web analytics

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി മരിച്ചു

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി മരിച്ചു

പാലക്കാട്: ഓണാഘോഷത്തിനിടെ കോളജ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് അഗളി ഐഎച്ച്ആർഡി കോളജിലാണ് സംഭവം. 22 വയസുകാരനായ ജീവ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്.

കോളജിൽ ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം കഴിഞ്ഞയുടനെ ജീവ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബൽ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ ജീവൻ രക്ഷിക്കാനായില്ല.

വരാന്തയിലെ ഗ്രില്ലിൽ കയറുന്നതിനിടെ ഷോക്കേറ്റു; കണ്ണൂരിൽ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: അഞ്ചു വയസുകാരൻ ഷോക്കേറ്റു മരിച്ചു. മട്ടന്നൂർ കോളാരിയിൽ ആണ് സംഭവം. ളാരി സ്വദേശി ഉസ്മാന്റെ മകൻ മുഹിയുദ്ദീനാണ് മരിച്ചത്. വീട്ടു വരാന്തയിലെ ഗ്രില്ലിൽ പിടിപ്പിച്ചിരുന്ന മിനിയേച്ചർ ലൈറ്റിൽ നിന്നാണ് ഷോക്കേറ്റത്.

ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. ഗ്രില്ലിന് മുകളിലേക്ക് കയറുന്നതിനിടെ ഷോട്ടായി കിടന്ന മിനിയേച്ചർ ലൈറ്റിന്റെ വയർ ദേഹത്ത് തട്ടിയാണ് ഷോക്കേറ്റത്.

ഉടൻ തന്നെ ബന്ധുക്കൾ കുട്ടിയെ മട്ടന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കൂത്തുപറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി.

അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം തലശ്ശേരി ജില്ലാ ആശുപത്രിയിൽ. നടപടികൾക്ക് ശേഷം വീട്ടുകാർക്ക് വിട്ട് നൽകും.

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്

തൃശൂര്‍: ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസിന് പൊലീസുകാരി വഴിയൊരുക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ നടപടി.

ആംബുലന്‍സിനുള്ളിൽ രോഗിയുണ്ടായിരുന്നില്ലെന്ന് കണ്ടെത്തലിനെ തുടർന്ന് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധയിലാണ് ഇക്കാര്യം വ്യക്തമായത്.

സംഭവത്തിൽ വാഹനവും ഡ്രൈവറെയും മോട്ടോര്‍ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

ദൃശ്യം കണ്ടപ്പോള്‍ തന്നെ അത് ഡ്രൈവറെടുത്തതാണെന്ന് സംശയം തോന്നിയിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അങ്ങനെ ഒരു ദൃശ്യം പകര്‍ത്താന്‍ ആംബുലന്‍സിനുള്ളിലെ ഡ്രൈവര്‍ക്ക് മാത്രമേ പറ്റുമായിരുന്നുള്ളു. ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് നിയമം.

കൂടാതെ ആംബുലന്‍സില്‍ രോഗിയുണ്ടായിരുന്നില്ലെന്ന് വിശ്വസീനിയമായ വിവരവും ലഭിച്ചെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് എംവിഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ആംബുലന്‍സ് ഓടിച്ചതിലാണ് ഡ്രൈവര്‍ ഫൈസലിനെതിരെ ഗതാഗതവകുപ്പ് നിയമപ്രകാരം കേസ് എടുത്തിരിക്കുന്നതെന്നും എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അശ്വിനി ജങ്ഷനിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന്റെ മുന്നേയോടി വഴി കാണിച്ച വനിതാ അസി. സബ് ഇന്‍സ്‌പെക്ടര്‍ അപര്‍ണ ലവകുമാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

Summary: A 22-year-old college student collapsed and died during Onam celebrations at IHRD College, Agali, Palakkad. The deceased has been identified as Jeeva, a student of the institution. The sudden incident cast a shadow over the festive celebrations.

spot_imgspot_img
spot_imgspot_img

Latest news

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

Other news

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി ദേവൻ

അവൻ എന്റെ ചങ്കും പറിച്ചങ്ങ് പോയി… ഹൃദയം നുറുങ്ങുന്ന വാക്കുകളുമായി ലക്ഷ്മി...

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു; 2022ന് ശേഷം ജീവനൊടുക്കിയത് നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സേനാ ജീവനക്കാരും; പിന്നിൽ…..

ബ്രിട്ടനിലെ പോലീസുകാർക്കിടയിൽ ആത്മഹത്യകൾ വർധിക്കുന്നു ലണ്ടൻ ∙ ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടുന്ന മേഖലകളിൽ...

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു; വീഴ്ചയിൽ ഇടതുകാൽ അറ്റുപോയി

ഓടുന്ന ട്രെയിനിൽ നിന്ന് ഫോൺ തട്ടിയെടുത്ത ശേഷം യുവാവിനെ താഴേക്ക് തള്ളിയിട്ടു;...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ കൂട്ടക്കൊല തുടരുന്നു

ആദ്യം 500; ഇന്നലെ കൊലപ്പെടുത്തിയത് നൂറിലധികം തെരുവ് നായ്ക്കളെ; തെലങ്കാനയിൽ നായ്ക്കളുടെ...

Related Articles

Popular Categories

spot_imgspot_img