web analytics

ധർമസ്ഥല കേസിൽ വമ്പൻ ട്വിസ്റ്റ്; പറഞ്ഞതെല്ലാം പച്ചക്കള്ളം, മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ധർമസ്ഥല കേസിൽ വമ്പൻ ട്വിസ്റ്റ്; പറഞ്ഞതെല്ലാം പച്ചക്കള്ളം, മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ

ധർമസ്ഥല: വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ പരാതിക്കാരനെ അറസ്റ്റ് ചെയ്‌ത്‌ പോലീസ്. മുൻ ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്‌തത്. ലൈഗികാതിക്രമം നടത്തി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്നായിരുന്നു ആരോപണം.

എന്നാൽ അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്തിയിയുന്നില്ല. അതിനാൽ, തന്നെ വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു.

അതിനിടെ 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് നേരത്തേ മൊഴി മാറ്റി പറഞ്ഞിരുന്നു. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും ആണ് സുജാത ഭട്ട് വെളിപ്പെടുത്തിയത്.

ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു.

പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും പറഞ്ഞു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ സുജാത വീടുവിട്ട് പോയതാണ്. നാൽപ്പത് വർഷത്തിനിടെ അത്യപൂർവമായി മാത്രമേ ബന്ധുക്കളെ സന്ദർശിച്ചിരുന്നുള്ളു.

എന്നാൽ ഒരു വർഷത്തിന് മുമ്പ് വീട്ടിൽ വന്നപ്പോൾ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ പറഞ്ഞിരുന്നില്ലെന്നും അവരിപ്പോൾ വലിയ കോടീശ്വരിയാണെന്നും സഹോദരൻ പറയുന്നു.

നേരത്തെ മംഗളൂരുവിലും മണിപ്പാലിലും മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്നു മകൾ അനന്യ എന്നാണ് സുജാത നേരത്തേ അവകാശപ്പെട്ടിരുന്നത്. എന്നാൽ, ഈ സ്ഥാപനത്തിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്ലെന്ന് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

Summary: Police have arrested the complainant in the controversial Dharmasthala case. The former sanitation worker was accused of sexually assaulting and murdering women before burying them near the Netravathi River.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ പുതുഭാഷയുമായി പറവകൾ

ചെളിക്കു പകരം പ്ലാസ്റ്റിക്, പുല്ലിനു പകരം വയർ! കോൺക്രീറ്റ് കാടുകളിൽ അതിജീവനത്തിന്റെ...

ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ തുറക്കും: യാത്രാസമയം രണ്ടര മണിക്കൂറായി കുറയും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ യാത്രാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ്...

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് തിരികെയെത്തി; ട്രെയിൻ തട്ടി മരണം അമ്പലപ്പുഴ: കാപ്പ...

ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തേടി അലയുന്ന വ്യാപാരികളെയും ചെറുകിട സംരംഭകരെയും...

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം...

Related Articles

Popular Categories

spot_imgspot_img