web analytics

വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ മരിച്ചു

വാഹനാപകടത്തിൽ മൂന്നുവയസ്സുകാരൻ മരിച്ചു

കോട്ടയം: നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചു കയറി മൂന്നുവയസ്സുകാരൻ മരിച്ചു. കോട്ടയം പാമ്പാടിയിലാണ് സംഭവം. മല്ലപ്പള്ളി സ്വദേശിയായ കീത്ത് (3) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് പാമ്പാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. പാമ്പാടി ഭാഗത്തു നിന്നും എത്തിയ കാര്‍ നിയന്ത്രണം നഷ്ടമായി റോഡില്‍ തെന്നിനീങ്ങി കുറ്റിക്കല്‍ സ്‌കൂളിനോട് ചേര്‍ന്ന മതിലില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറില്‍ ഉണ്ടായിരുന്ന അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കാര്‍ ഓടിച്ച മല്ലപ്പള്ളി മാത്യു (68), ശോശാമ്മ മാത്യു (58), മെറിന്‍ (40), ടിനു (35), ടിയാന്‍ (9) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എല്ലാവരേയും ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും കീത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് കെകെ റോഡില്‍ ഗതാഗതം തടസപ്പെട്ടു.

കാർ ലോറിയിൽ ഇടിച്ചുകയറി; നടൻ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: വാഹനാപകടത്തിൽ നടൻ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടിയിൽ വച്ചാണ് അപകടം ഉണ്ടായത്. ഇന്ന് പുലർച്ചെ ആറുമണിക്കാണ് സംഭവം.

കോയമ്പത്തൂരിൽ നിന്ന് മടങ്ങി വരികയായിരുന്നു ബിജുക്കുട്ടൻ. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ കണ്ണാടി വടക്കുമുറിയിൽ വച്ച ദേശീയപാതയ്ക്കരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു.

അപകട സമയത്ത് ബിജുക്കുട്ടൻ ആയിരുന്നില്ല കാർ ഓടിച്ചിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ്‌ അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

താര സംഘടനയായ ‘അമ്മ’യുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊച്ചിയിലേക്ക് പോകും വഴിയാണ് അപകടം നടന്നത്.

പരുക്കേറ്റ ബിജുക്കുട്ടനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുക്കുട്ടന്റെ കൈക്കാണ് പരുക്ക് പറ്റിയതെന്നും പരുക്ക് സാരമുള്ളതല്ല എന്നുമാണ് പുറത്തുവരുന്ന വിവരം.

അപകടത്തിൽ ഡ്രൈവറുടെ പരുക്ക് ഗുരുതരമാണ്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം ബിജുക്കുട്ടന്‍ എറണാകുളത്തേക്ക് തിരിച്ചു.

Summary: A tragic accident in Pampady, Kottayam claimed the life of a 3-year-old boy, Keith, after a car lost control and rammed into a roadside wall on Saturday evening at Kuttickal. Authorities are investigating the incident.

spot_imgspot_img
spot_imgspot_img

Latest news

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍ ഇന്ന് പുലര്‍ച്ചെ

ഡോ. ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്ത് സുരക്ഷ സേന; ഓപ്പറേഷന്‍...

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

Other news

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ… ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം എന്നാണ് പറയുന്നത്; ജയരാജ് വാര്യർ

പതിമൂന്ന് ജില്ലകളിലും തേങ്ങ എന്നേ പറയൂ... ഞങ്ങൾ തൃശൂർക്കാർ മാത്രം നാളേരം...

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന പ്രവീൺ

യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിക്കാനെത്തി 21 കാരി; കൊടിയത്തൂരിൽ എൽഡിഎഫിന്റെ സിസിന...

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ്

ഭക്ഷണസാധനങ്ങൾക്ക് വില കുറയും; താരിഫ് വെട്ടിക്കുറച്ച് ട്രംപ് വാഷിംഗ്ടൺ ∙ കാപ്പി, കൊക്കോ,...

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ വൃഷണവും; പുതിയ ഡിഎൻഎ റിപ്പോർട്ട് പുറത്ത്

ലോകത്തെ ആകെ കിടുകിടാ വിറപ്പിച്ച ഹിറ്റ്ലർക്കുണ്ടായിരുന്നത് വളരെ ചെറിയ ജനനേന്ദ്രിയവും ഒറ്റ...

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര

സ്ഥാനാർത്ഥികൾക്കൊപ്പം തിരക്കിലാണ് പൊളിറ്റിക്കൽ സൈക്കോളജിസ്റ്റ് അഡ്വ. അവനീഷ് കോയിക്കര കൊച്ചി ∙ തെരഞ്ഞെടുപ്പ്...

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി; ഓടി രക്ഷപെട്ടു തൊഴിലാളികൾ; ടാപ്പിങ്ങിന് ഇറങ്ങിയ വനിതാ തൊഴിലാളി കുഴഞ്ഞു വീണു

ഇടുക്കി പെരുവന്താനത്ത് ടാപ്പിങ്ങിനിറങ്ങിയ തോട്ടത്തിൽ പുലി പെരുവന്താനം: റബർ തോട്ടത്തിലെ ടാപ്പിങ് ജോലിക്കിടെ...

Related Articles

Popular Categories

spot_imgspot_img