web analytics

മരപ്പട്ടി ശല്യം; ദുർഗന്ധം കാരണം ഇരിക്കാൻ വയ്യെന്ന് അഭിഭാഷകർ; ഹൈക്കോടതി നടപടികൾ തടസപ്പെട്ടു

മരപ്പട്ടി ശല്യം; ദുർഗന്ധം കാരണം ഇരിക്കാൻ വയ്യെന്ന് അഭിഭാഷകർ; ഹൈക്കോടതി നടപടികൾ തടസപ്പെട്ടു

കൊച്ചി: മരപ്പട്ടി ശല്യത്തെ തുടർന്ന് ഹൈക്കോടതി നടപടികൾ തടസപ്പെട്ടു. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ സിറ്റിങ്ങാണ് നിർത്തി വച്ചത്. അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രമാണ് ഇന്ന് പരിഗണിച്ചത്.

കനത്ത ദുർഗന്ധമാണ് അഭിഭാഷകർ ഇരിക്കുന്നിടത്ത് ഉള്ളത്. കേസുകൾ പരിഗണിക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെയാണ് അടിയന്തരമായി കേൾക്കേണ്ട കേസുകൾ മാത്രം പരിഗണിച്ച് ബാക്കിയുള്ളവ മാറ്റിവച്ചത്.

നിലവിൽ ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതി മുറി വൃത്തിയാക്കുകയാണ്. ഫോൾസ് സീലിങ്ങ് ചെയ്തിരിക്കുന്നതിന് ഇടയിൽ മരപ്പട്ടി കയറിക്കൂടിയതാകാമെന്നാണ് കരുതുന്നത്.

ജഡ്ജിമാരെ നേരിൽ കണ്ടു സംസാരിക്കണം; ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം; പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ അമ്മ അറസ്റ്റിൽ

ഹൈക്കോടതിയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്ന കേസിൽ പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിനിയുടെ മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയ്ക്കു 12നാണു മകളുടെ കേസുമായി ബന്ധപ്പെട്ടു ജഡ്ജിമാരെ നേരിൽ കണ്ടു സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതി കവാടത്തിലെത്തിയത്.

ബഹളമുണ്ടാക്കിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞു പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചു. വനിതാ പൊലീസെത്തി സ്റ്റേഷനിലേക്കു കൂട്ടിക്കൊണ്ടു പോവുകയും അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിന്റെ ദൃശ്യങ്ങൾ റീൽസാക്കി; യുവ അഭിഭാഷകനെതിരെ നടപടി

കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തതിനെ തുടർന്ന് യുവ അഭിഭാഷകനെതിരെ നടപടി.

ഔദ്യോഗിക വാഹനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി റീൽ ആയി പ്രചരിപ്പിച്ചതിനെ തുടർന്നാണ് നടപടി.

സ്വമേധയാ എടുത്ത നടപടിയിൽ അഭിഭാഷകന് കേരള ബാർ കൗൺസിൽ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

എൻറോൾമെൻറ് ചെയ്ത ദിവസമാണ് ചാവക്കാട് സ്വദേശി മുഹമ്മദ് ഫായിസ് ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് റീൽ എടുത്തത്.

ഇയാൾക്കെതിരെ ബാർ കൗൺസിലാണ്‌ നടപടിയെടുത്തത്. ജഡ്ജിയുടെ കാറിന്റെ ദൃശ്യങ്ങൾ റീൽസിൽ ഉപയോഗിച്ചത് നീതിന്യായ വ്യവസ്ഥയുടെ അന്തസ് ഇടിച്ചുതാഴ്ത്താനാണ് എന്നാണ് കേരള ബാർ കൗൺസിലിന്റെ വിലയിരുത്തൽ.

ഇത് പ്രഥമദൃഷ്ട്യാ അച്ചടക്ക നടപടിക്ക് മതിയായ കാരണമാണെന്നും ബാർ കൗൺസിൽ നൽകിയ നോട്ടീസിലുണ്ട്.

വിചാരണക്കിടെ മദ്യപാനം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ.

ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ ആണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്.

പോരാത്തതിന് ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ​ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയിൽ ജസ്റ്റിസ് സന്ദീപ് ഭട്ടിന്റെ ബെഞ്ച് ഓൺലൈനായി ഒരു കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഇയാൾ മദ്യപിച്ചത്.

ജഡ്ജിമാരായ എ.എസ്. സുപെഹിയ, ആർ.ടി. വച്ചാനി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭാസ്കർ തന്നയ്ക്കെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തത്. ലജ്ജാകരമായ പ്രവർത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

വിഡിയോ ദൃശ്യങ്ങളിൽ നിന്ന് ഭാസ്‌കർ തന്നയുടെ അവഹേളനാത്മകമായ പെരുമാറ്റം വ്യക്തമാണെന്ന് ജസ്റ്റിസ് എ.എസ്. സുപെഹിയ പറഞ്ഞു.

ഭാസ്‌കർ തന്നയുടെ പ്രവർത്തിക്ക് വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് അവഗണിച്ചാൽ നിയമവാഴ്ചയ്ക്ക് ഹാനികരമായിരിക്കും എന്നും കോടതി നിരീക്ഷിച്ചു.

കേസ് പരിഗണിക്കുന്ന അടുത്ത തീയതിക്കു മുൻപ് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി റജിസ്ട്രിയെ ചുമതലപ്പെടുത്തി.

English Summary:

Kerala High Court proceedings were disrupted due to stray dog nuisance and foul smell inside the court premises. The Chief Justice’s sitting was suspended, with only urgent cases being heard while others were postponed.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു

മാലിയിൽ ചാവേർ ആക്രമണം; പ്രതിരോധ മന്ത്രി സാദിയോ കാമറ കൊല്ലപ്പെട്ടു ബമാകോ: മാലിയിൽ നടന്ന...

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും

ചുട്ടുപൊള്ളുന്ന കേരളത്തിന് ആശ്വാസം; വേനൽമഴ വരുന്നു, ബുധനാഴ്ച മുതൽ മഴ ശക്തമാകും തിരുവനന്തപുരം:...

കിളിമാനൂരിൽ ബസിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

തിരുവനന്തപുരം: കിളിമാനൂർ പാപ്പാലയിൽ നാടിനെ നടുക്കിയ ദാരുണമായ വാഹനാപകടം. രാത്രി മുഴുവൻ...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

Related Articles

Popular Categories

spot_imgspot_img