web analytics

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം: ഡ്രൈവർ അറസ്റ്റിൽ

ഓട്ടോറിക്ഷയ്ക്കുളളിൽ വച്ച് വിദ്യാർഥിനിക്ക് പീഡനം.: ഡ്രൈവർ അറസ്റ്റിൽ

വിഴിഞ്ഞത്ത് സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട ഒൻപതാം ക്ലാസുകാരിയെ ഓട്ടോറിക്ഷക്കുള്ളിൽ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ.

കുന്നത്തുകാൽകുഴിവിളയിൽ സുജിത്തിനെ (23) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. ഓട്ടോറിക്ഷയിൽ കയറ്റിയ ശേഷം വിദ്യാർഥിനിയുടെ പിഡിപ്പിക്കാൻ ഇയാൾക്കെതിരെ വിഴിഞ്ഞം പോലിസ് കേസെടുത്തത്.

വെങ്ങാനൂർ മേഖലയിലാണ് ഇയാൾ ഓട്ടോറിക്ഷ ഓടിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ നാലുമാസമായി ഇയാൾ വിദ്യാർഥിനിയോട് മോശം പെരുമാറ്റം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

വിദ്യാർഥിനിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെ വിഴിഞ്ഞം എസ്. എച്ച്. ഒ ആർ. പ്രകാശിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്..! സൗകര്യങ്ങൾ ഇങ്ങനെ:

സംസ്ഥാനത്ത് പഞ്ചനക്ഷത്ര നിലവാരത്തിലുള്ള കള്ളുഷാപ്പുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സ്ഥല സൗകര്യമുള്ളവരിൽ നിന്നും ടോഡി ബോർഡ് താൽപര്യപത്രങ്ങൾ ക്ഷണിച്ചിട്ടുണ്ട്.

ഷാപ്പും റെസ്റ്റോറന്റും പ്രത്യേകം പ്രവർത്തിക്കണമെന്നതാണ് നിർദേശം. കൂടാതെ കള്ള് കുപ്പികളിലാക്കി വിൽപ്പന നടത്തുന്നതിനുള്ള പദ്ധതിയും പരിഗണനയിലാണെന്ന് ബോർഡ് ചെയർമാൻ യു. പി. ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കള്ള് ചെത്തുന്നതിനുള്ള പരിശീലനം മുതൽ തൊഴിലാളികളുടെ സേവനം വരെ ആവശ്യമെങ്കിൽ ബോർഡ് നൽകും. ഭാവിയിൽ കള്ളിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാനാണ് ബോർഡിന്റെ ലക്ഷ്യം.

പഞ്ഞമാസത്തിന് വിട, പൊന്നിൻ ചിങ്ങമെത്തി; പുതുവർഷത്തെ വരവേറ്റ് മലയാളികൾ

കള്ളുഷാപ്പുകൾക്ക് ഫോർ സ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ പദവി ലഭിക്കും. സ്വന്തം സ്ഥലമോ, വാടകയ്‌ക്ക് എടുത്ത സ്ഥലമോ ഉള്ളവർക്ക് സ്റ്റാർ പദവിക്കായി അപേക്ഷിക്കാം.

സർക്കാർ ടൂറിസം മേഖലയായി പ്രഖ്യാപിച്ച പ്രദേശങ്ങളിലാണ് ഈ ഷാപ്പുകൾ ആരംഭിക്കാൻ അനുമതി. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 ആണ്.

ഷാപ്പിന് കുറഞ്ഞത് 20 സീറ്റുകളും, 400 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലവുമുണ്ടാകണം. റെസ്റ്റോറന്റിനും ഷാപ്പിനും പ്രത്യേകം പ്രവേശന വഴികളുണ്ടാകണം.

കൂടാതെ ശുചിമുറി, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയ സൗകര്യങ്ങളും ഉണ്ടായിരിക്കണം. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സഹകരണ സംഘങ്ങൾക്കും അപേക്ഷിക്കാം. ബോർഡ് പരിശോധനയ്ക്ക് ശേഷം സ്റ്റാർ പദവി നൽകും.

ബോർഡ് വിജ്ഞാപനപ്രകാരം ഭക്ഷണം നൽകുമെന്ന് ഉറപ്പു നൽകണം. അബ്കാരി ചട്ടപ്രകാരം തെങ്ങുകൾ ഉണ്ടായിരിക്കണം. തെങ്ങുകൾ ഇല്ലാത്തവർക്ക് ജില്ലാ തലത്തിൽ നിന്നും ബോർഡ് ഇടപെട്ട് കള്ള് എത്തിക്കും.

സ്റ്റാർ പദവി ആറു വർഷത്തേക്കാണ് ലഭിക്കുക. കള്ള് കുപ്പികളിലാക്കി സ്റ്റാളുകൾ വഴി വിൽപ്പന നടത്താനുള്ള പദ്ധതിയും മുന്നോട്ടുവച്ചിട്ടുണ്ട്.

രേഖകളില്ലാതെ കടത്തിയ സ്വർണവും പണവും പിടികൂടി

മഞ്ചേശ്വരം എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച സ്വർണ്ണവും പണവും പിടികൂടി. 55 പവൻ സ്വർണ്ണവും നാല് ലക്ഷം രൂപയുമാണ് പിടികൂടിയത്.

സംഭവത്തിൽ കോഴിക്കോട് കക്കോടി സ്വദേശി മുഹമ്മദ് ഫാസിലിനെ എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. എക്സൈസ് വാഹന പരിശോധനക്കിടെയാണ് സ്വർണവും പണവും പിടികൂടിയത്.

എക്‌സൈസ് സർക്കിൾ ഇന്‍സ്‌പെക്ടര്‍ ഷിജിൽ കുമാർ കെ കെയുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് കർണാടക കെഎസ്ആര്‍ടിസി ബസിലാണ് സ്വർണവും പണവും കടത്തിയിരുന്നത്.

നിലവാരമില്ലാത്ത 5800 ലിറ്റര്‍ വെളിച്ചെണ്ണ പിടികൂടി

കൊല്ലം: കൊല്ലത്ത് നിന്നും നിലവാരമില്ലാത്ത വെളിച്ചെണ്ണ പിടികൂടി. വ്യാജ ലേബലോട് കൂടിയ വെളിച്ചെണ്ണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.

പരിശോധനയില്‍ 5800 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണയാണ് കണ്ടെത്തിയത്. കേര സൂര്യ, കേര ഹരിതം എന്നീ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയാണ് പിടികൂടിയത്. വ്യാജ ഫുഡ് സേഫ്റ്റി നമ്പറിലായിരുന്നു വെളിച്ചെണ്ണ നിറച്ചിരുന്നത്.

അതേസമയം വ്യാജ വെളിച്ചെണ്ണയുടെ വിപണനം തടയാന്‍ ഓപ്പറേഷന്‍ നാളികേര എന്ന പേരിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ആരംഭിച്ചു. കൊല്ലത്ത് വ്യാജ വെളിച്ചെണ്ണ പിടികൂടിയതിനെ തുടര്‍ന്നാണ് നടപടി.

വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തുന്നത്. സംസ്ഥാനത്തൊട്ടാകെ 980 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. ഇതില്‍ 25 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഏഴ് സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. 161 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 277 സര്‍വൈലന്‍സ് സാമ്പിളുകളും തുടര്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ വില്‍പനയ്‌ക്കെതിരെ പൊതുജനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെളിച്ചെണ്ണയുടെ ഗുണമേന്മയെക്കുറിച്ച് സംശയം തോന്നിയാല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കാവുന്നതാണ്.

പരാതി നല്‍കേണ്ട ടോള്‍ ഫ്രീ നമ്പര്‍- 1800 425 1125.

spot_imgspot_img
spot_imgspot_img

Latest news

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

Other news

13 ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സന്ദർശകർ; റിയാദ് സീസൺ 2025 പുതിയ റെക്കോർഡ് കുറിച്ചു

13 ദിവസങ്ങൾക്കുള്ളിൽ പത്ത് ലക്ഷം സന്ദർശകർ; റിയാദ് സീസൺ 2025 പുതിയ...

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങളോട് നേരിട്ടെത്തി വിജയ്; സാമ്പത്തിക സഹായവും വിദ്യാഭ്യാസ ഉറപ്പും ചെന്നൈ:...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

Related Articles

Popular Categories

spot_imgspot_img