web analytics

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

മദപ്പാടിലായിരുന്ന ആന പാപ്പാൻമാരെ കുത്തിവീഴ്‌ത്തി

ആലപ്പുഴ: മദപ്പാടിലായിരുന്ന ഹരിപ്പാട് സ്‌കന്ദൻ എന്ന ആന പാപ്പാൻമാരെ കുത്തി. രണ്ടാം പാപ്പാനായ കരുനാഗപ്പളളി സ്വദേശി മണികണ്ഠനെയാണ് ആദ്യം കുത്തിയത്.

ആനയെ അഴിക്കാനായി മുകളിൽ കയറിയ പാപ്പാനെ കുലുക്കി താഴെയിട്ട് കുത്തുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മണികണ്ഠനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനു പിന്നാലെ ആനത്തറിയിലേക്ക് കൊണ്ടു വരുന്നതിനിടെ മറ്റൊരു പാപ്പാനെ കൂടി ആന വീണ്ടും കുത്തി പരിക്കേൽപ്പിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ആനയാണ് ഹരിപ്പാട് സ്കന്ദൻ.

സ്കന്ദനെ മദപ്പാടിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ പുരയിടത്ത് കെട്ടിയിട്ടിരിക്കുകയായിരുന്നു. അവിടെ നിന്നും ചങ്ങല അഴിച്ചുമാറ്റുന്നതിനിടെയാണ് പാപ്പാനെ കുത്തിയത്.

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന വീണു. വടക്കുംഭാഗം സ്വദേശി വിച്ചാട്ട് വർഗീസിന്റെ കിണറിലാണ് കാട്ടാന വീണത്.

കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറ്റിലാണ് 15 വയസ് പ്രായമുള്ള ആന വീണതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് കാട്ടാന കിണറ്റില്‍ കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. നിരന്തരം കാട്ടാന ശല്യമുള്ള ജനവാസ മേഖലയാണിത്. നേരത്തെയും ഈ ഭാഗത്തെ കിണറ്റില്‍ അക്രമകാരിയായ കാട്ടാന വീണിരുന്നു.

ഇതിനെ പിടികൂടി മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ അന്ന് രംഗത്തെത്തിയിരുന്നു. പിടികൂടാമെന്ന് ഉറപ്പ് നല്‍കി നാട്ടുകാരെയെല്ലാം മാറ്റിയ ശേഷമാണ് അന്ന് കാട്ടാനയെ രക്ഷപ്പെടുത്തിയത്.

എന്നാല്‍ കാട്ടാനയെ പിടികൂടി മാറ്റാന്‍ അധികൃതര്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഇത്തവണ അത്തരത്തിലുള്ള ഉറപ്പുകള്‍ ആവശ്യമില്ലെന്നും ശക്തമായ പരിഹാരം വേണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

ഇനി നാട്ടിലിറങ്ങി മൊട കാട്ടുന്ന കാട്ടാനകളുടെ കാര്യം പോക്കാ

കണ്ണൂർ: ആറളം ഫാമിലും പുനരധിവാസമേഖലയിലും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാദ്ധ്യത സർക്കാർ ആലോചിക്കുന്നു.

ആറളം ഫാമിലും പുനരധിവാസ മേഖലയിലും മനുഷ്യവന്യജീവി സംഘർഷം രൂക്ഷമാകുന്നതിനിടെ, പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന കാട്ടാനകളെ പിടികൂടി കുങ്കികളാക്കാനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിഗണിക്കുന്നതായാണ് റിപ്പോർട്ട്.

ആറളം വന്യജീവി ഡിവിഷനിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് മന്ത്രി സർക്കാരിന്റെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചത്.

സംസ്ഥാനത്ത് വ്യാപകമായി ഉയരുന്ന മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

അപകടം നേരിടുന്ന പ്രദേശങ്ങളെ “മനുഷ്യ–വന്യജീവി സൗഹൃദ മേഖല”കളാക്കുക എന്ന ദീർഘകാല പദ്ധതിയുടെ ഭാഗമായി പല മേഖലകളിലും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.

Summary: At Haripad, a captive elephant named Skandan turned violent and attacked its mahouts. The elephant first gored Manikandan from Karunagappally, then shook off another mahout who climbed on it and attacked him as well.

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ – നെതർലൻഡ്‌സ് പോരാട്ടം ഇന്ന്!

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്! അഹമ്മദാബാദിൽ ഇന്ന് ഡച്ച് വേട്ടയോ? ഇന്ത്യ...

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ

പഞ്ചാബി വിവാഹ വേദിയിൽ കോടികൾ പറത്തിയെന്ന ആരോപണം; വിശദീകരണവുമായി വരൻ്റെ കൂട്ടർ പഞ്ചാബിലെ...

വയനാട്ടില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി

കല്പറ്റ: വയനാട് ജില്ലയെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പീഡനത്തിനിരയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ...

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ്

കേരളത്തിൽ ₹2,000 കോടി നിക്ഷേപം പ്രഖ്യാപിച്ച് എസ്‌എഫ്‌ഒ ടെക്നോളജീസ് കൊച്ചി: കേരളത്തിൽ 2,000...

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ ദുരൂഹത? അഞ്ച് കോടിയുടെ നഷ്ടം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ്;

കോഴിക്കോട്: മലബാറിലെ പ്രമുഖ വസ്ത്രവ്യാപാര കേന്ദ്രമായ കോഴിക്കോട് പാളയം ജയലക്ഷ്മി സിൽക്‌സിലുണ്ടായ...

Related Articles

Popular Categories

spot_imgspot_img