web analytics

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ടെന്ന് സുരേഷ്ഗോപി

തൃശൂർ: വോട്ടർ പട്ടിക വിവാദത്തിൽ ഇതുവരെ മൗനം പാലിച്ചിരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി, ആദ്യമായി പ്രതികരണവുമായി രംഗത്തെത്തി. മണ്ഡലത്തിൽ നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ, ശക്തൻ തമ്പുരാന്റെ പ്രതിമയിൽ മാല അർപ്പിച്ച ശേഷമാണ് മാധ്യമങ്ങളോട് സംസാരിച്ച് മൗനം അവസാനിപ്പിച്ചത്.

വോട്ടർ പട്ടികയിൽ ആരോപണങ്ങൾ ഉന്നയിക്കുന്നവരെ “വാനരന്മാർ” എന്നാണ് സുരേഷ് ഗോപി വിശേഷിപ്പിച്ചത്. “ഇവിടെ കുറച്ച് വാനരന്മാർ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. അവർക്കുണ്ടെങ്കിൽ സുപ്രീംകോടതിയിലേക്ക് പോകട്ടെ,” എന്നും അദ്ദേഹം പറഞ്ഞു.

“ശക്തൻ തമ്പുരാന്റെ ആത്മാവ് ഉൾക്കൊണ്ടുകൊണ്ട് പ്രവർത്തിക്കുകയാണ്. അക്കരെയും ഇക്കരെയും ഇറങ്ങിയിട്ടുണ്ട്. അവർ കോടതിയിൽ പോകട്ടെ, കോടതി അവർക്കു മറുപടി നൽകും,” എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

മതപരിവർത്തന കേസിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ സന്യാസിനികളുടെ വീടിലും, ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ വീട്ടിലും അദ്ദേഹം സന്ദർശനം നടത്തിയിരുന്നുവെങ്കിലും അന്ന് മാധ്യമങ്ങളോട് സംസാരിക്കാൻ തയ്യാറായിരുന്നില്ല. വോട്ടർ പട്ടിക വിവാദത്തിൽ സുരേഷ് ഗോപി പ്രതികരിക്കുന്നത് ഇതാദ്യമാണ്.

ധീര വീര സുരേഷ് ഗോപി… ധീരതയോടെ നയിച്ചോളൂ… മുദ്രാവാക്യംവിളികളുമായി അണികൾ; ഇത്രത്തോളം സഹായിച്ചതിന് നന്ദിയെന്ന് മാത്രം മാധ്യമങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി

തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേട്, കന്യാസ്ത്രീകളുടെ അറസ്റ്റ്, എംപിയുടെ ഓഫീസിനു നേരെ കരി ഓയിൽ പ്രതിഷേധം, സിപിഎം-ബിജെപി സംഘർഷം… വിവാദങ്ങളുടെ നടുവിൽ 27 ദിവസത്തിന് ശേഷം തൃശൂർ മണ്ഡലത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി. പുലർച്ചെ 2.30-ഓടെ ദില്ലിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ സുരേഷ് ഗോപി, 5.15-ന് വന്ദേഭാരത് എക്സ്പ്രസിൽ കയറി രാവിലെ തൃശൂരിലെത്തി. എംപിക്കായി ബിജെപി പ്രവർത്തകർ വൻ സ്വീകരണമാണ് ഒരുക്കിയത്. “ധീര വീര സുരേഷ് ഗോപി ധീരതയോടെ നയിച്ചോളൂ” എന്ന മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ ആവേശം നിറച്ചു.

ആദ്യ സന്ദർശനം ആശുപത്രിയിൽ

എംപിയുടെ ക്യാമ്പ് ഓഫീസിനു നേരെയുണ്ടായ കരി ഓയിൽ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവർത്തകർ ചികിത്സയിലിരിക്കുന്ന അശ്വിനി ആശുപത്രിയിലേക്കാണ് സുരേഷ് ഗോപി ആദ്യം പോയത്. പരിക്കേറ്റ പ്രവർത്തകരെ കണ്ടുമുട്ടി ആശ്വസിപ്പിച്ചു. അശ്വിനി ആശുപത്രിയിലെത്തിയാണ് ഇവരെ കാണ്ടത്. തുടർന്ന് എംപി ഓഫീസിലേക്ക് പോകും. കേന്ദ്രമന്ത്രിക്കായി പോലീസും കേന്ദ്രസേനയും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

മാധ്യമങ്ങളോട് മൗനം

തൃശൂരിലെത്തിയിട്ടും മാധ്യമങ്ങളെ കാണാൻ മന്ത്രി തയ്യാറായില്ല. “ഇത്രത്തോളം സഹായിച്ചതിന് നന്ദി” എന്നൊരു വാചകമൊഴികെ, ചോദ്യങ്ങൾക്ക് പ്രതികരണം ഇല്ല. പുലർച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും, വന്ദേഭാരത്തിൽ എത്തിയപ്പോഴും, ഒരേ നിലപാട് തുടരുകയായിരുന്നു. സംസാരിച്ചത് ബിജെപി പ്രവർത്തകരോടു മാത്രം. തൃശൂരിൽ എത്തിയിട്ടും മൗനം തുടരുകയാണ് അദ്ദേഹം. ആവർത്തിച്ച് പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് കേന്ദ്രമന്ത്രി പറഞ്ഞത്. പുലർച്ചെ തിരുവനന്തപുരത്ത് എത്തിയപ്പോഴും ഇതേ നിലപാടിൽ തന്നെയായിരുന്നു സുരേഷ് ഗോപി. വന്ദേഭാരതിൽ വന്നിറങ്ങിയപ്പോഴും അവിടെ വച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോൾ ഒന്നും മിണ്ടിയല്ല. കാറിൽ കയറി വേഗത്തിൽ പോവുകയാണ് ചെയ്തത്.

വിവാദങ്ങളുടെ പശ്ചാത്തലം
വോട്ടർ പട്ടിക ക്രമക്കേട്: സുരേഷ് ഗോപിയുടെ സഹോദരന്റെയും ഡ്രൈവറുടെയും വോട്ട് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആരോപണം.

കന്യാസ്ത്രീകളുടെ അറസ്റ്റ്: സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്ക് വഴിവെച്ച സംഭവം.

കരി ഓയിൽ ആക്രമണം: സിപിഎം പ്രവർത്തകർ ചേരൂരിലെ എംപി ഓഫീസ് ബോർഡിൽ കരി ഓയിൽ ഒഴിക്കുകയും ചെരിപ്പുമാല തൂക്കുകയും ചെയ്തു.

സിപിഎം-ബിജെപി സംഘർഷം: സിപിഎം മാർച്ചിന് മറുപടിയായി ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്കു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ സംഘർഷം.

രാഷ്ട്രീയ പ്രതികരണങ്ങൾ

ബിജെപി വോട്ടർ പട്ടിക ക്രമക്കേട് ആരോപണം തള്ളി. സിപിഎം ആക്രമണം ശക്തമായി വിമർശിച്ചു. സംഭവം നടന്നതിന് പിന്നാലെ, ബിജെപി സംസ്ഥാനവ്യാപക പ്രതിഷേധം ഇന്ന് സംഘടിപ്പിക്കുന്നു. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്. പിന്നീട് കേരളത്തിൽ നടന്ന എല്ലാ വിഷയത്തിലും മൗനത്തിലായിരുന്നു സുരേഷ് ഗോപി.എംപിയെ കാണാൻ ഇല്ലെന്ന് ആരോപിച്ച് പോലീസിൽ അടക്കം പരാതി ലഭിച്ചിരുന്നു.

ഡൽഹിയിലും തിരുവനന്തപുരത്തും മാധ്യമപ്രവർത്തകർ സമീപിച്ചെങ്കിലും പ്രതികരിക്കാൻ തയാറായില്ല. തൃശൂരിലെ മണ്ണിൽ എത്തിയപ്പോഴും നോ കമന്റ്‌സ് എന്ന നിലപാടിൽ തന്നെയായിരുന്നു. ഇന്ന് സുരേഷ് ഗോപി മൗനം വെടിയുമോ എന്നാണ് ഇനി അറിയേണ്ടത്. പ്രതികരണം ഉണ്ടാകുമോ എന്നാണ് ഉറ്റുനോക്കുന്നത്.

പോലീസ് നടപടി

സംഘർഷവുമായി ബന്ധപ്പെട്ട് 70 പേരെതിരെ കേസെടുത്തു. 40 പേർ ബിജെപി പ്രവർത്തകരും 30 പേർ സിപിഎം പ്രവർത്തകരുമാണ്.

സുരക്ഷ കർശനമാക്കി

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, തൃശൂരിൽ കേന്ദ്രമന്ത്രിക്ക് പോലീസ്, കേന്ദ്രസേന സംയുക്തമായി കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.

English Summary :

Union Minister Suresh Gopi has responded for the first time to the Thrissur voter list controversy, calling those raising allegations “monkeys” and challenging them to approach the Supreme Court.

suresh-gopi-voter-list-controversy-response-thrissur

Suresh Gopi, Thrissur News, Voter List Controversy, Kerala Politics, BJP Kerala

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ പുറത്തിറങ്ങി

മാസ് ലുക്കിൽ കീർത്തി സുരേഷ്; ആക്ഷൻ–കോമഡി നിറഞ്ഞ ‘റിവോൾവർ റിറ്റ’ ട്രെയിലർ...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

വന്ദേഭാരത് ടിക്കറ്റിനായി കേരളത്തിലുള്ളവർ തമിഴ്നാട്ടിലേക്കോ?യാത്രക്കാർ ദുരിതത്തിൽ

കൊച്ചി : എറണാകുളം–ബെംഗളുരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ആരംഭിച്ചിട്ടുണ്ടെങ്കിലും, കേരളത്തിലെ യാത്രക്കാർക്കിത്...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി:...

Related Articles

Popular Categories

spot_imgspot_img