകാംക്ഷ’; റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വെച്ച വിദ്യാ‌ർത്ഥികൾ പിടിയിൽ

കണ്ണൂർ: റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വച്ച സ്കൂൾ വിദ്യാ‌ർത്ഥിളെ പിടികൂടി ആർ.പി.എഫ്. പ്ലസ് വൺ,​ പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെയാണ് പിടികൂടിയത്.

സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായാണ് സംഭവം.

വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിൽ കരിങ്കൽ ചീളുകൾ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോവുകയും ചെയ്തിരുന്നു. തുടർന്ന് ലോക്കോ പൈലറ്റ് ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു.

പിന്നാലെ ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോൾ പാളത്തിന്റെ പരിസരത്തായി വിദ്യാർഥികൾ നിന്നിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തി.

ട്രാക്കിൽ കല്ലുകൾ വച്ച് മാറി നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെത്തുടർന്ന് ചെയ്തതാണെന്നുമാണ് വിദ്യാ‌ർത്ഥികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

തുടർന്ന് സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാ‌ർത്ഥികളെ ബോധ്യപ്പെടുത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകായും ചെയ്തു.

കഴിഞ്ഞ ജൂലായ് 12നും സമാന രീതിയിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ റെയിൽപാളത്തിൽ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

Summary: A youth was riding a luxury bike along the platform at Ernakulam North Railway Station, causing shock among passengers. Authorities are investigating the incident as it raised serious safety concerns.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക് രക്ഷകരായി മോഹനനും ബാബുവും

നഷ്ടപ്പെട്ടെന്ന് കരുതിയത് തിരികെ കിട്ടി; മൂന്നാർ യാത്രയ്ക്കിടെ പേഴ്‌സ് നഷ്ടപ്പെട്ട ഭവാനിക്ക്...

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ, പാലക്കാടിന്റെ പ്രിയ എംഎൽഎ

കലാലോകത്തോട് താത്കാലിക വിട; രമേഷ് പിഷാരടി ഇനി പൂർണ്ണസമയ രാഷ്ട്രീയക്കാരൻ പാലക്കാട് നിയമസഭാ...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

രാജ്യസഭയിലും വരുന്നു ഇടതിന് ‘ചെക്ക്’! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം

രാജ്യസഭയിലും വരുന്നു ഇടതിന് 'ചെക്ക്'! ഒരംഗത്തെ ജയിപ്പിക്കാൻ പോലും ബിജെപി വേണം കൊച്ചി:...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

Related Articles

Popular Categories

spot_imgspot_img