വിമാനം നേരത്തെ പുറപ്പെട്ടു; പരാതി
കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ തുടർന്ന് പരാതിയുമായി യാത്രക്കാർ. അഞ്ചോളം യാത്രക്കാരാണ് വിമാനം നേരത്തെ മുടങ്ങിയത് മൂലം യാത്ര മുടങ്ങിയത്.
ഇന്ന് രാവിലെ 5.20ന് പുറപ്പെടേണ്ടിയിരുന്ന വിമാനം അരമണിക്കൂർ നേരത്തെ പുറപ്പെടുകയായിരുന്നു. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു വിമാനം. സംഭവത്തില്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
വിമാനത്തിന്റെ സമയം മാറ്റിയത് സംബന്ധിച്ച് വിമാനക്കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നാണ് യാത്രക്കാർ ആരോപിക്കുന്നത്.
ഇവർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സമയം മാറ്റിയ വിവരം അറിയുന്നത്. ചെക്കിംഗിന് സമയമുണ്ടായിരുന്നിട്ടും അതിന് അനുവദിച്ചില്ലെന്നും യാത്രക്കാർ ആരോപിച്ചു.
‘വിമാനത്തിന്റെ സമയം പുലര്‍ച്ചെ 5.20ന് ആയിരുന്നു. ഇതനുസരിച്ച് 4.35ന് തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
എന്നാൽ വിമാനം നേരത്തേ പുറപ്പെട്ടു. ഇതോടെ യാത്ര മടങ്ങുകയായിരുന്നു’, യാത്രക്കാരിലൊരാളായ റോയി പറഞ്ഞു. സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറായില്ലെന്നും റോയി പറയുന്നു.
എയര്‍ ഇന്ത്യ വിമാനത്തിനു ചെന്നൈയില്‍ അടിയന്തിര ലാൻഡിംഗ്; വിമാനത്തിൽ കേരളത്തിലെ എംപിമാരും
ചെന്നൈ: എയര്‍ ഇന്ത്യ വിമാനത്തിനു വീണ്ടും അടിയന്തിര ലാൻഡിംഗ്. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ ആണ് അടിയന്തരമായി ഇറക്കിയത്.
എയര്‍ ഇന്ത്യയുടെ എഐ 2455 വിമാനമാണ് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയിരിക്കുന്നത്. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത് എന്നാണു റിപ്പോർട്ട്.
വൈകിട്ട് 7.15ന് തിരുവനന്തപുരത്ത് നിന്ന് പറന്നുയരേണ്ട വിമാനം അരമണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.
ഒരു മണിക്കൂര്‍ പറന്ന ശേഷം സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചെന്നൈയില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.
കെ.സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍ തുടങ്ങിയ കേരളത്തിലെ എം.പിമാരും വിമാനത്തിലുണ്ട്.
യാത്രക്കാരെല്ലാരും സുരക്ഷിതരാണ്. വലിയ അപകടത്തില്‍ നിന്നാണ് രക്ഷപ്പെട്ടതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.
ചെന്നൈ വിമാനത്താവളത്തിന് മുന്നില്‍ ഒരു മണിക്കൂര്‍ പറന്നതിന് ശേഷമാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയത്. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ ഡല്‍ഹിയിലെത്തിക്കും.
Summary: Several passengers lodged complaints after an Air India flight departed earlier than scheduled, leaving around five passengers stranded. The flight, originally set for 5:20 AM, reportedly took off 30 minutes early, sparking criticism over airline management and passenger rights.