മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നുവീണു; 15 മരണം; മരിച്ചവരിൽ ഇന്ന് ഒന്നാം ജന്മദിനം ആഘോഷിച്ച കുഞ്ഞും
മഹാരാഷ്ട്രയിലെ പാല്ഘർ ജില്ലയിൽ നടന്ന കെട്ടിടാപകടത്തിൽ 15 പേർ മരണപ്പെട്ടു. വിജയ് നഗറിലെ രമാഭായ് അപ്പാർട്ട്മെന്റിന്റെ നാലുനില കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ബുധനാഴ്ച അർദ്ധരാത്രിയോടെ തകർന്നുവീണത്.
2012-ൽ നിർമ്മിച്ച കെട്ടിടത്തിലെ പിൻഭാഗത്തെ 12 ഫ്ലാറ്റുകളാണ് അപകടത്തിൽപ്പെട്ടത്. തകർച്ചയ്ക്ക് തൊട്ടുമുമ്പ് ഒരു വയസ്സുകാരിയുടെ ജന്മദിനാഘോഷം നടന്നിരുന്നു. ഈ കുഞ്ഞും മരിച്ചവരിൽപ്പെടുന്നു.
ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുഞ്ഞായ ഉത്കർഷ് ജോയലും അമ്മയായ ആരോഹി ജോയലും മരിച്ചവരിൽ ഉൾപ്പെടുന്നു.
കുഞ്ഞിന്റെ അച്ഛൻ ഓംകാർ ജോയലിനായി തിരച്ചിൽ തുടരുകയാണ്. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയെങ്കിലും ആശുപത്രിയിലെത്തിയപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ശക്തമായി തുടരുകയാണ്.
റേഷന്‍ കാര്‍ഡില്‍ ഭാര്യയുടെ ചിത്രത്തിന് പകരം ബിയര്‍ കുപ്പി
50 ഫ്ലാറ്റുകളുള്ള കെട്ടിടത്തിൽ നിന്നുള്ള 15 മരണങ്ങളിൽ ആറുപേർ ആശുപത്രിയിൽവെച്ചും ബാക്കിയുള്ളവർ അപകടസ്ഥലത്തുവെച്ചുമാണ് മരിച്ചത്. ഇപ്പോഴും ആറുപേർ പരിക്കുകളോടെ ചികിത്സയിലാണ്.
അനധികൃതമായി നിലനിന്നിരുന്ന കെട്ടിടമാണെന്ന് മുനിസിപ്പൽ കോർപ്പറേഷൻ സ്ഥിരീകരിച്ചു. രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്താൻ പ്രയാസം ഉണ്ടായതിനാൽ ആദ്യ ഘട്ടത്തിൽ യന്ത്രോപകരണങ്ങൾ എത്തിക്കാനാകാതിരുന്നതും മരണസംഖ്യ വർധിക്കാൻ കാരണമായി. സംഭവത്തിൽ കെട്ടിടനിർമാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
താനുമായി അടുപ്പം കാണിക്കുന്നില്ല; 19കാരിയെ വീട്ടിൽക്കയറി വെടിവെച്ച് കൊന്ന് ആൺസുഹൃത്ത് !
പശ്ചിമ ബംഗാൾ: ബന്ധം അവസാനിപ്പ്പിച്ചതിനെ തുടർന്ന് കോളജ് വിദ്യാർത്ഥിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നാദിയ ജില്ലയിൽ ആണ് നടന്നത്. 19 വയസ്സുകാരിയായ ഇഷിത മാലിക് ആണ് കൊല്ലപ്പെട്ടത്.
പഠനത്തിനിടെ ഇരുവരും പരിചയപ്പെട്ടിരുന്നു. പിന്നീട് അടുത്ത ബന്ധത്തിലായെങ്കിലും, യുവതി അടുത്തിടെ ആശയവിനിമയം നിർത്തുകയായിരുന്നു. ഇതിൽ നിരാശനായ ദേബ് രാജ് യുവതിയുടെ കൃഷ്ണനഗറിലെ വീട്ടിലെത്തി കൊലപാതകം നടത്തി.
ഉച്ചയ്ക്ക് 2 മണിയോടെയാണ് പ്രതി വീട്ടിലെത്തിയത്. വീട്ടുകാർ തടഞ്ഞപ്പോൾ, തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തി അകത്ത് കയറി. യുവതി തന്റെ മുറി അകത്തു നിന്ന് പൂട്ടിയെങ്കിലും, പിന്നീട് വെടിയൊച്ചകൾ കേട്ടതായി കുടുംബം അറിയിച്ചു.
അകത്ത് കയറിയപ്പോൾ, യുവതി രക്തത്തിൽ കുളിച്ച നിലയിൽ വീണുകിടക്കുകയായിരുന്നു. ദേബ് രാജ് നാടൻ തോക്കുമായി ഓടിപ്പോകുന്നത് നാട്ടുകാർ കണ്ടതായി സാക്ഷികൾ പറഞ്ഞു.
യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ഒളിവിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇതാണ് ശരിക്കും കൊള്ള.; ഒരു കിലോമീറ്റർ ദൂരത്തിന് ഓട്ടോക്കൂലി 425 രൂപ..! യുവാവ് പങ്കുവച്ച സ്ക്രീൻ ഷോട്ട് നിമിഷങ്ങൾക്കകം വൈറൽ
പ്രധാന നഗരങ്ങളിൽ ഓട്ടോയും ടാക്സിയും അമിത നിരക്കുകൾ ഈടാക്കുന്നതിനെ കുറിച്ച് പലപ്പോഴും ആളുകൾ പരാതിപ്പെടാറുണ്ട്. ഇത്തരം അനുഭവങ്ങൾ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതും പതിവാണ്.
ഇപ്പോൾ അത്തരത്തിലുള്ള ഒരു പോസ്റ്റാണ് റെഡ്ഡിറ്റിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിൽ നിന്നുള്ള ഒരു യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. അതിൽ പറയുന്നത്, നഗരത്തിൽ മഴക്കാലത്ത് ഓട്ടോ യാത്രകൾക്ക് വിശ്വസിക്കാനാവാത്ത വിധം ഉയർന്ന നിരക്ക് ആണ് ഈടാക്കുന്നതെന്നതാണ്.
യുവാവ് “മഴക്കാലത്ത് ഒരു കിലോമീറ്ററിന്റെ യൂബർ നിരക്കുകൾ” എന്ന കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം യൂബർ ആപ്പിൽ നിന്നുള്ള ഒരു സ്ക്രീൻഷോട്ടും ചേർത്തിട്ടുണ്ട്. അവിടെ കാണിച്ചിരുന്നത്:
ഒരു കിലോമീറ്റർ ദൂരത്തിന് ഓട്ടോയ്ക്ക് ₹425. അതേ ദൂരത്തിന് കാറിന് ₹364 . എന്നിങ്ങനെയാണ് കുറിപ്പ്.
പോസ്റ്റിൽ യുവാവ് പറഞ്ഞതനുസരിച്ച്, കഴിഞ്ഞ രാത്രി സുഹൃത്ത് ഒരു ക്യാബ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ഈ അസാധാരണ നിരക്ക് കണ്ടതോടെ പ്ലാൻ റദ്ദാക്കേണ്ടിവന്നു. ഒടുവിൽ, ക്യാബ് വിളിക്കാതെ ഒരു കുട എടുത്ത് നടന്ന് പോകുകയായിരുന്നു.
ബെംഗളൂരുവിലെ മഴക്കാലത്ത് ട്രാഫിക്കും യാത്രക്കാരുടെ തിരക്കും മൂലം നിരക്കുകൾ ഉയരാറുണ്ടെങ്കിലും, ഒരു കിലോമീറ്ററിന് 400 രൂപയ്ക്ക് മുകളിലുള്ള ഓട്ടോ നിരക്ക് കണ്ടത് ആളുകളെ ആകെ ആശ്ചര്യത്തിലാഴ്ത്തി.